പ്രധാനമന്ത്രിയുടെ വിളക്ക് കൊളുത്തലിനെ ന്യായീകരിച്ച് അനിൽ നമ്പ്യാർ കേശവൻ മാമ്മ നായി.. പരിഹാസ കമന്റുകൾക്ക് ശേഷം പോസ്റ്റ് എഡിറ്റു ചെയ്തു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രധാനമന്ത്രിയുടെ ലൈറ്റ് ഓഫാക്കിയുള്ള വെളിച്ചം തെളിക്കൽ ആഹ്വാനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ്. എല്ലാവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളുമ്പോൾ അതിനെ ആർഷഭാരത സിന്ദാന്തം നൽകി ന്യായീകരിച്ച് അപഹാസ്യനായത് ജനം ടി വി യുടെ എഡിറ്റർ അനിൽ നമ്പ്യാർ.

നമ്പ്യാരുടെ ആദ്യ പോസ്റ്റ്.

“ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഒാര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
“സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ”

വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ
അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാൻ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?!!”

പോസ്റ്റിന് വാളിൽ പരിഹാസമുയർന്നതോടെ നമ്പ്യാർ പോസ്റ്റ് എഡിറ്റു് ചെയ്തു.

എഡിറ്റ് ചെയ്ത പോസ്റ്റ്.

“ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി.ദേവസംഗമവേളയായി ഇത് കണക്കാക്കപ്പെടുന്നു.
ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്.”

വിളക്ക് കത്തിക്കുന്നതോടൊപ്പം രോഗശാന്തിക്കായി മനസ്സുരുകി പ്രാർത്ഥിക്കുകയും ചെയ്യുക.

കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുന്നത് അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു.

ഇരുട്ടിൻ്റെ ശക്തികളാണ് വെളിച്ചത്തെ ഭയപ്പെടുന്നത്.വിളക്കിനോട് വിപ്രതിപത്തിയുള്ളവർക്ക് ടോർച്ചടിക്കാം,
മൊബൈൽ ഫോൺ ലൈറ്റ് തെളിക്കാം.
അന്ധകാരത്തിനിടയിലെ പ്രകാശത്തിൻ്റെ
ഒരു കണിക പ്രവഹിപ്പിക്കുന്ന പ്രതീക്ഷയുടെ ഊർജത്തിൽ കൊറോണയെന്ന മഹാമാരിയെ
തുരത്താം.ഒരു ജനതയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ
വാക്കുകൾ

തമസോ മ ജ്യോതിർഗമയ

 321 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo