കാലാവസ്ഥാ വ്യതിയാനം വെറുമൊരു കെട്ടുകഥയൊ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സാബു ജോസ്

ആഗോളതാപനം വെറുമൊരു കെട്ടുകഥയാെണന്നും ഭൂമിയിലെ താപവര്ധ്നവ് ഒരു താത്കാലിക പ്രതിഭാസം മാത്രമാണെന്നും വാദിക്കുന്നവരുമുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളാണ് ആഗോളതാപനത്തിനും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതെന്നാണ് അവരുടെ വാദം. ഭൂമിയുടെ ചരിത്രത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും ഇടപെടലുകള്കൊ‍ണ്ട് ഇത്തരം പ്രതിഭാസങ്ങളുടെ തീവ്രത വര്ധികപ്പിക്കാന്‍ കഴിയില്ലെന്നും പറയുന്ന വിമര്ശ കരില്‍ ചില ശാസ്ത്രജ്ഞരുമുണ്ടെന്നുള്ള കാര്യം ശ്രദ്ധേയമാണ്. ആഗോളതാപനത്തില്‍ മനുഷ്യന്റെ പങ്കിനെതിരെ വിമര്ശനകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും അവയ്ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്കു്ന്ന വിശദീകരണങ്ങളും എന്താണെന്നു നോക്കാം. പലരും പലവട്ടം ചര്ച്ച ചെയ്ത വിഷയമാണെങ്കിലും അതിന്റെ പ്രാധാന്യം ഇപ്പോഴും പൊതുസമൂഹത്തിന് ഉള്ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്ഥ്യം.
ഫോസില്‍ഇന്ധനങ്ങളുപയോഗിക്കുന്നതുകൊണ്ടും വ്യവസായങ്ങളുടെ വളര്ച്ചകൊണ്ടുമെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്ബൊണ്ഡയോക്‌സൈഡ് വാതകത്തിന് ആഗോളതാപനനിലയില്‍ വര്ധ്നവുണ്ടാക്കുന്നതിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിന് ചുക്കാന്പിടിക്കുന്നതിനും കഴിയില്ല. കാട്ടുതീ, അഗ്നിപര്വാത സ്‌ഫോടനങ്ങള്‍ തുടങ്ങി സ്വാഭാവിക മാര്ഗങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന കാര്ബയണ്ഡയോക്‌സൈഡുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യരുടെ ഇടപെടല്‍ വഴി പുറന്തള്ളപ്പെടുന്ന കാര്ബഡണ്ഡസയോക്‌സൈഡിന്റെ അളവ് വളരെ കുറവാണ്. അതുമാത്രവുമല്ല, കാര്ബണണ്ഡഡയോക്‌സൈഡിനേക്കാള്‍ ഹരിതഗൃഹ സ്വഭാവം പ്രകടിപ്പിക്കുന്നത് നീരാവിയും മീഥേയ്‌നുമാണ്. അതുകൊണ്ടുതന്നെ കാര്ബണ്ഡയോക്‌സൈഡ് ഫോബിയ തികച്ചും അനാവശ്യമാണ്.

  • ഭൗമാന്തരീക്ഷത്തില്‍ 0.04 ശതമാനം മാത്രമേ കാര്ബണ്ഡയോക്‌സൈഡ് വാതകമുള്ളൂ. ഇത്ര കുറഞ്ഞ അനുപാതമാണെങ്കില്‍ തന്നെയും ഈ വാതകം താപവികിരണങ്ങളെ കെണിയില്പെടുത്തി അതിന്റെ ഹരിതഗൃഹ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. 1859ല്‍ തന്നെ ജോണ്‍ ടിന്ഡ്ല്‍ എന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ഇതു തെളിയിച്ചിട്ടുണ്ട്. പിന്നീട് 1896ല്‍ സ്വാന്തേ അറേനിയസ് എന്ന രസതന്ത്രജ്ഞന്‍ കാര്ബണ്ഡയോക്‌സൈഡ് ആഗോളതാപനിലയില്‍ വര്‍ധനവുണ്ടാക്കുന്നതിന്റെ തോത് കണക്കുകൂട്ടി കണ്ടുപിടിച്ചു. ആധുനിക കാലത്ത് കംപ്യൂട്ടര്‍ സിമുലേഷനിലൂടെ തയ്യാറാക്കിയ എസ്റ്റിമേറ്റുമായി ഈ കണക്ക് വളരെയടുത്തു നില്ക്കുാന്നുണ്ടെന്നതാണ് യാഥാര്ഥ്യം്. 2008ലെ യു.എസ്. ജിയോളജിക്കല്‍ സര്വേ റിപ്പോര്ട്ടിിന്റെ അടിസ്ഥാനത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ജ്വലിപ്പിക്കുന്നതിലൂടെയും മനുഷ്യന്റെ മറ്റിടപെടലുകളിലൂടെയും സൃഷ്ടിക്കപ്പെടുന്ന കാര്ബവണ്ഡുയോക്‌സൈഡിന്റെ അളവ് വര്ഷംടതോറും ശരാശരി 30 ബില്യണ്‍ ടണ്‍ വീതമാണ്. ഇത് അഗ്നിപര്വതതങ്ങള്‍ പുറന്തള്ളുന്ന കാര്ബ ണ്ഡയോക്‌സൈഡിന്റെ 130 മടങ്ങില്‍ അധികമാണ്. എന്നിരുന്നാലും സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന കാര്ബൈണ്ഡ1യോക്‌സൈഡ് തന്നെയാണ് 95 ശതമാനവും ഭൗമാന്തരീക്ഷത്തിലെത്തിച്ചേരുന്നത്. എന്നാല്‍ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന കാര്ബ്ണ്ഡിയോക്‌സൈഡിന്റെ വിഘടനവും സ്വാഭാവികമായിത്തന്നെ സംഭവിക്കുന്നുണ്ട്. സസ്യങ്ങളുടെ വളര്ച്ചനയിലും പ്രകാശസംശ്ലേഷണ സമയത്തും കാര്ബുണ്ഡ്യോക്‌സൈഡ് വിഘടിക്കും. ഇതിനു പുറമെയാണ് സമുദ്രജലത്തില്‍ ലയിച്ചുചേരുന്ന കാര്ബ‌ണ്ഡടയോക്‌സൈഡ് വാതകം. അഥവാ സ്വാഭാവിക മാര്ഗാങ്ങളിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന ഈ ഹരിതഗൃഹ വാതകം സ്വാഭാവികമായിത്തന്നെ വിഘടിച്ച് പ്രകൃതിയുടെ സ്വാഭാവിക ചക്രത്തിന് വിള്ളലുകളുണ്ടാക്കാതിരിക്കുകയും ചെയ്യും. എന്നാല്‍ പ്രകൃതിയുടെ ഈ സ്വാഭാവികചക്രം തകര്ക്കാ്ന്‍ മനുഷ്യനിര്മികതമായ അഞ്ചു ശതമാനം കാര്ബാണ്‍ഡയോക്‌സൈഡ് ധാരാളം മതിയാകും.
  • ഭൗമാന്തരീക്ഷത്തിലെ കാര്ബ‌ണ്‍ ഐസോടോപ്പുകളുടെ ഷിഫ്റ്റിംഗ് റേഷ്യോ അനാലിസിസ് ഉള്പ്പെ ടെയുള്ള നിരവധി പരീക്ഷണങ്ങള്‍ വിലയിരുത്തുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനവും വനനശീകരണവുമാണ് അന്തരീക്ഷത്തിലെ കാര്ബണ്ഡയോക്‌സൈഡിന്റെ അളവ് വര്ധിക്കാന്‍ കാരണമെന്ന് വ്യക്തമാണ്. 1832 മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ തോത് 35 ശതമാനം വര്ധിങച്ചതായി കാണാന്‍ കഴിയും. 284 പി.പി.എംല്‍ നിന്ന് 388 പി.പി.എം. വരെ. ലക്ഷക്കണക്കിനു വര്ഷ ങ്ങളിലെ ഭൂമിയുടെ ചരിത്രം പരിശോധിച്ചാലും ഇത്ര ചുരുങ്ങിയ കാലഘട്ടത്തില്‍ ഇത്ര വലിയൊരു കുതിച്ചുചാട്ടം നടത്താന്‍ കഴിയില്ല. കാര്ബണ്ഡയോക്‌സൈഡിനേക്കാള്‍ ഹരിതഗൃഹ സ്വഭാവം കൂടുതലുള്ളത് നീരാവിയ്ക്കും മീഥേയ്ന്‍ വാതകത്തിനുമാണെന്ന വാദം അംഗീകരിക്കുമ്പോഴും ഈ രണ്ടു വാതകങ്ങളെക്കാളും വ്യത്യസ്ത തരംഗദൈര്ഘ്യമത്തിലുള്ള താപവികിരണങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് കാര്ബണ്ഡയോക്‌സൈഡിനാണ് കൂടുതല്‍. അതുമാത്രമല്ല, കാര്ബേണ്ഡ‍യോക്‌സൈഡ് വര്ധിൈക്കുന്നതിനനുസരിച്ച് നീരാവിയുടെ ഉല്പ്പാ ദനവും വര്ധിക്കും. അന്തരീക്ഷത്തിലെത്തുന്ന നീരാവി, കാര്ബഉണ്ഡപയോക്‌സൈഡുമായി ചേര്ന്ന് ഇവയുടെ ഹരിതഗൃഹസ്വഭാവം പലമടങ്ങായി ഉയര്ത്തും . കാര്ബനണ്ഡ‌യോക്‌സൈഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭൗമാന്തരീക്ഷത്തിലുള്ള നീരാവി വിഘടിക്കപ്പെടുന്നതിനേക്കാളേറെ സമയം ആവശ്യമാണ് കാര്ബണ്ഡ യോക്‌സൈഡിന്റെ വിഘടനത്തിന്. അതുകൊണ്ടുതന്നെ ആഗോളതാപനത്തിന്റെ ‘ഫോഴ്‌സിംഗ് ഫാക്ടര്‍’ ആയി കണക്കാക്കണ്ടേത് കാര്ബണ്ഡയോക്‌സൈഡ് വാതകമാണ്, നീരാവിയല്ലെന്നാണ് നാസയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഗാവിന്‍ സ്മിഡ്റ്റ് പറയുന്നത്. ഐ.പി.സി.സിയുടെ പഠനത്തിലും, ജലബാഷ്പവും കാര്ബണ്ഡയോക്‌സൈഡും ഒരുമിച്ചു ചേര്ന്നാശല്‍ അതു സൃഷ്ടിക്കുന്ന ഹരിതഗൃഹ പ്രഭാവം കാര്ബണ്ഡയോക്‌സൈഡ് മാത്രമുണ്ടാക്കുന്ന താപവര്ധനവിന്റെ രണ്ടു മടങ്ങിലധികമായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭൗമാന്തരീക്ഷത്തിന്റെ ആപേക്ഷിക ആര്ദ്രത സ്ഥിരമായി നിലനിര്ത്തുന്നതിനും കാര്ബ്ണ്ഡ യോക്‌സൈഡിന്റെ പ്രവര്ത്തനം തന്നെയാണ്. അതുകൊണ്ടുതന്നെ നീരാവിയേക്കാളും മീഥേയ്ന്‍ വാതകത്തേക്കാളും അപകടകാരി കാര്ബ ണ്ഡയോക്‌സൈഡാണെന്നു കാണാന്‍ കഴിയും. ആഗോള താപവര്ധനവ് അടയാളപ്പെടുത്തുന്നതിനുപയോഗിക്കുന്ന ‘ഹോക്കി സ്റ്റിക്ക്’ മാതൃകയിലുള്ള, കഴിഞ്ഞ 1600 വര്ഷിത്തെ ഗ്രാഫ് വിശ്വസനീയമല്ല. അതുമാത്രമല്ല, എ.ഡി. ആയിരാമാണ്ടിലും അതിനോടനുബന്ധിച്ചുള്ള ഏതാനും ദശാബ്ദങ്ങളിലും ആഗോളതാപനില ഇപ്പോഴുള്ളതിലും അധികമായിരുന്നു. അതുകൊണ്ടുതന്നെ ആഗോളതാപനമെന്നത് ഒരു മിത്ത് മാത്രമാണ്. +1998ല്‍ മൈക്കല്‍. ഇ. മാന്‍ ഏതാനും പരിസ്ഥിതി പ്രവര്ത്ത്കരുടെ സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് മുകളില്‍ പറഞ്ഞ പരാമര്ശെമുണ്ടായത്. എന്നാല്‍ ഒരു വാദത്തിലുപരിയായി ശാസ്ത്രീയമായ തെളിവുകള്‍ നിരത്താന്‍ അദ്ദേഹത്തിനും സഹപ്രവര്ത്താകര്ക്കുംയ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ആഗോളതാപനിലയില്‍ ക്രമമായ വര്ധുനവുണ്ടാകുന്നുണ്ടെന്ന് ഹിമപാളികളിലും വൃക്ഷങ്ങളുടെ വാര്ഷിധക വലയങ്ങളിലും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ നാഷണല്‍ റിസര്ച്ച് കൗണ്സിങലിന്റെ 2006ലെ റിവ്യൂവിലും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി താപനിലയില്‍ ക്രമമായുണ്ടാകുന്ന വര്ധകനവ് തെളിവുസഹിതം അവതരിപ്പിച്ചിട്ടുണ്ട്. മറ്റേതൊരു നൂറ്റാണ്ടിലും താപനിലയില്‍ ഇങ്ങനെയുള്ള ക്രമമായ വര്ധരനവ് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിലും ചില കാലങ്ങളിലുമുണ്ടായിട്ടുള്ള താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ ആഗോളതാപനവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത് ശാസ്ത്രീയമല്ല. എ.ഡി. 1000 കാലഘട്ടത്തില്‍ യൂറോപ്പിലും ഏഷ്യയിലുമുണ്ടായിട്ടുള്ള താപനിലയിലെ വര്ധഎനവ് ഇരുപത്, ഇരുപത്തിഒന്ന് നൂറ്റാണ്ടുകളിലെ താപവര്ധാനവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. മധ്യകാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള താപവര്ധയനവിനു കാരണം സൗരപ്രതിഭാസങ്ങളുടെ തീവ്രതയിലുണ്ടായ വര്ധ‍നവാണെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. നാഷണല്‍ റിസര്ച്ച് കൗണ്‍സിലിന്റെ പഠനത്തിനു ശേഷം യു.എസിലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചേര്ന്നു തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകളിലും ആഗോള താപവര്ധരനവിന്റെ ‘ഹോക്കിസ്റ്റിക്ക്’ ഗ്രാഫില്‍ വ്യത്യാസം വരുത്തിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

-ആഗോളതാപനം അവസാനിച്ചിട്ട് ഒരു ദശാബ്ദത്തിലേറെയായി. ഭൂമി തണുക്കാനാരംഭിച്ചുകഴിഞ്ഞു. അന്റാര്ട്ടിറക്കയിലെയും ഹിമാലയത്തിലെയും മഞ്ഞുരുക്കവും നിലച്ചു. യൂറോപ്പ് ശൈത്യത്തിന്റെ പിടിയിലമരുകയാണ്. ഇനിയും ആഗോളതാപനമെന്നു പറഞ്ഞ് അലമുറയിടുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

+ബ്രിട്ടനിലെ മെറ്റ് ഓഫിസ് ഹാഡ്‌ലി സെന്ററിന്റെ റെക്കോര്ഡുലകളനുസരിച്ച് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്ക്കി ടയില്‍ ഏറ്റവും ചൂടുപിടിച്ച കാലമായിരുന്നു 1998. ആഗോളതാപനിലയില്‍ പെട്ടെന്നുണ്ടാകുന്ന ഇത്തരം ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. അതിനര്ഥംട 1998 ഓടുകൂടി താപവര്ധനനവ് അവസാനിച്ചുവെന്നും ഭൂമി തണുക്കാനാരംഭിച്ചുകഴിഞ്ഞു എന്നുമല്ല. അസോസിയേറ്റഡ് പ്രസ് റിപ്പോര്ട്ടവറായ സേത്ത് ബോറെസ്‌റ്റൈനും നാലു സ്വതന്ത്ര ശാസ്ത്രജ്ഞരും ചേര്ന്നു തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കനുസരിച്ച് വരുന്ന ഏതാനും ദശാബ്ദങ്ങള്ക്കു ള്ളില്‍ ആഗോളതാപനിലയില്‍ നേരിയ കുറവുപോലുമുണ്ടാകില്ല എന്നു കണ്ടെത്തുകയുണ്ടായി. വളരെ സങ്കീര്ണ്മായ ഒരു പ്രതിഭാസമാണ് കാലാവസ്ഥ. ഭൂമിയെപ്പോലെ 70 ശതമാനത്തിനു മേല്‍ ജലത്താല്‍ ചുറ്റപ്പെട്ട ഒരു ഖഗോളപിണ്ഡത്തില്‍ വിശേഷിച്ചും ഫലകചലനങ്ങളും, സമുദ്രജല പ്രവാഹങ്ങളും എല്‍-നിന്യോ, ലാ-നീന്യ പ്രതിഭാസങ്ങളും വരെ ഭൗമാന്തരീക്ഷത്തെയും ഭൂമിയിലെ കാലാവസ്ഥയെയും സ്വാധീനിക്കാറുണ്ട്. ആഗോളതാപനിലയില്‍ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്ക്ക്ി ഈ പ്രതിഭാസങ്ങള്‍ കാരണമാകും. എന്നാല്‍ ഇതൊന്നും ക്രമമായി ഉയര്ന്നുകകൊണ്ടിരിക്കുന്ന താപനിലയ്ക്ക് കൃത്യമായ നിര്വ്ചനം നല്കാടന്‍ പര്യാപ്തമല്ല. ജര്മടനിയിലെ ലെബ്‌നിസ് ഇന്റ്റിയ റ്റ്യൂട്ട് ഓഫ് മറൈന്‍ സയന്സി്ലെ പ്രൊഫസറായ മുജീബ് ലത്തീഫും സഹപ്രവര്ത്തരകരും ചേര്ന്ന് നടത്തിയ പരീക്ഷണങ്ങളില്‍ വിമര്ശകരുടെ വാദങ്ങള്‍ മുനയൊടിച്ചുകളയുന്ന മറുപടികളുണ്ട്. ഈ മറുപടികള്‍ വിമര്ശ്കരുടെ വാദങ്ങള്‍ ഓരോന്നായി തിരഞ്ഞുപിടിച്ച് അവയുടെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കുന്നതിനും പര്യാപ്തമാണ്.

ഭൂമിയുടെ മാത്രമല്ല, മറ്റേതൊരു ഗ്രഹത്തിന്റെയും കാലാവസ്ഥയും അന്തരീക്ഷഘടനയും നിര്ണരയിക്കുന്നതില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്ക്ക് നിര്ണാ്യക പങ്കുണ്ട്. ഒരു ഗ്രഹം വാസയോഗ്യമാണോ അല്ലയോ എന്നു നിര്ണഞയിക്കുന്നതും ഇത്തരം നിരവധി പ്രതിഭാസങ്ങളുടെ പ്രവര്ത്ത നം വഴിയാണ്. ഭൂമിയുടെയും മറ്റ് സൗരകുടുംബാംഗങ്ങളുടെയും അന്തരീക്ഷവും കാലാവസ്ഥയും നിര്ണ യിക്കുന്നതില്‍ സൗരപ്രതിഭാസങ്ങള്ക്കും കോസ്മിക് കിരണങ്ങള്ക്കും പങ്കുണ്ട്. അതുമാത്രമല്ല, ഗ്രഹത്തിന്റെ പിണ്ഡം, ധാതുഘടന, മാതൃനക്ഷത്രത്തില്‍ നിന്നുമുള്ള ദൂരം, ആന്തര സംവഹന പ്രവര്ത്തണനങ്ങള്‍, കാന്തികക്ഷേത്രത്തിന്റെ തീവ്രത, ഗുരുത്വബലം എന്നിവയെല്ലാം കൂടിച്ചേര്ന്നാ ണ് ഗ്രഹത്തിന്റെ അന്തരീക്ഷം നിര്മിവക്കുന്നത്. അതിന് ഭൂമിയെന്നോ ചൊവ്വയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എന്നാല്‍, ആഗോള താപവര്ധ്നവില്‍ സൗരപ്രതിഭാസങ്ങള്‍ വഹിക്കുന്ന പങ്ക് പൊതുവെ ശാന്തമായ ഇക്കഴിഞ്ഞ നാലു സൗരചക്രങ്ങളില്‍ വളരെ നിസ്സാരമാണെന്നതാണ് യാഥാര്ഥ്യം.

  • ഹിമയുഗത്തിന്റെയും അതേത്തുടര്ന്നു ണ്ടായ താപവര്ധാനവിന്റെയും പഴയ കണക്കുകള്‍ നിരത്തി യാഥാര്ഥ്യ്ത്തില്‍ നിന്ന് മുഖംതിരിഞ്ഞു നില്ക്കാനുള്ള ശ്രമമാണ് ഇവിടെ ആഗോളതാപന പ്രതിഭാസത്തിന്റെ വിമര്ശതകര്‍ നടത്തുന്നത്. സൂര്യകളങ്കങ്ങളെക്കുറിച്ചും സൗരചക്രങ്ങളെക്കുറിച്ചും ശാസ്ത്രീയമായി പഠിക്കാനാരംഭിച്ച 1755 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ സൗരവികിരണങ്ങളുടെ തീവ്രതയിലുണ്ടായിട്ടുള്ള വര്ധ നവ് 0.12 വാട്ട്‌സ്/സ്‌ക്വയര്‍ മീറ്റര്‍ ആണെന്നു കാണാന്‍ കഴിയും. ഇതു കാരണമുണ്ടാകുന്ന ആഗോള താപവര്ധനവ് മനുഷ്യരുടെ പ്രവര്ത്തുനങ്ങള്‍ വഴിയുണ്ടാകുന്നതിന്റെ പത്തില്‍ ഒരുഭാഗത്തിലും കുറവാണ്.

അന്തരീക്ഷത്തിലുള്ള എയ്‌റോസോളുകളുടെ തോതിനെ അടിസ്ഥാനമാക്കിയാണ് താപവര്ധ്നവ് നിര്ണയിക്കുന്നത്. മനുഷ്യന്റെ ഇടപെടല്‍ വഴി അന്തരീക്ഷത്തിലെത്തിച്ചേരുന്ന എയ്‌റോസോളുകളുടെ അടുത്തെങ്ങുമെത്തില്ല സ്വാഭാവിക പ്രവര്ത്തലനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. എയ്‌റോസോളുകള്ക്കു പുറമെ കാര്ബ്ണ്ഡതയോക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും ആഗോളതാപനത്തിന്റെ തീവ്രത വര്ധി്പ്പിക്കുന്നുണ്ട്. ഡെന്മാര്ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഹെന്റിക് സ്വെന്സ്മാര്ക്ക് ആഗോളതാപനം മിഥ്യയാണെന്നു വാദിക്കുന്നവരില്‍ പ്രമുഖനാണ്. ആഗോളതാപനം ഒരു കെട്ടുകഥയാണെന്നു സ്ഥാപിക്കുന്നതിനുവേണ്ടി ഒരു സിദ്ധാന്തം തന്നെ നിര്മിച്ചിട്ടുണ്ട് അദ്ദേഹം. സ്‌വെന്സ്മാര്ക്ക്ം തിയറിയനുസരിച്ച് സൗരപ്രതിഭാസങ്ങളും കോസ്മിക് കിരണങ്ങളും മാത്രമാണ് കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനിലയിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്ക്കും കാരണം.

ഭൗമാന്തരീക്ഷത്തിലെത്തുന്ന കോസ്മിക് കിരണങ്ങള്‍ എയ്‌റോസോളുകളുടെയും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന മേഘങ്ങളുടെയും സൃഷ്ടിക്കു കാരണമാകും. സൗരപ്രതിഭാസങ്ങള്‍ തീവ്രമാകുമ്പോള്‍ ചാര്ജിമത കണങ്ങള്‍ ഭൂകാന്തിക ക്ഷേത്രത്തിന് ക്ഷയമുണ്ടാക്കുകയും ഭൗമാന്തരീക്ഷം ചൂടുപിടിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഏതാനും സൗരചക്രങ്ങളായി സൂര്യന്‍ ശാന്തനായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ സാരവാതങ്ങളിലെ ചാര്ജിടത കണങ്ങള്‍ ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ വിള്ളലുണ്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ‘ഗ്ലോബല്‍ വാമിങ്’ അല്ല നടക്കുന്നത്, അതിന്റെ വിപരീത പ്രതിഭാസമായ ‘ഗ്ലോബല്‍ കൂളിങ്’ ആണെന്നാണ് സ്വെന്സ്മാ ര്ക്ക്ത പറയുന്നത്. സ്വെന്സ്മാനര്ക്ക് തിയറിയനുസരിച്ച് മനുഷ്യരുടെ ഒരുതരത്തിലുമുള്ള ഇടപെടലുകളും ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നില്ല. ഹരിതഗൃവാതകങ്ങളുടെ ഉത്സര്ജവനം താപവര്ധനനവുണ്ടാക്കുന്നുണ്ടെങ്കില്‍ അത് നാമമാത്രവും താത്ക്കാലികവുമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.

+ദുര്ബ്ലമായ തെളിവുകള്‍ മാത്രം നിരത്തുന്ന സ്വെന്സ്മാകര്ക്കിവന്റെ തിയറി പക്ഷെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അംഗീകരിക്കുന്നില്ല. സൗരവികിരണങ്ങളും കോസ്മിക് കിരണങ്ങളും ആഗോളതാപനിലയില്‍ മാറ്റംവരുത്തുന്നുണ്ടെന്നു വാദിക്കുമ്പോഴും തന്റെ വാദം ഗണിതപരമായി തെളിയിക്കാന്‍ സ്വെന്സ്മാ്ര്ക്കിഴന് കഴിയുന്നില്ല. ഹരിതഗൃഹവാതകങ്ങളുടെ പ്രഭാവം കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം കൃത്യമായി അവതരിപ്പിക്കാന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്ക്ക്മ കഴിയുന്നുണ്ടുതാനും. കോസ്മിക് കിരണങ്ങള്‍ കാലാവസ്ഥാ മാറ്റമുണ്ടാക്കുമെന്ന പരികല്പനയ്ക്ക് ഉറച്ച ശാസ്ത്രീയ പിന്തുണയില്ല. ഭൂമിക്കപ്പുറം മറ്റേതെങ്കിലുമൊരു ഗ്രഹത്തിന്റെ അന്തരീക്ഷം ചൂടുപിടിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഇന്നു ലഭ്യമല്ല. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചു പോലും ഇതുവരെ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ദുര്ബലമായ ഗുരുത്വബലവും ലോലമായ അന്തരീക്ഷവുമുള്ള, കാന്തികക്ഷേത്രം നഷ്ടപ്പെട്ടുകഴിഞ്ഞ ചൊവ്വയും ഭൂമിയുമായുള്ള താരതമ്യം ആഗോളതാപനമെന്ന തലക്കെട്ടിന് അനുയോജ്യമല്ലെന്നതാണ് യാഥാര്ഥ്യം .

-കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഒന്നുകില്‍ അവര്‍ സത്യം മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ അതിനുനേരെ കണ്ണടയ്ക്കുകയാണ്. ആഗോളതാപനമെന്ന പ്രതിഭാസം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതും ആള്ക്കൂണട്ടത്തിന്റെ മനശ്ശാസ്ത്രം മുതലെടുക്കുന്ന വെറുമൊരു കോലാഹലം മാത്രവുമാണ്.

+സൈദ്ധാന്തികമായി നിലനില്ക്കുുമ്പോഴും അന്യഗ്രഹജീവികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നു പറയുന്നതുപോലെയാണ് ചില വിമര്ശരകര്‍ ആഗോളതാപനത്തെക്കുറിച്ച് സംസാരിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രജ്ഞരും ശാസ്ത്രസംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളാണ് ആഗോളതാപനം യാഥാര്ഥ്യമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാന്‍ കാരണമായത്. വിഭവ ചൂഷണത്തിന് നിയന്ത്രണമേര്പ്പെ ടുത്താന്‍ മടികാണിക്കുന്ന യു.എസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്സസ്, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് അഡ്വാന്‌മെന്റ് ഓഫ് സയന്സ്, അമേരിക്കന്‍ ജിയോഗ്രഫിക്കല്‍ യൂണിയന്‍, അമേരിക്കന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ്, അമേരിക്കന്‍ കാലാവസ്ഥാ പഠനകേന്ദ്രം എന്നീ സ്ഥാപനങ്ങളും കാലാവസ്ഥാ പഠനം നടത്തി ആഗോളതാപനം യാഥാര്ഥ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങള്‍ അവഗണിച്ചുകൊണ്ട് വിഷയത്തെ വൈകാരികമായി സമീപിക്കുകയും പൊതുജനങ്ങളെ ആശങ്കാകുലരാക്കുകയും ചെയ്യുന്നത് വിമര്ശമകരാണ്; ആഗോളതാപനം യാഥാര്ഥ്യമല്ലെന്നു വാദിക്കുന്നവരാണ്. ഏതാനും വര്ഷളങ്ങളിലെ ഇടവേളകളില്‍ ഏതാനും പ്രദേശങ്ങളില്‍ ചൂട് കൂടിയും കുറഞ്ഞും അനുഭവപ്പെടുന്നതും ചില പ്രദേശങ്ങളിലുണ്ടാകുന്ന അതിശൈത്യത്തെ ‘ഗ്ലോബല്‍ കൂളിങ്’ എന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിമര്ശ്കര്‍ തന്നെയാണ്. 2004ല്‍ പ്രസിദ്ധീകരിച്ച നവോമി ഒറെക്‌സിന്റെ ‘ദ് സയന്റിഫിക് കണ്സെോന്സ് ഓണ്‍ ക്ലൈമറ്റ് ചേയ്ഞ്ച്’ എന്ന ശാസ്ത്രഗ്രന്ഥത്തില്‍ ആഗോളതാപനത്തിനു കാരണമാകുന്ന പ്രതിഭാസങ്ങളില്‍ 75 ശതമാനവും മനുഷ്യരുടെ പ്രവര്ത്ത്നങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വിഷയത്തിലുള്ള 928 ഗവേഷണ പ്രബന്ധങ്ങളുടെ സംക്ഷിപ്ത റിപ്പോര്ട്ടും തന്റെ വാദങ്ങള്ക്കു പിന്ബതലമായി നവോമി ഈ പുസ്തകത്തില്‍ ഉള്പ്പെുടുത്തിയിട്ടുണ്ട്.

കാര്ബണ്ഡ്യോക്‌സൈഡ് ഉല്പാദിപ്പിക്കാത്ത ഊര്ജ ഉറവിടങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് ഇന്നത്തെ സാങ്കേതികവിദ്യയില്‍ അനായാസവും ചെലവുകുറഞ്ഞതുമാണ്. മാത്രവുമല്ല, ‘കാര്ബ്ണ്‍ ഫൂട്ട് പ്രിന്റ്’ കുറയ്ക്കുന്നതിനെപ്പറ്റി വാതോരാതെ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയാണ്

കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ സാങ്കേതികവിദ്യയോട് പുറംതിരിഞ്ഞു നില്ക്കു ന്നവരല്ല. കൂടുതല്‍ ‘എനര്ജി എഫിഷ്യന്സിേ’ ഉള്ള യന്ത്രങ്ങള്‍ നിര്മിങക്കുന്നതും ‘ഇക്കോ ഫ്രണ്ട്‌ലി’ വാഹനങ്ങളുടെ വികസനപ്രവര്ത്ത നങ്ങളുമെല്ലാം നല്ലതുതന്നെ. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്ബമണ്ഡ്യോക്‌സൈഡ് ഉത്സര്ജാനം കുറഞ്ഞതോ ഇല്ലാത്തതോ ആയ യന്ത്രങ്ങളുടെ നിര്മാളണമാരംഭിച്ച് അവയുടെ വികസനപ്രവര്ത്തതനങ്ങള്‍ നടന്നുകഴിയുമ്പോഴേക്കും ഇപ്പോഴുള്ള തോതില്‍ അന്തരീക്ഷത്തിലേക്ക് കാര്ബ്ണ്ഡനയോക്‌സൈഡ് ബഹിര്ഗ്മനം തുടര്ന്നു്കൊണ്ടിരുന്നാല്‍ പിന്നീട് അത് നിയന്ത്രണവിധേയമാക്കാന്‍ സാങ്കേതികവിദ്യയ്ക്കു കഴിയാതെവരും. നാസയുടെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ജെയിംസ് ഹാന്സുന്റെ അഭിപ്രായത്തില്‍ ലോകരാഷ്ട്രങ്ങള്‍ എല്ലാം ചേര്ന്നു്ല്പാദിപ്പിക്കുന്ന കാര്ബമണ്ഡനയോക്‌സൈഡിന്റെ ഉത്സര്ജടനം ഇന്നവസാനിപ്പിച്ചാല്‍ തന്നെ അടുത്ത ഏതാനും ദശാബ്ദങ്ങള്‍ ആഗോളതാപനിലയില്‍ 0.5 ഡിഗ്രി സെല്ഷ്യ്സിന്റെ വര്ധാനവുണ്ടാകും. സമുദ്രജലം ആഗിരണം ചെയ്ത താപം പുറത്തുവിടുന്നതുകൊണ്ടാണിത്. സാങ്കേതികവിദ്യ വികസിക്കുന്നതുവരെ കാര്ബണ്ഡണയോക്‌സൈഡ് പുറന്തള്ളുന്നത് നിര്ബാധം തുടരുകയാണെങ്കില്‍ വികസിപ്പിച്ചെടുക്കേണ്ടത് കാര്ബഡണ്ഡയോക്‌സൈഡ് ഉല്പാദിപ്പിക്കാത്ത യന്ത്രങ്ങളല്ല, മറിച്ച് അന്തരീക്ഷത്തിലെ കാര്ബണ്ഡ‌യോക്‌സൈഡ് വലിച്ചെടുക്കാന്‍ കഴിവുള്ള ഉപകരണങ്ങളാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ അപ്പോഴേയ്ക്കും ഭൂമി വറചട്ടിക്കു സമമായി കഴിഞ്ഞിരിക്കും. അതിനുമെത്രയോ മുമ്പ് അമ്ലത വര്ധിച്ചുവരുന്ന സമുദ്രം ജലജീവികളുടെയും പവിഴപ്പുറ്റുകളുടെയും ശവപ്പറമ്പായി മാറിയിട്ടുണ്ടാകും.

-കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ജനങ്ങളെ ആശങ്കാകുലരാക്കുകയും വികസനപ്രവര്ത്ത്നങ്ങള്ക്ക് തുരങ്കംവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇതിന് പ്രതിഫലമായി അവര്ക്ക് തല്പരകക്ഷികളില്‍ നിന്നു വലിയ തോതിലുള്ള വലിയ തോതിലുള്ള ധനസഹായവും ലഭിക്കുന്നുണ്ട്. വിഭവചൂഷണവും വ്യാവസായിക വളര്ച്ച്യും രാഷ്ട്രത്തിന്റെ സമ്പദ്ഘടനയും പൗരരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തുമെന്ന കാര്യം വിസ്മരിക്കരുത്

  • ബാലിശമായ ഒരു വാദമാണിത്. അമേരിക്കയും മറ്റ് വികസിത രാഷ്ട്രങ്ങളും സൈനികാവശ്യങ്ങള്ക്കും യുദ്ധസാമഗ്രികള്‍ നിര്മി്ക്കുന്നതിനും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയുമെല്ലാം നവീകരണ പ്രവര്ത്തനനങ്ങള്ക്കു മായി വര്ഷംരതോറും ചെലവാക്കുന്ന തുകയുടെ വളരെ ചെറിയൊരു ശതമാനം മാത്രമേ ആഗോള വ്യാപകമായി പരിസ്ഥിതി സംരക്ഷണ പ്രവര്ത്തശനങ്ങള്ക്ക് ഉപയോഗിക്കുന്നുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 10 ശതമാനത്തില്‍ താഴെ. മാത്രവുമല്ല, പരിസ്ഥിതി പ്രവര്ത്തണനങ്ങള്ക്കാ യി ഇപ്പോള്‍ ചെലവഴിക്കുന്ന തുക തൊട്ടുമുമ്പുള്ള ദശാബ്ദത്തില്‍ ചെലവഴിച്ച തുകയുടെ 61 ശതമാനം മാത്രമേ ഉള്ളൂ എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇത് വികസിത രാഷ്ട്രങ്ങളിലെ അവസ്ഥയാണെങ്കില്‍ വികസ്വര രാജ്യങ്ങളിലെ അവസ്ഥ അതിലുമേറെ ദയനീയമാണ്. ദരിദ്രരാജ്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവല്ക്ക്രണം പോലും നടക്കുന്നില്ല.

 305 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo