കോടി കൊടുത്ത അമൃതാനന്ദമയിയുടെ നാടു കൈയ്യേറ്റങ്ങൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആലപ്പാട് പഞ്ചായത്തിൽ അമ്മയുടെ ഭൂമി കൈയ്യറ്റവും അനധികൃത നിർമാണങ്ങളുടെയും എണ്ണം 508 ആണ്‌. സിആർഇസഡ് എന്ന അതീവ പാരിസ്ഥിതക ദുർബലപ്രദേശത്തു മാത്രമുള്ളതാണ് ഈ 508 നിയമലംഘനങ്ങളും. ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ആസ്ഥാന ആഫീസുകളും ആശ്രമസമുച്ചയങ്ങളുമുള്ളത്. മറ്റുള്ള കൈയ്യേറ്റങ്ങളും ഭൂമി തട്ടിപ്പുകളും ഇതിൽപ്പെടുകയില്ല.

കോസ്റ്റൽ റെഗുലേഷൻ സോൺ, അഥവാ നിയന്ത്രിത തീരദേശവിഭാഗ ഭൂമി, ചട്ടങ്ങൾ അനുസരിച്ച് വേലിയേറ്റ രേഖയിൽ നിന്ന് 500 മീറ്റർ വരെ ഉള്ളിലുള്ള പ്രദേശങ്ങൾ പാരിസ്ഥിതികമായി അതീവ ലോലമാണ്. വ്യക്തികൾക്കോ വ്യവസായങ്ങൾക്കോ പ്രവർത്തിക്കുന്നതിന് അവിടെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ട്. വലിയ കെട്ടടങ്ങൾ പാടില്ല എന്നത് ഇതിൽപ്പെടും. മാറാടു ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റേണ്ടിവന്നത് അത് ഇതുപോലെയുള്ള അതീവ പാരിസ്ഥിതിക ലോല പ്രദേശത്ത് ആയതിനാലാണ്. കോപ്പികോയും അതിൽപ്പെടുന്നു.

അമ്മ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു വാചാലമായി സംസാരിക്കും. പക്ഷേ ഞങ്ങളുടെ പരിസ്ഥിതി ദുർബലപ്രദേശമായ ആലപ്പാട് പഞ്ചായത്തിൽ പരിസ്ഥിതിക്കുള്ള ഏറ്റവും വലിയ ഭീഷണി അമ്മയുടെ മഠം തന്നെയാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് മഠം ഇവിടെ പ്രവർത്തിക്കുന്നത്, ഒരു സ്വതന്ത്ര അമൃതപുരി റിപ്പബ്ലിക്ക് പോലെ, അവിടെയുള്ള പരിസ്ഥിതി പ്രവർത്തകയും മാർക്‌സിസ്റ്റ് പാർട്ടി അംഗവുമായ പി സലീന പറയുന്നു.

ആലപ്പാട് പഞ്ചായത്തിൽ 508 നിയമ ലംഘനങ്ങളാണ് പഞ്ചായത്ത് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറി ടി ദീലീപ് മാധ്യമങ്ങളോട് പങ്കിട്ടതാണ് ഈ കണക്ക്. ഇതിൽ 83 എണ്ണം ഒരു കാരണവശാലം അനുവദിച്ചുകൂടാത്ത വലിയ കെട്ടിടസമുച്ചയങ്ങളാണ്. ഈ 83 നിർമിതകളും മാതാവിന്റെ അമൃതപുരി ട്രസ്റ്റാണ് ചെയ്യ്തത്.

ഔദ്യോഗക രേഖകൾ പ്രകാരം പറയക്കടവിലെ ഏഴാം വർഡിലാണ് ഈ അനധികൃത നിർമിതകൾ കൂടുതലും ഉള്ളത്. സിആർഇസഡ് ലംഘനത്തിനായി 489-ാം നമ്പറിൽ ചേർത്തിട്ടുള്ള നിയമലംഘനം മാതാ ഭവൻ എന്നു അറിയപ്പെടുന്ന അമ്മ താമസിക്കുന്ന സ്വന്തം വീടുതന്നെയാണ്.

അറബിക്കടലിലും കായൽ പരപ്പിനും ഇടയിലെ ആപ്പു മാതിരിയയുള്ള, വളരെ വീതികുറഞ്ഞ, 16 കിലോമീറ്ററിൽ നാടപോലുള്ള ഭൂമിയാണ് ആലപ്പാട് പഞ്ചായത്ത്. പരമാവധി വീതി 500 മീറ്റർ മാത്രമാണ് ഈ ഭൂപ്രദേശത്തിന്റേത്. ചിലയിടങ്ങളിൽ കഷ്ടിച്ച് 33 മീറ്റർ മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ആലപ്പാട് പഞ്ചായത്ത് സി ആർ ഇഡസ് നിയന്ത്രണത്തിൽ വരുന്നത്, മരടു മാതിരി.

14 നിലവരെയുള്ള കെട്ടിടസമുച്ചയങ്ങളാണ് ഇവിടെ അമ്മ നിർമിച്ചു വെച്ചിരിക്കുന്നത്. ഇതിനൊരു തമാശ കൂടിയുണ്ട്. ഇത്തരത്തിൽ കടുത്ത നിമയ ലംഘനം നടത്തിയ ഭൂമിയുടെ അവകാശം കാണിക്കുന്ന ഒരു രേഖയും അമ്മയുടെ കൈയ്യലില്ല. ഇവിട ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള എല്ലാ നിയമങ്ങളും കൂടിയാണ് അമ്മ ലംഘിച്ചരിക്കുന്നത്. ഇവിടങ്ങളിലെ പാവങ്ങളുടെ രണ്ട് മൂന്ന് സെന്റിലെ ചായ്പ്പുകൾ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടിയാണ് അമ്മ ഈ സാമ്രാജ്യം കെട്ടിപ്പൊക്കിയത് എന്നത് സ്ഫടികം പോലെ സുതാര്യം. അതിനാലാണ് ആശ്രമത്തിൽ ഇവയ്ക്ക് രേഖകൾ ഇല്ലാതെ പോയത്. ഇക്കാര്യത്തിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായം അമ്മയ്ക്ക് വേണ്ടപോലെ കിട്ടിയിട്ടുണ്ട്, പഞ്ചായത്ത് സെക്രട്ടറി പറയുന്നു.

എന്നാൽ അമ്മയ്ക്ക് ഇത് മറ്റൊരു തരത്തിൽ സഹായകവുമാണ്. ഒരു തരത്തിലുള്ള ഭൂക്കരവും അമ്മ നൽകുന്നില്ല. രേഖയുള്ള ഭൂമിക്ക് മാത്രമാണല്ലോ നികുതി വേണ്ടത്. അതില്ലാത്തതിന് എന്തു നികുതി! നികുതിയിനത്തിൽ തന്നെ അമ്മയ്ക്ക് കോടികൾ നൽകേണ്ടി വരുമായിരുന്നു. ഈ നികുതിപ്പണം കൊണ്ടുമാത്രം ആലപ്പാട് പഞ്ചായത്ത് മികച്ച നിലവാരം കൈവരുത്തുമായിരുന്നു. അദ്ദേഹം തുടർന്നു.

അതീവ ഗുരുതരം, ഈ നിയമലംഘനം

അമൃതാനന്ദമയി സാമ്രാജ്യം ആലപ്പാട് പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്നില്ല. കൊല്ലം ജില്ലയിലെ വള്ളിക്കാവ്, ആദിനാട്, കുലശേഖരപുരം, കരുനാഗപ്പള്ളി എന്നീ പ്രദേശങ്ങളിൽ അത് വ്യാപിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി ലാന്റ് ബോർഡ് ആഗസ്റ്റ് 2019ൽ നടത്തിയ സർവേ പ്രകാരം ആശ്രമത്തിന് 402 ഏക്കർ ഭൂമിയാണ് കൈവശാവകാശമായുള്ളത്. ഇതിൽ 204.5 ഏക്കർ ആലപ്പാട് പഞ്ചായത്തിൽ പെടും, സർവേ റിപ്പോർട്ട് നമ്പർ എസ് എം 1 / 17/ കെഎൻപിവൈ പ്രകാരം.

കേരള ഭൂവുടമാവകാശ നിയമപ്രകാരം – കേരള ലാന്റ് റിഫോംസ് ആക്ട് – വ്യക്തിക്കോ, സ്ഥാപനങ്ങൾക്കോ കൈവശം വെയ്ക്കാവുന്ന പരവാമധി ഭൂമി 15 ഏക്കർ മാത്രമാണ്. ഇതിന് മുകളിൽ വരുന്ന എല്ലാ ഭൂമിയും അനധികൃതവും സംസ്ഥാന ഭൂബാങ്കിലേക്ക് അത് പിടിച്ചെടുക്കേണ്ടതുമാകുന്നു.

മാതാവിന്റെ അനുജത്തി കസ്തൂരി ഭായി, നിയപ്രകാരമല്ലാതെ 27 ഏക്കർ അധിക ഭൂമി കൈവശം വെച്ചിരിക്കുന്നു, കസ്തൂരി വീട്ടമ്മമാത്രമാണ്, ചുരുങ്ങിയത് രേഖപ്രകാരം എങ്കിലും. അവർ ഭർത്താവുമൊന്നിച്ച് ആശ്രമത്തിൽ തന്നെയാണ് താമസം.

പഞ്ചായത്ത് അധികൃതർ നിരന്തരം അയക്കുന്ന നോട്ടീസുകൾക്ക് പുല്ലുവിലയാണ് അമ്മ കൽപ്പിച്ചിട്ടുള്ളത്. മറ്റൊരു പഞ്ചായത്ത് അംഗമായ സിബി ബിനോയ് പറയുന്നു. ഒരു ഉദാഹരണം അദ്ദേഹം ചൂട്ടിക്കാട്ടി: 2017 മെയ് 9ന് നമ്പർ എ 4.447/16 ആയി സി ആർ ഇസഡ് ലംഘനം ചൂട്ടിക്കാട്ടി കേരള പഞ്ചായത്ത് ആക്ട് പ്രകാരം അമ്മയ്ക്ക് നോട്ടീസ് അയച്ചു. മഠം ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.

കരുനാഗപ്പള്ളി താലൂക്ക് ലാന്റ് ബോർഡിനുമുന്നിൽ വരാനുള്ള നോട്ടീസ് മഠം ഒരിക്കലല്ല, പലപ്രാവശ്യം അവഗണിച്ചു. എന്നൽ 2017ൽ കോടതിയുടെ ഉത്തരവു പ്രകാരം ആശ്രമം ക്ലാപ്പന പഞ്ചായത്തിന് ഒരു കോടി രൂപ പിഴയടച്ചു, 45 ഏക്കറിലെ അനധികൃത നിർമ്മണങ്ങളും ഉടമസ്തതയും നിമയമപ്രകാരമാക്കി.

ആശ്രമ പരിസരത്തു ജീവിച്ചു പോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒരു തരത്തിലുള്ള സ്ഥിരം വീടുകളും അനുവദനീയമല്ല. അവർ ഓലമേഞ്ഞ പുരകളിലാണ് താമസിക്കുന്നത്. നിയമം അവർക്ക് അതുമാത്രമേ അനുവദിച്ചിട്ടുള്ളൂ. പണത്തിന്റെ ബലത്തിൽ അമ്മ എല്ലാ നിയമങ്ങളും ലംഘിച്ചു വൻ നിർമാണങ്ങൾ നടത്തുമ്പോൾ ഈ ദരിദ്രർ അവരുടെ അവസ്ഥയിൽ സങ്കടപ്പെടുകയും അമ്മയുടെ നിയമലംഘനത്തിൽ അരിശംകൊള്ളുകയും ചെയ്യാറുണ്ട്. ബിനോയ് പറയുന്നു.

മഹാദുരന്തം വൻമുതലാക്കിയ അമ്മ

സുനാമി ആയിരങ്ങളെ അനാഥമാക്കിയപ്പോൾ അമ്മ അതുമുതലെടുത്ത് ഒരു വമ്പൻ നിർമിതി ഉണ്ടാക്കി. അമൃത സേതു എന്ന പാലം. ആലപ്പാട് പഞ്ചായത്തു ഭാഗത്തേക്കുള്ള പാലമായാണ് അത് തുടങ്ങിയത്, സുനാമി ഇനിയും വന്നാൽ ജനങ്ങൾക്കു രക്ഷപെടാനാണ് എന്നാണ് പറഞ്ഞിരുന്നത്. 30 മിനിട്ടിൽ 15,000 ആളുകളെ ഒഴിപ്പിക്കാൻ അമൃത സേതുവിനാകുമെന്ന് അഭിപ്രായപ്പെടുന്നു ::യും ചെയ്തു. ഇപ്പോൾ അത് അമൃതപുരിയിലേക്കുള്ള എൻട്രി ബ്രിഡജ് മാത്രമാണ്. അമ്മയുടെ കാവൽക്കാർ അവിടെയുണ്ടാകും. അമ്മയുടെ ആത്മീയ സാമ്രാജ്യത്തിലേക്കുള്ള പ്രവേശന കവാടം ആണത്. പ്രദേശത്തുള്ള ഒരാൾക്കും ഇത് ചോദ്യം ചെയ്യാനുള്ള ധൈര്യമില്ല.

ഓക്കേ, അതൊക്കെ പോകട്ടെ, അമ്മമാരും ബാബമാരു അരങ്ങു വാഴുന്ന ഈ നാട്ടിൽ ഇത് ഒരു വർത്തയല്ല, ആയാലും ഒരുചുക്കും ചെയ്യാനും പറ്റില്ല. അമ്മ 13 കോടി കൊടുക്കുന്നതു മാത്രമാണ് നമുക്ക് വാർത്ത, അത് ആഘോഷിച്ച് നമുക്ക് ആ’വേഷം’ കൊള്ളണം. അതിന്റെ എത്രയോ മടങ്ങ് പറ്റിച്ചുണ്ടാക്കുന്നത് ഒരുമാധ്യമവവും വാർത്തയാക്കാറില്ല. അവർക്കും അതിനു പ്രയോജനമുണ്ട്. പരസ്യദാതാവ് എന്നത് ഒരു ചെറിയ കളിയല്ല, കേട്ടോ. കേരളത്തിൽ 2-ാം സ്ഥാനം വഹിക്കുന്ന പരസ്യദാതാവാണ് അവർക്ക് അമ്മ. വീഗേലാന്റും, വീക്കേസിയും അതിനു താഴെയേ വരൂ. മുത്തൂറ്റ് സ്ഥാപനങ്ങൾ മാത്രമാണ് അമ്മയ്ക്കു മുമ്പിലുള്ളത്.

അപ്പോൾ ചോദിക്കും, ‘അമ്മയുടെ സേവനങ്ങൾ നിങ്ങൾ കാണുന്നില്ലേ?’. ഉണ്ട്, ചിലതു പറയാം. അമ്മയുടെ ആശുപത്രി ചെയ്യുന്ന സേവനങ്ങൾ ഇവിടെ കുറച്ചു കാണിക്കുന്നില്ല. കോർപ്പറേറ്റ് സ്വഭാവം പുലർത്തുന്നത് ഒരു മോശം കാര്യമല്ല. ചികിത്സകൾ പലതും മികച്ചത്. വൈദ്യശാസ്ത്രം പുരോഗമിക്കുന്നമുറയ്ക്ക് നല്ല ചികിത്സ അവിടെകിട്ടും. അമ്മ പ്രാർഥിച്ചും പ്രവചിച്ചും കൈകൊട്ടിപ്പാടിയും അവിടെപ്പോയി അസുഖം മാറ്റാറില്ല. വദഗ്ധർ അവിടെ പണിയെടുക്കുന്നുണ്ട്. അതാണ് അവിടെ പ്രധാനമായും കാണുന്നത്.

രണ്ട്, അമ്മയുടെ കല്പിത സർവകലാശാല, അഥവാ ഡീംഡ് യൂണിവേഴ്‌സിറ്റി. നല്ല നിലവാരമുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്നു. നമ്മുടെ കുട്ടികൾക്ക് അത്തരത്തിൽ അവസരവും പ്രദാനം ചെയ്യുന്നുണ്ട്. ശാസ്ത്രത്തിനെ നാഴികയ്ക്ക് ഒന്ന് എന്ന കണക്കിന് കളിയാക്കുകയും ആത്മീയ, അലൗകീക ജീവിതത്തിന്റെ മഹാത്മ്യം തന്റെ ലഘുനൈർമ്യ ഭാഷയിൽ പങ്കിടുകയും ചെയ്യുന്ന അമ്മ ഇത് ചെയ്യുന്നത് കാണുമ്പോൾ ശാസ്ത്രം ചിരിക്കുന്നു, ആത്മീയത മരിക്കുന്നു എന്ന് പറയേണ്ടി വരില്ലേ, പേരിനു വേണ്ടിയാണേലും ഒരു ഗോമൂത്ര റിസേർച്ച് വിഭാഗം ഇല്ല, അവിടത്തെ ഒരു കലാലയത്തിലും. അല്ലെങ്കിലും സത്യസന്ധതയും ആത്മീയതയും ഒരുകാലത്തും ഒന്നിച്ചു പോയിട്ടില്ല. മേല് നോകുമ്പോൾ എന്ത് ആത്മീയത.

അടിവരി: മരടിലെ ഫ്‌ളാറ്റ് പൊളിച്ച സുപ്രീം കോടതി ഇവിടെ എന്തു നിലപാട് എടുക്കുമെന്ന് അറിയാൻ കാത്തിരിക്കുക തന്നെവേണം. മതം, വിശ്വാസം, രാഷ്ട്രീയ-ജുഡിഷ്യൽ ബാന്ധവം എന്നിവ പിണഞ്ഞു കിടക്കുന്ന ഇക്കാലത്തുള്ള സുപ്രീം കോടതി വിധികൾ പരിശോധിച്ചാൽ ഒരു പ്രതീക്ഷയും വേണ്ട എന്നു കരുതേണ്ടി വരും. ഈ നാട് നന്നാകാൻ ആരും സമ്മതിക്കുകയില്ല.

എഴുതിയത് – കണ്ണൻ ശിവറാം

 301 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo