ക്ഷുദ്ര ഗ്രഹങ്ങൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രജിത്ത് സി പി

കൊറോണ മനുഷ്യരാശിക്ക് വന്ന പുതിയ ഭീഷിണിയാണല്ലോ. കൃത്യമായ പ്രതിരോധം ഇല്ലെങ്കിൽ കുറച്ചു മാസങ്ങൾ കൊണ്ട് മനുഷ്യവംശം പൂർണ്ണ ഭീഷണി നേരിടും.എന്നാൽ ഏതാനും മണിക്കൂറുകൾ കൊണ്ടോ,കുറച്ച് ദിവസങ്ങൾ കൊണ്ടോ ഒറ്റയടിക്ക് മനുഷ്യവംശത്തെ തുടച്ചു നീക്കുന്ന അപകടങ്ങൾക്ക് മുന്നിലാണ് നാം ജീവിച്ചുപോരുന്നത്.അതിലൊന്നിനെ പറ്റിയാണ് ഇന്നത്തെ പോസ്റ്റ്.

നിങ്ങൾ #asteroidds എന്ന് കേട്ടിട്ടില്ലേ?? ക്ഷുദ്രഗ്രഹങ്ങൾ തന്നെ…!!!

സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ ലക്ഷക്കണക്കിന് പാറക്കൂട്ടങ്ങളുണ്ട്.ഇവയാണ് ക്ഷുദ്രഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്.ഇവയിൽ ഏതാനും ചിലതിന് 500 കിലോമീറ്ററിലധികം വലിപ്പം വരും.ബഹിരാകാശത്ത് ഇങ്ങനെ കറങ്ങി നടക്കുന്ന ഈ ഗ്രഹശലകങ്ങളുടെ എണ്ണമെത്രയാണെന്ന് കൃത്യമായി ആർക്കും അറിയില്ല.ഏതായാലും നൂറുകോടിയിൽ കുറയില്ല എന്നാണ് കരുതപ്പെടുന്നത്.ഇതിൽ 2000 ക്ഷുദ്രഗ്രഹങ്ങൾ സ്ഥിരമായി ഭൂമിയുടെ ഭ്രമണ പദം മുറിച്ചു കിടക്കുന്നുണ്ട് എന്ന് കരുതപ്പെടുന്നു.ഭൂമിയിലെ ജീവസാന്നിധ്യം കുറയ്ക്കാൻ,പ്രത്യേകിച്ച് മനുഷ്യനെ പൂർണമായി ഇല്ലാതാക്കാൻ ഇതിൽ ഏതെങ്കിലും ഒന്ന് ഭൂമിയുമായി കൂട്ടിയിടിച്ചാൽ മതിയാവും..😨

ഇത്തരത്തിൽ ഒരെണ്ണം 1991ൽ 170000 കിലോമീറ്ററകലെ വഴി കടന്നുപോയിരുന്നു.പ്രപഞ്ചത്തിന് അളവുകോലു മായി താരതമ്യം ചെയ്യുമ്പോൾ തീരെ കുറഞ്ഞ ദൂരം ആണിത്.അന്നൊരു കൂട്ടിയിടി നടന്നിരുന്നുവെങ്കിൽ ഇന്ന് ഇതൊക്കെ എഴുതാൻ ഞാനും വായിക്കാൻ നിങ്ങളും ഉണ്ടാകില്ലായിരുന്നു.

അമേരിക്കയിലോ,ആഫ്രിക്കയിലോ ക്ഷുദ്രഗ്രഹം വീണാൽ നമുക്കെന്താവാന എന്ന് ചിന്തിക്കുന്നുണ്ടോ..??

വന്നു വീഴുന്ന ശലകം അല്പം വലുതാണെങ്കിൽ ഭൂമിയിൽ എവിടെ വീണാലും അതിന്റെ ചൂടിലും,വീഴുന്നതിന്റെ ആഘാതത്തിലും ലോകം മുഴുവൻ ഇല്ലാതായേക്കാം.

ഇനി വന്നു വീഴുന്ന ക്ഷുദ്രഗ്രഹം ഇടത്തരം വലിപ്പമാണെങ്കിൽ കുഴപ്പമില്ല എന്ന് കരുതേണ്ട.അത്തരം ഒന്ന് വീണാൽ ഭൂമി മുഴുവൻ ഒരേസമയം നശിച്ചേക്കില്ല.പക്ഷേ സ്പോടനം ഉണ്ടാക്കുന്ന സ്ഥലത്തു നിന്ന് ഉയരുന്ന പുകയും പൊടിയും ഭൂമിയുടെ അന്തരീക്ഷം മുഴുവൻ തങ്ങി നിൽക്കും, വർഷങ്ങളോളം.നാളുകളായി സൂര്യപ്രകാശം കിട്ടാതെ വരുമ്പോൾ സസ്യങ്ങൾ പൂർണ്ണമായും നശിക്കും…!!!
പിന്നെ പറയേണ്ടതുണ്ടോ???ചില ജീവികൾ അവശേഷിചേക്കാം പക്ഷേ മനുഷ്യർ മിച്ചം കാണും എന്ന് കരുതേണ്ട..🙂

വീഴുന്ന ക്ഷുദ്രഗ്രഹശലകങ്ങൾ ചെറുതാവുബോഴാണ് നമുക്ക് ഇടയ്ക്കിടെ ഉൽക്കാവർഷം ആകാശത്ത് കാണാൻ കഴിയുന്നത് എന്ന് ഓർമിപ്പിക്കുന്നു ..🙂🙂🙂

ചുരുക്കത്തിൽ നാം റെഡ് ഡേറ്റ ലിസ്റ്റിലെ ഒന്നാമത്തെ ജീവിവർഗ്ഗം എന്ന് വേണേൽ പറയാം.. 😱😱

വംശനാശ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നെഞ്ചുവിരിച്ച് നിന്നുകൊണ്ടാണ് നമ്മൾ മനുഷ്യർ ഈ ജാതിയും,മതവും, ആചാരസംരക്ഷണവും, തീവ്ര ദേശീയതയും ഒക്കെ കൊണ്ടാടുന്നത്….😆🤭🤭

ഉള്ള സമയത്ത് നമുക്ക് മനുഷ്യത്വവും, സ്നേഹവും പങ്കുവെക്കാം..അതിരുകളില്ലാതെ, നിബന്ധനകൾ ഇല്ലാതെ..🤗🥰

Nb:1- മനുഷ്യരാശിയെ ഇല്ലാതാക്കുന്ന രണ്ടാമത്തെ ഭീഷിണിയെ പറ്റി അടുത്ത പോസ്റ്റിൽ.

2- വിശ്വാസി സുഹൃത്തുക്കൾക്ക് ദൈവം രക്ഷകൻ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ടിരിക്കുമല്ലോ?? ഏറെ ആശങ്ക ഉണർത്തുന്ന മറ്റൊന്നുണ്ട്.ക്ഷുദ്രഗ്രഹങ്ങളുടെ കാര്യത്തിൽ ശാസ്ത്രത്തിനും നിലവിലെ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞേക്കില്ല. ക്ഷുദ്രഗ്രഹ പതനം വളരെ മുൻകൂറായി അറിയാനുള്ള സാങ്കേതികത വളർന്നു വരുന്നതേയുള്ളൂ. ഇനി അറിഞ്ഞാലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നോ ക്ഷുദ്രഗ്രഹങ്ങളെ തകർക്കാനുള്ള സാവകാശമോ, മാർഗങ്ങളോ ഉടനെയൊന്നും ലഭിക്കുമെന്നോ തോന്നുന്നില്ല.

3- #കൊറോണ ചിന്താ പരിശീലനങ്ങളും/പരീക്ഷണങ്ങളും തുടരും🙂

 211 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo