നെയ്മറിന്റെ 52 കാരി അമ്മയ്ക്ക് 23 കാരന്‍ ജീവിത പങ്കാളി, നോക്കൂ, നമ്മെക്കാൾ എത്രയോ നൂറ്റാണ്ടു മുന്നിൽ ആണവർ !

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറുടെ അമ്മ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

നെയ്മറുടെ അമ്മയുടെ മുൻ ഭർത്താവ് ആയ നെയ്മറുടെ അച്ഛനും നെയ്മറും അവരുടെ ഈ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തിരിക്കുന്നു.

നോക്കൂ, നമ്മെക്കാൾ എത്രയോ നൂറ്റാണ്ടു മുന്നിൽ ആണവർ ! അവർ ആരെയും ആക്രമിക്കുന്നില്ല. ഈഗോയാൽ കുനുഷ്ടുകൾ പറയുന്നില്ല. ലൈംഗികമായ അസൂയയും പ്രതികാരവും ഒന്നും വച്ചുപുലർത്തുന്നില്ല. വേർപിരിയണം എന്ന് തോന്നിയപ്പോൾ വേർപിരിഞ്ഞു. അപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കുന്നു. പരസ്പരം സന്തോഷങ്ങളിൽ ആഹ്ലാദിക്കുന്നു.

പ്രണയിക്കാനോ ലൈംഗികത ആസ്വദിക്കാനോ ഒന്നും പ്രായവും പഴയ സങ്കൽപ്പങ്ങളും തടസ്സം ആവുന്നില്ല. അതിനായി ആരെയും വഞ്ചിക്കുന്നില്ല… കള്ളം പറയുന്നില്ല… ഒളിച്ചുവെക്കുന്നില്ല … കയ്യൂക്കും ആക്രമണവും, അവഹേളനവും നടത്തുന്നില്ല !

ജീവിതം അതിന്റെ സ്വാഭാവികതയിൽ ഒഴുകുന്നു! അവിടെ എല്ലാം ഇങ്ങനെ ആണെന്ന് ഞാൻ കരുതുന്നില്ല! ഇത്രയൊക്കെ സ്വതന്ത്ര അന്തരീക്ഷം ഉണ്ടായാലും ചില അക്രമങ്ങൾ കാണാം. കയ്യൂക്കുകൾ കാണാം .. സങ്കടങ്ങൾ കാണാം. പക്ഷെ പറഞ്ഞുവന്നത് ഇവർ കാണിച്ച പോലെ വൃത്തിയുള്ള മനുഷ്യർ ആയി മാറട്ടെ ഈ ലോകം മുഴുവനും എന്ന് ആഗ്രഹിക്കുന്നതല്ലേ നല്ലതു ?

വിരാട് കോഹ്‌ലിയും അനുഷ്‌കയും തമ്മിൽ പിണങ്ങി നടന്നിരുന്ന കാലത്തു അനുഷ്‍കയെ കുറിച്ച് കോഹ്‌ലിയുടെ ആരാധകർ മോശമായി വാർത്തകൾ ഉണ്ടാക്കിയപ്പോൾ അതിനെതിരെ കോഹ്ലി രംഗത്തു വന്നത് ഇതിന്റെ മറ്റൊരു ഉദാഹരണം ആണ്. തമ്മിൽ ഇപ്പോൾ അടുപ്പമില്ല എന്നുകരുതി ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്താൻ , മാനസികമായി ആക്രമിക്കാൻ ആരാണ് സമൂഹത്തിനു ലൈസൻസ് കൊടുക്കുന്നത് ? അതൊരു ഞരമ്ബുരോഗം ആണ്.

പിണങ്ങിയാൽ/ വേര്പിരിഞ്ഞാൽ പ്രതികാരവും അസൂയയും കാണിക്കുന്ന ഞരമ്പുരോഗികൾ ആണ്… പ്രണയത്തിലെ നമ്മുടെ നായികാ നായകന്മാർ അഥവാ നമ്മൾ !!

ഇണങ്ങിയാലും പിണങ്ങിയാലും മാന്യമായി പെരുമാറാൻ കഴിയാത്തതാണ് നമ്മുടെ പ്രശ്നം… പരസ്പരം ബഹുമാനം പ്രകടിപ്പിക്കാൻ കഴിയാത്തതാണ് നമ്മുടെ രോഗം !! അത് മാറുമ്പോൾ മാത്രമാണ് നമ്മൾ കാടൻ സംസ്കാരത്തിൽ നിന്നും മനുഷ്യരുടെ സംസ്കാരത്തിലേക്ക് കടക്കുകയുള്ളൂ !

പുരുഷനും സ്ത്രീയും പരസ്പരം മേലെയോ താഴെയോ അല്ല !! ആരും ആരെക്കാളും മുകളിലോ താഴെയോ അല്ല … പരസ്പര ബഹുമാനം തുടങ്ങേണ്ടത് ഈ സ്റ്റെപ്പിൽ നിന്നാണ് … പരസ്പര ബഹുമാനം ആയിരിക്കണം എല്ലാത്തിന്റെയും അടിസ്ഥാനം. അത് സ്ത്രീയും പുരുഷനും തമ്മിൽ മാത്രമല്ല സമൂഹം മുഴുവനായും പരസ്പരം അങ്ങനെ ആയിരിക്കനം .. അതാണ് ആരോഗ്യമുള്ള സമൂഹം. നമ്മുടെ കുട്ടികളെ എങ്കിലും ഇത് പഠിപ്പിക്കുക!

– രഞ്ചിത് പി

 280 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo