കോളറയ്ക്കെതിരായ പോരാട്ടത്തിൽ മരണം വരിച്ച യുക്തിവാദി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


ഇന്ത്യയിലെ ആദ്യത്തെ യുക്തിവാദി സംഘം രൂപീകരിച്ചതും ഇദ്ദേഹമായിരുന്നു.

ഇന്ത്യയിൽ യുക്തിവാദ പ്രവർത്തനത്തിനു വേണ്ടി ആദ്യമായി ഒരു സംഘടന രൂപീകരിക്കുന്നതു് കവിയും സ്വതന്ത്ര ചിന്തകനുമായ ഹെൻട്രി വിവിയൻ ഡെറോസിയോ (1809 – 1831 )ആണ്. പോർട്ട് ഗീസുകാരനായ ഫ്രാൻൻസിസ് ഡെറോസിയോയുടെയും ഇംഗ്ലീഷുകാരിയായ സോഫിയ ജോൺസൺ ഡെറോസിയോയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചതു്. മിശ്രവിവാഹ ദമ്പതികളുടെ മകനായി ജനിച്ച ഡെറോ സിയോ പഠിച്ചതു് ഇംഗ്ലീഷുകാരനായ ഡേവിഡ് ഡ്രമ്മൻ എന്ന മതേതരവാദി ആരംഭിച്ച സെക്യൂലർഅക്കാദമി യിലായിരുന്നു . മിശ്ര വിവാഹദമ്പതികളുടെ മകനായി ജനിച്ച ഡെറോസിയോ ജാതിക്കും മതത്തിനും ദൈവത്തിനും എതിരായ ചിന്തകളിൽ ആകൃഷ്ടനായി. അത്തരം ചിന്തകളെ തേച്ചു മിനുക്കുന്നതിനും വളർത്തുന്നതിനും സേവിഡ് ഡ്രമ്മന്റെ സ്ക്കൂൾ നല്ല കളരിയായി.
വിദ്യാഭ്യാസത്തിനു ശേഷം ഡെ റോസിയോ ഹിന്ദു കോളേജിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. തന്റെ ചിന്തകൾ കുട്ടികളിലേക്ക് പ്രവഹിച്ചതോടെ വലിയൊരു വിഭാഗം കുട്ടികൾ തന്റെ അനുയായികളായി മാറി. തുടർന്നു അദ്ദേഹത്തെ കോളേജ് അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ആ പശ്ചാത്തലത്തിൽ ശിക്ഷ്യന്മാരെ ഒരുമിപ്പിച്ചു കൊണ്ടുഅദ്ദേഹംഅന്ധവിശ്വാസങ്ങക്കെതിരെ പോരാടാനായി ‘യംഗ് ബംഗാൾ മൂവ്മെന്റ് ‘ എന്ന സംഘടനയ്ക്ക് രൂപം നൽകി.

അക്കാലത്ത് ബംഗാളിൽ കോളറ പടർന്നു പിടിച്ച സമയമായിരുന്നു. കോളറയുടെ കാരണം ദുർഗാ ദേവിയുടെ കോപമാണെന്ന് ഒരു കൂട്ടർ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു വിശ്വാസികളായ ഡോക്ടർമാർആരും ഭയം മൂലം രോഗികളെ ചികിൽസിക്കുവാൻ തയ്യാറായില്ല. മതിയായ ചികിൽസയില്ലാതെ അനവധി പേർ കൂട്ടത്തോടെ മരിക്കാൻ തുടങ്ങി.( കേരളത്തിൽ വസൂരിരോഗം അമ്മൻ ദേവി (ഭദ്രകാളി) വിത്തുവിതരണം നടത്തുന്നതാണെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. പലരേയും ജീവനോടെ പായിൽ ചുരുട്ടിക്കെട്ടി ചാരിവെച്ച ശേഷം രാത്രിയിൽ കൊണ്ടുപോയി കുഴിച്ചിടുമായിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ടു.
അതുപോലെയായിരുന്നു അന്നത്തെ ബംഗാളിലെ അവസ്ഥ.
അന്ന് പേടിച്ചു നിന്ന ഡോക്ടർമാരെയും സംഘത്തെയും ബോധവൽക്കരിച്ചു ധൈര്യം കൊടുത്തു അദ്ദേഹവും അദ്ദേഹത്തിന്റെ ശിക്ഷ്യന്മാരും രോഗികളുടെ ഇടയിലേക്ക് അവരെയും കൂട്ടി ഇറങ്ങിച്ചെന്നു. പലരേയും രക്ഷിക്കുവാൻ കഴിഞ്ഞുവെങ്കിലും 22 വയസ്സുകാരനായ ആ ചെറുപ്പക്കാരൻ അവസാനം മരണത്തിനടിമപ്പെടേണ്ടി വന്നു. അദ്ദേഹം രൂപീകരിച്ച യംഗ് ബംഗാൾ മൂവ് മെന്റ് എന്നആ സംഘടനയാണ് ഇന്ത്യയിലെ ആദ്യത്തെ യുക്തിവാദി സംഘം.

ശ്രീനി പട്ടത്താനം

 398 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo