നിയന്ത്രണം തുടരും; പ്രഖ്യാപിച്ച അടച്ചു പൂട്ടൽ ഏപ്രിൽ 14 ന് ഒറ്റയടിക്ക് പിൻവലിക്കില്ല

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡ് വ്യാപനം തടയാൻ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചു പൂട്ടൽ ഏപ്രിൽ 14 ന് ഒറ്റയടിക്ക് പിൻവലിക്കില്ല. മഹാരാഷ്ട്രയിൽ രോഗികൾ 700 കവിയുന്നു, ഡൽഹിയിൽ 503 പേർക്കും , തമിഴ്നാട്ടിൽ 571 പേർക്കും ഇതിനകം രോഗം കണ്ടെത്തി.ഇൻഡോർ , ഭോപ്പാൽ തുടങ്ങിയ നഗരങ്ങളിലും സ്ഥിതി ഗതികൾ ഗുരുതരമാണ്. രോഗബാധ രൂക്ഷമായ മേഖലകളിൽ പ്രാദേശിക നിയന്ത്രണം 14ന് ശേഷവും തുടരും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്.

അവശ്യവസ്തുക്കളും , സേവനങ്ങളും ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാനുള്ള അനുമതി കൊടുക്കാനാണ് സാദ്ധ്യത. വ്യത്യസ്ത മേഖലകളിൽ  വെവ്വേറെ സമീപനം വേണ്ടിവരും. അതിർത്തിയടക്കൽ, രോഗവ്യാപനം രൂക്ഷമായ മേഖലയിലുള്ളവർ പുറത്ത് പോകുന്നത് തടയൽ, പൊതുഗതാഗതം നിർത്തിവയ്ക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളും  ഓഫീസുകളും അടച്ചിടൽ തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിൻ്റെ മാർഗരേഖയിലുണ്ട്.


എന്തായാലും കൊറോണ വൈറസ് വ്യാപനത്തിനെ പ്രതിരോധിക്കുന്ന ഈ നിയന്ത്രണം  അനിശ്ചിതമായി തുടരാനാണ്  ഏറിയ പങ്കും സാദ്ധ്യത.

 283 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo