കൊറോണ കാലത്ത് നഗരസഭയിലെ റെന്റ് ഒഴിവാക്കാൻ ചലഞ്ചുമായി ആലപ്പുഴ നഗരസഭ
നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

RentFreeChallenge
ഈ ദുരിത കാലത്ത് സാമ്പത്തികമായി ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ആലപ്പുഴ നഗരസഭ Rent Free ചലഞ്ചിന് രൂപം കൊടുത്തത് . ആലപ്പുഴ പട്ടണത്തിൽ നിന്നും നിരവധി ആളുകൾ ഇതിനോടകം തന്നെ നമുക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ സ്ഥാപനങ്ങളുടെയും വീടുകളുടെയും ഒരു മാസത്തെ വാടക ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്, തികച്ചും അഭിനന്ദാർഹം !
Rentfreechallenge കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടതായുണ്ട് , നിങ്ങളോരോരുത്തരും ഈ ഉദ്യമത്തിൽ പങ്കാളികളായി കൊണ്ട് #RentFreeChallenge ഹാഷ് ടാഗോടു കൂടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ വേണം .നമ്മൾ കാരണം കൂടുതൽ ആളുകൾ ഇതോടൊപ്പം ചേരട്ടെ.
വരൂ നമുക്ക് സമൂഹത്തിലേക്ക് നന്മ പകരാം …
ആലപ്പുഴ നഗരസഭ “കൈ അകലത്തിൽ ഒരു കരുതൽ “
302 കാഴ്ച