സാലറി ചാലഞ്ച് വേണ്ട; ക്ഷേത്ര സ്വർണ്ണ നിധി പിടിച്ചെടുത്താൽ മതി – യു കലാനാഥൻ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡ്-19 ദുരന്തം നേരിടാൻ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതാണ് കേരള സർക്കാർ. കേന്ദ്രം 15000 കോടി മാത്രമാണ് നേരത്തെ പ്രഖ്യാപിച്ചത്. കൊറോണ നേരിടാൻ സർക്കാർ നിയമാനുസൃതമായി മാതൃകാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തിൽ ശമ്പളവിതരണത്തിൽ നിയന്ത്രണം വേണ്ടി വരുമെന്നും സാലറി ചാലഞ്ച് നടപ്പാക്കേണ്ടി 5 ധനമന്ത്രി ജീവനക്കാരുടെ ശമ്പളത്തിൽ കണ്ണുവെക്കുന്നത്. ജീവനക്കാർ മാത്രമല്ല, സ്ഥിര വരുമാനക്കാർ, ഒരു മാസം ഒരു ലക്ഷം രൂപയിൽ കവിഞ്ഞു വരുമാനമുള്ള വ്യവസായികൾ, വ്യാപാരികൾ, കോൺട്രാക്ടർമാർ, ഫ്ലാറ്റുടമകൾ, വൻകിട കെട്ടിട ഉടമകൾ, വിദ്യാഭ്യാസ സ്ഥാപന ഉടമകൾ, പെട്രോൾ പമ്പ് ഉടമകൾ – എന്നിവരിൽ നിന്ന് ഒരു നിശ്ചിത തുക നിർബന്ധമായും സർക്കാർ ആവശ്യപ്പെടണം. 


ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർത്താണ്ഡവർമ്മ രാജാവിന്റെ കാലത്തും അതിനു മുൻപും ഒളിപ്പിച്ചു സുക്ഷിച്ച ലക്ഷക്കണക്കിന് കോടി രൂപയിലധികം മൂല്യമുള്ള സ്വർണ്ണ നിക്ഷേപം, നിഷ്ക്രിയ സമ്പത്തായി ഇന്നും രഹസ്യ അറകളിൽ തന്നെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ ഫണ്ട്‌ ഭക്തൻമാരുടെ കാണിക്കയല്ല 95 ശതമാനവും എന്നതിന് രാജാവ് നൽകിയ തൃപ്പടിദാനം രേഖകൾ തന്നെ തെളിവാണ്. അതുകൊണ്ട് തന്നെ ആ വൻ നിധി പൊതുജന സേവനത്തിന് ഉപയോഗിക്കുവാൻ ദേവസ്വവും സർക്കാരും സുപ്രീം കോടതിയും മൗലീകാവകാശമായ ആർട്ടിക്കിൾ 21 പ്രകാരം ബാധ്യസ്ഥമാണ്. 


ശ്രീ പദമനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിധികളുടെ ഒരു ഇൻവെന്ററി തയാറാക്കാൻ സുപ്രീംകോടതി അമിക്കസ്കൂറിക്ക് നിർദേശം നൽകിയത് അനുസരിച്ചു 29/10/2012 ന് ഒരു വിശദ റിപ്പോർട്ട്‌ സുപ്രീംകോടതിക്ക് നലകിയിട്ടുണ്ട്. അത് ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടില്ല എങ്കിലും ടി. വി – പത്ര മാധ്യമങ്ങൾ കുറെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
A.  രഹസ്യ അറ – E യിൽ നിന്നും F ൽ നിന്നും 40 ഗ്രൂപ്പ്‌ അമൂല്യ വസ്തുക്കൾ കിട്ടി. B. രഹസ്യ അറ – C, അറ – D എന്നിവയിൽ നിന്നുമായി 1469 കൂട്ടം അമൂല്യ നിധികൾ കിട്ടി, C.  രഹസ്യ അറ – A യിൽ നിന്ന് മാത്രം 102 ലക്ഷം കൂട്ടം അമൂല്യ നിധികൾ കണ്ടെത്തി. 
മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്ന 17 ഇനങ്ങളുടെ ലിസ്റ്റ് ഓരോന്നിന്റെയും മൂല്യം വ്യക്തമാക്കുന്നുണ്ട്. അതിൽ ചിലത് നോക്കൂ:1. 4 അടി ഉയരവും 3 അടി വീതിയുമുള്ള മഹാവിഷ്ണുവിന്റെ ഒരു ശുദ്ധ ഖര സ്വർണബിംബം രത്നങ്ങളും വൈരക്കലുകളും.

കലാനാഥൻ മാഷ് വിരിക്കുന്നു.

 386 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo