
ജസ്ല മാടശ്ശേരി
ഒരു ചെറു പുഞ്ചിരി ഇച്ചിരി പുച്ഛത്തില്‍ കലര്‍ത്തി അല്പം അറപ്പ് ചേര്‍ത്ത് അവഗണനയുടെ ജ്യൂസുണ്ടാക്കി കുല്ക്കുപ്പി ഒറ്റ നീട്ടി തുപ്പല്..
അത് മതി.♥ഇവര്‍ക്കുള്ള മറുപടി..
ഞാനിന്നലെ ഒരു പോസ്റ്റിട്ടിരുന്നു..
ചില അസ്വസ്ഥതകള്‍ ഒരു ചെറുപുഞ്ചിരികൊണ്ട് തീര്‍ക്കാവുന്നതെ ഉള്ളു എന്ന കാപ്ഷനോടെ..ഒത്തിരി പേര് വായിച്ചു..പക്ഷെ..അബദ്ധവശാല്‍ അത് ഡിലീറ്റ് ആയിപോയി..
മറ്റെവിടെയും അത് സേവ് ചെയ്യാത്തത് കൊണ്ട് copy paste ചെയ്യാനും നിര്‍വ്വാഹമില്ല.
അതൊരു ഫ്ളോയിലങ്ങട് എഴുതിയതാര്ന്ന്..ക്വറന്റൈന് അല്ലെ..എത്ര ദിവസം നമ്മളിങ്ങനെ വെറുതെ ഇരിക്കും…
എന്നാലും..അത് ചില പെണ്ണുങ്ങളോട് തോന്നിയ ഇഷ്ടത്തെ കുറിച്ചായിരുന്നു…അതിന്റെ കാരണങ്ങളെകുറിച്ചായിരുന്നു…
നിങ്ങള്‍ സമൂഹത്തിലിറങ്ങി..ഇടപെടുന്നൊരു പെണ്ണാണോ…
എഴുതാറുണ്ടോ..പറയാറുണ്ടോ..
ശബ്ദം ഉയരുന്നത് ചുറ്റുപാടിനലോസരമാണോ…
എന്നാല്‍ നിന്നോടാണ്.
നിങ്ങളെ അസ്വസ്ഥത കാര്‍ന്നു തിന്നാന്‍ തുടങ്ങീട്ടുണ്ടോ..ചില അസ്വസ്ഥതകള്‍ നിങ്ങളുടെ ശ്വാസം മുട്ടിച്ചിട്ടുണ്ടോ…ചിലത് ചങ്കില് കെട്ടാറുണ്ടോ..
അതായത് വെള്ളം കുടിച്ചാല്‍ അത് ചങ്കില് നിന്നിറങ്ങാത്തൊരു ഫീല്‍…
നിങ്ങളെ കുറിച്ച് നിങ്ങള്‍ പോലുമറിയാത്ത കാര്യങ്ങള്‍ നിങ്ങളെ മേല്‍ നിരന്തരമാരോപിച്ച് ചിലര്‍ ആത്മരതി കൊള്ളുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നാറുള്ളത്..

അറപ്പും വെറുപ്പുമുളവാക്കുന്ന ആരോപണങ്ങളവര് ശര്ദ്ധിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍.. ??തെറിവിളിയൊരു അലങ്കാരമായെടുത്തവരാണേലോ…
അവരുടെ വീഡിയോസ് കാണുമ്പോള്‍ എന്താണ് തോന്നാറ്…പല്ലും നഖവും മുഖവും വികൃതമാക്കി തനിക്കറിയുക പോലുമില്ലാത്ത..ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മിണ്ടീട്ടില്ലാത്ത ചിരിച്ചിട്ടില്ലാത്ത ഒരു പെണ്ണിനെ കുറിച്ച് അവന് ആഭാസം പറയുമ്പോള്‍…
ലൈംഗീകത അവളുടെ മേല്‍ അടിച്ചാക്ഷേപിക്കുമ്പോള് ഒക്കെ നിങ്ങള്‍ക്കെന്താണ് തോന്നാറുള്ളത്..??
അവളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നതക്ക് മുഖമാക്കുമ്പോഴും മൃഗങ്ങള്‍ക്ക് മുഖമാക്കുമ്പോഴും..അതില്‍ അശ്ലീല കമന്റ് എഴുതുമ്പോഴും നിനക്കെന്താണ് തോന്നാറുള്ളത്…??
അതിലൊന്നും അവള് തളരുന്നില്ലെന്ധ് കാണുമ്പോള്‍ അവളുടെ വീട്ടുകാരെ കുറിച്ച് മോശം പറയും..അവളുടെ കൂട്ടുകാരെ സോഷ്യല്‍ മീഡിയയിലിട്ട് ഉദ്രവിക്കും…
നിങ്ങള്‍ക്കെന്താണ് തോന്നീട്ടുള്ളത്..
രാത്രി അവളുടെ നമ്പറിലേക്ക് iP അഡ്രസ് മാറ്റി കാളുകള്‍ ചെയ്തിട്ട് ലൈംഗീകത പറയും..ഉറങ്ങാന്‍ പോലുമനുവദികാതെ അതിന് കരണത്തടിച്ച മറുപടി കൊടുത്താലോ ??

പിന്നീടവരുടെ വെറുപ്പ് കൂടുകയാണ്..
അവളുടെ മെസ്സഞ്ചറില്‍ വന്ന് ലൈംഗീകത പറയുന്നവനെ അവള് അവഗണിച്ചാല്‍ ബ്ലോക്കിയാല്‍ fake id ഉണ്ടാക്കി വന്ന് comment boxല്‍ തെറിവിളി..
അതും കഴിഞ്ഞ് തെറിവിളിക്കാനായവന് ..youtube ചാനല്‍ തന്നെ തുടങ്ങുന്നു..ടിക്ടോക്കിലും watsapp ഗ്രൂപ്പുകളിലും തുടങ്ങി എല്ലായിടത്തും…
ഇതൊക്കെ അനുഭവിക്കുമ്പോള്‍ നിങ്ങള്‍ തളര്‍ന്നിട്ടുണ്ടെന്ന് തോന്നാറുണ്ടോ…
കരയാന്‍ തോന്നീട്ടുണ്ടോ..ഏറ്റവും പ്രിയപെട്ട ഒരാളെ കെട്ടിപ്പിടിച്ചൊന്ന് കരഞ്ഞ് സങ്കടം തീര്‍ക്കണമെന്ന് തോന്നീട്ടുണ്ടോ..
എങ്ങനെ അതിജീവിക്കുമെന്നാണ് ട്ടോ ചോദ്യം…
ഇതൊക്കെ അര്‍ഹിക്കുന്ന പരിഗണനയോടെ അവഗണിക്കുക..
ചിലത് കാണണം..കേള്‍ക്കണം എന്നിട്ട് ചിരിക്കണം…
അവന്റെ മാനസീകാവസ്ഥയോര്ത്ത്..
മനോവൈകൃതവും വൈകല്ല്യവും ആശയ ദാരിദ്രവുമോര്ത്ത്..അവന്റെ ഉമ്മയെയും പെങ്ങളേയും ഭാര്യയേയുമോര്‍ത്ത് ഒരു നെടുവീര്‍പ്പുമാവാം…
അവന്റെ sexual ഫ്രസ്ട്രേഷനോര്ത്ത്..
അവന്റെ വരുമാനമാര്ഗമോര്ത്ത്..ആ ചാനല്‍ സബ്സ്ക്രൈബേര്‍സിന്റെ മനോനിലയോര്ത്ത്..
അവന്റെ മതമോര്ത്ത്..
അവന്റെ വിശ്വാസമോര്ത്ത്.. ഏത് ചര്യ പിന്‍പറ്റാത്തതിന്റെ പേരിലാണോ അവന് നമ്മളെ വിമര്ഷിക്ുന്നത്..
അവന്റെ ചര്യയെയും ചര്യ പിന്‍പറ്റാന്‍ ഗുരുവായ അവന്റെ പ്രവാചകനേയുമോര്ത്ത്..

പിന്നെ അവന്റെ മാനസീക അവസ്ഥാന്തരങ്ങളിലൂടെ നക്കുമ്പോള്‍..ഒരുപാട് തമാശകള്‍ കാണാം..
എന്തിനാണിവനിത് ചെയ്യുന്നത് എന്നല്ലെ..
ചുമ്മാ ഒരു മനസ്സുഖം..
അത് മാത്രമല്ല ട്ടോ..
നാലാള് അവനെ അറിയണം..ശഹീദായ കൂലി വേണം..
മരണാനന്തരം സ്വര്‍ഗത്തില്‍ ദൈവത്തിന്റെ തുടയില്‍ കൂളിംഗ് ഗ്ലാസും വെച്ചിരുന്ന് മരുന്നടിക്ണം..നാലാള് അറിഞ്ഞാല്‍ മാത്രം പോര..അവന്റെ അക്കൗണ്ട് റീച്ചാവണം..യൂ ടൂബ് ചാനല്‍ റിച്ച് ആവണം..പണിയെടുക്കാതെ വരുമാനം വേണം..
അതൊരു പെണ്ണിനെ തെറിവിളിച്ചാവുമ്പോള് കേള്ക്കാനൊരുപാടാളുണ്ടാവില്ലേ…മതയോളികളുടെ പ്രാര്‍ത്ഥനയും ലൈക്കും കമന്റും ശെയറും കട്ട സപ്പോര്‍ട്ടും..പിന്നല്ല..
ഇനി ടിക് ടോകിലെ ചില താത്താ മാരെ കുറിച്ചാണേല്‍ കോമഡിയാണ്..നിന്നെ വിമര്‍ശിക്കാന്‍ വരുമ്പോള്‍ മാത്രം ഹിജാബ്..പച്ചതെറി നിന്നെയും തസ്ലീമാ നസ്റിനേയുമൊക്കെ..
സംഭവം ന്താണെന്നറിയോ..ടിക് ടോക് ഫാന്‍സ് ഇല്ല..കത്തി നില്ക്കുന്നൊരു വ്യക്തിക്ക് നേരെ എതിര്‍ത്താല്‍ കാണാനാളുണ്ടാവും..അപ്പോ ആ തീയിലേക്കിത്തിരി മണ്ണെണ്ണ കൂടി ഒഴിച്ചാലോ..കിടിലോസ്കി..
ഇതുവരെ ആരും തിരിഞ്ഞ് നോക്കാണ്ടിരുന്ന
അക്കൗണ്ടിലേക്കിതാ..മതയോളി മാരുടെ സപ്പോര്ടും ഒലിപ്പീരും..കിടുവേ..
അങ്ങനെ നമ്മളെ ചെലവിലോര് ഗോളടിക്ട്ടെ എന്ന്..
നമ്മുടെ പേര് പറഞ്ഞാ ഓര്ക്ക് റിച്ചും വ്യൂവേര്സും അതുവഴി വരുമാനോം ആ വരുമാനം കൊണ്ട് അന്നോം ആ അന്നം തിന്നിട് വയറ്റീന്നും പോയി അതൊക്കെ കഴിഞ്ഞ് ഒരു റിലാക്സേഷനും കിട്ടാന്‍ പോണുണ്ടെങ്കില് നമ്മളായതിന് എതിര് നിക്കണ്ട…
അതവരുടെ രീതിയും സംസ്കാരവും പ്രവാചക ചര്യയുമാണ്..തുടരട്ടെ..
നിങ്ങളിതില്‍ നീട്ടിതുപ്പുക..ചില മുഖങ്ങള്‍ അലോസരപ്പെടുത്തുമ്പോ..
പിന്നെ കാണാതിരിക്കുക..
അറപ്പുളവാക്കുന്ന ചിലത് കണ്ട് വെക്കുക..
നമ്മളെ കൂടുതല്‍ സ്ട്രോങ്ങാക്കും…മനസ്സില്‍ ഞാനാണ് ശരി എന്ന് ഉറപ്പിക്കുക…
അത് കൊണ്ടാണ് അവര്‍ അസ്വസ്ഥമാവുന്നത്..
അവര്‍ ലിംഗം കൊണ്ട് ചിന്തിക്കുന്നവരാണ്..അത് കൊണ്ടാണല്ലോ നീ ജിവന് തുല്ല്യം സ്നേഹിക്കുന്ന നിന്റെ പൂച്ചക്കുട്ടിയും പട്ടിക്കുട്ടിയും പോലും നിന്റെ കാമാസ്ഥിക്കാണെന്ന് വരെ അവര്‍ പറയുന്നത്…
അവഗണിക്കുക..പ്രിയപ്പെട്ടവരെ..അസ്വസ്ഥകളെ അറപ്പോടെയും പുച്ഛത്തോടെയും അവഗണിക്കുക..വേറെ മരുന്നില്ല..

ഇതൊക്കെ കൊണ്ടുതന്നെയാണ് എനിക്ക് ചില പെണ്ണുങ്ങളെ പെരുത്തിഷ്ടം..അതായത്..
ചില തെറിച്ച പെണ്ണുങ്ങളെ..♥
ഉമ്മകള്‍ പ്രിയപ്പെട്ട ന്റെ പെണ്ണുങ്ങളെ..
സഹിക്കുന്നതിന്..
കരുത്തരായതിന്..
മുന്‍പന്തിയില്‍ നയിക്കുന്നതിന്..♥
നീ തീയായതിന്…♥
264 കാഴ്ച