സോപ്പ് എങ്ങനെയാണ് വൈറസിന് പ്രതിരോധമാകുന്നത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സോപ്പുവെള്ളം ഉപയോഗിച്ചുള്ള കൈകഴുകൽ എന്തുകൊണ്ടാണ് വേണ്ടിവരുന്നത്, വൈറസിന്റെ ജനിതക പദാർഥം തകർക്കാൻ ഏതു സോപ്പിനും കഴിയും അതാണ് ലളിതമായ ഉത്തരം. അതിന്റെ ശാസ്ത്രവശം നമുക്ക് പരിശോധിക്കാം:

നമ്മുടെ കൈകളിലെ അഴുക്ക് , മെഴുക്ക് എന്നിവ എണ്ണമറ്റ വൈറസുകളും ബാക്ടീരിയകളും കൊണ്ട് നിറഞ്ഞിരിക്കും. വെള്ളം ഉപയോഗിച്ച് കൈകഴുമ്പോൾ മൈക്രോബുകൾ (അതിസൂക്ഷ്മ ജീവികൾ) കഴുകിപ്പോകുമെങ്കിലും ബാക്ടീരിയകളെയും വൈറസുകളെയും പൂർണമായും നീങ്ങുന്നില്ല. അതിസൂക്ഷ്മജീവികളെ നീക്കുന്നതിന് അതിനാൽ സോപ്പു നല്ല പോംവഴിയാണ്. എങ്ങനെയെന്നോ, ജലദോഷം ഉണ്ടാകുന്ന വൈറസ് മുതൽ കോറോണ, എബോള തുടങ്ങിയ വറസുകൾ വരെ ലിപ്പിഡ് എന്ന കൊഴുപ്പു കൊണ്ടുള്ള ആവരണത്തിലാണ് അവയുടെ ജനിതക പദാർഥം സൂക്ഷിച്ചിരിക്കുന്നത്. സോപ്പ് തന്മാത്രകൾ മൊട്ടുപിന്നിന്റെ ആകൃതിയിലാണ്. അവയുടെ തലഭാഗം ജലം ഇഷ്ടപ്പെടുന്നതും (ഹൈഡ്രോഫിലിക്) വാൽഭാഗം എണ്ണ ഇഷ്ടപ്പെടുന്നതുമാണ് (ലിപോഫിലിക്). എണ്ണ ഇഷ്ടപ്പെടുന്ന വാൽഭാഗം സ്വാഭാവികമായും വൈറസിന്റെ കൊഴപ്പ് കൊണ്ടുള്ള ആവരണത്തിൽ എത്താൻ ശ്രമിക്കുകയും അങ്ങനെ ലിപ്പിഡ് ആവരണം തകരുകയും ചെയ്യും. എന്തെന്നാൽ ഈ ആവരണം ശക്തമായ രാസബന്ധത്താൽ ഉള്ളതല്ല. ‘സോപ്പുവാൽ’ ആവരണത്തിനകത്തു കടന്ന് വൈറസിന്റെ ആർഎൻഎ യെ ബന്ധിപ്പിച്ചു നിർത്തുന്ന രാസബന്ധത്തെയും ദുർബലമാക്കും. അങ്ങനെ സോപ്പ് വൈറസിനെ പൊളിച്ച് ഘടകഭാഗങ്ങൾ ആക്കി വെള്ളത്തിൽ ലയിപ്പിച്ചു കളയും.

ലിപ്പിഡ് ആവരണമില്ലാത്ത വൈറസുകളെയും സോപ്പിന് നശിപ്പിക്കാനാകും. ഡയറിയ ഉണ്ടാക്കുന്ന റോട്ടാവൈറസ് അതിന് ഉദാഹരണമാണ്. ആവരണം ഇല്ലാത്തതിനാൽ സോപ്പു വാലിന്റെ ജോലി എഴുപ്പമാണിവിടെ.

ചൈനയിൽ വൈറസ് ബാധ ഉണ്ടായപ്പോൾ ഏറ്റവും അധികമായി നിർദേശിക്കപ്പെട്ട മുൻകരുതലായിരുന്നു സോപ്പു കൊണ്ടുള്ള കൈ കഴുകൽ. 2, 3 മണിക്കൂർ ഇടവേളകളിൽ കൈകൾ സോപ്പുകൊണ്ട് കഴുകാൻ മറക്കണ്ട.

ആൽക്കഹോൾ ബേസ്ഡ് ആയിട്ടുള്ള ഹാൻഡ് വാഷിനെക്കാൾ ഫലപ്രദവുമണ് സോപ്പ് എന്നും കണ്ടെത്തിയിട്ടുണ്ട്. ആൾക്കഹോൾ ബേസ് അയിട്ടുള്ള ഹാൻഡ് വാഷ് കൈയ്യുടെ എല്ലാ ഇടത്തും എത്തണം എന്നില്ല. അതാണ് അതിന്റെ ഡിസ് അഡ്വാന്റേജ്.

മാസ്‌ക് ഉപയോഗം നല്ലതാണോ അല്ലയോ എന്ന കാര്യത്തിലും WHO ഉൾപ്പെടെ വിവിധ അഭിപ്രായം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ കിട്ടിയവിവരം അനുസരിച്ച് മാസ്‌ക് ഉപയോഗം ഫലപ്രദം തന്നെ എന്നതാണ്.

ഒരു ചെക്ക് റിപ്പബ്ലിക്കൻ അപാരത

ചെക്ക് റിപ്പബ്ലിക് മാസ്‌കിന്റെ ഉപയോഗം കർക്കശമാക്കിയിരുന്നു. മാസ്‌ക് ഇല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്ന് ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തിരുന്നു. ചെക്ക് റിപ്പബ്ലിക്കിന് ഫലപ്രദമായി വൈറൽ ബാധ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നതാണ് പിന്നേട് ലോകം കണ്ടത്.

1 മീറ്റർ അകലം അപരിചിതരുമായി പാലിക്കുന്നത് വൈറസ് ബാധ തടയും.

കണ്ണൻ ശിവറാം

 242 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo