ഒന്നാമത്തെ കാര്യം ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ സ്വബോധം ഉള്ള ഒരാളും ഇരുന്നുകൊടുക്കില്ല. ഒരു സിംഗിൾ എഡിറ്റ് പോലും ചെയ്യാതെ തന്നെ ഇത് എതിർ പാർട്ടിക്കാർക്ക് ട്രോൾ വീഡിയോയായി പ്രചരിപ്പിക്കാം. ചിരിച്ചു വയറുള്ക്കും. അതും വീയെസ് അച്യുതാനന്ദൻ മോഡൽ ടീഷർട്ടൊക്കെ ഇട്ട്.
വീഡിയോയിലെ ഒരു ഭാഗം ഇങ്ങനെയാണ്. –
“ഒരു ഓൺലൈൻ തുടങ്ങണം ഓൺലൈൻ. നിങ്ങളെ വിളിച്ചു പറയുന്നവർക്ക് മെഡിസിനോ പണമോ അല്ലെങ്കിൽ ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ ഒക്കെ എത്തിക്കാനുള്ള ഒരു ഓൺലൈൻ തുടങ്ങണം കേട്ടോ”
അല്ല ഈ വിളിച്ചു പറയുന്നവർക്ക് പിന്നെന്തിനാണ് രമേശ് ജി പിന്നെയൊരു ഓണലൈൻ ? വിളിച്ചങ്ങു പറഞ്ഞാൽപ്പോരേ ? ഓണലൈൻ സംവിധാനം വേണ്ടത് ആവശ്യം അറിയിക്കാനല്ലേ..? അല്ലാതെ ഓൺലൈൻ സംവിധാനം ആർക്കും സാധനം കൈയ്യിൽ കൊണ്ട് കൊടുക്കില്ലല്ലോ. അതിനു മനുഷ്യര്‍ തന്നെ പോണ്ടേ ?

അതോ ഇനി വാട്സ്ആപ്പ് വഴി ഭക്ഷണവും മരുന്നും സെൻഡ് ചെയ്യാനുള്ള നൂതന സാങ്കേതിക വിദ്യ കെപിസിസിയുടെ വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ ശ്രീ മുനീർ സാഹിബ് വികസിപ്പിച്ചെടുത്തോ ?
വിവരമുള്ള ഒരുത്തനുമില്ലേ, രമേശ് ജി, കൂടെ ?
യുക്തിവാദി പേജിൽ ആർ ജെ സലീം എഴുതിയ കുറിപ്പ്
462 കാഴ്ച
He is competing for next opposition leader so pls don’t underestimate him