ഒറ്റമുറി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒറ്റമുറി
???????

ലോക് ഡൗൺ കഴിഞ്ഞ്, അമ്മയെ കൂട്ടിവരണം.

അത് ,ഏകാന്തതയുടെ ഭ്രാന്തൻ ചിന്തകളായിരുന്നില്ല.
ചെയ്ത് പോയ തെറ്റിന് ഒരു പ്രായശ്ചിത്തം
.

വൃദ്ധസദനത്തിലെ പടി കയറാൻ മടിയായിരുന്നു.

കാണണമെന്ന് തോന്നിയിട്ടില്ല…
ഇപ്പോഴനുഭവിക്കുന്ന ഒറ്റപെടലിൽ ,വേവുന്ന ചിന്തകളുടെ പുനർവിചിന്തനം.

ഇപ്പോൾ ഇത്രയായിരുന്നെങ്കിൽ…

പാവം അമ്മ. അഞ്ച് വർഷം വഴിക്കണ്ണുമായി, കാത്തിരിപ്പിന്റെ കാഴ്ച്ചകളിൽ എത്ര വട്ടം മിഴി നിറഞ്ഞൊഴുകിയിട്ടുണ്ടാകും.

നെഞ്ചിലെവിടയോ നേർത്തൊരു വേദന അയാളിൽ പടർന്നു വരവേ… ഫോൺ ബെല്ലടിച്ചു.

ഹലോ… ഷാരോൺ അല്ലെ?

അതേ ..
വൃദ്ധസദത്തിൽ നിന്നാണ്
അമ്മ മരിച്ചു…..

എനിക്കി…. എനിക്കി….

ഞങ്ങൾക്കറിയാം നിങ്ങൾക്ക് വരാൻ പറ്റില്ലെന്ന് ക്വാറന്റിനിൽ അല്ലെ…..

അമ്മയുടെ മൃതദ്ദേഹം ഇവിടെ സംസ്ക്കരിക്കുന്നു….

ആമി..

 208 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo