കൊറോണ കാലത്തെ കരുതലിനേയും, സ്നേഹത്തേയും കുറിച്ചു് ഒരു വനിതാ പോലീസ് കോൺസ്റ്റബിളിന്റെ കുറിപ്പ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇത് നന്മയുടെ കൊറോണക്കാലം!
എഴുതാതെ വയ്യ; പറയാതെയും.
മറ്റൊന്നുമല്ല. പോലീസിൽ വലിയ സർവ്വീസ് മഹിമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണപോലീസുകാരിയാണ് ഞാൻ. എന്നാൽ ഈ ചുരുങ്ങിയകാലയളവിനാൽ പോലീസ് എന്ന നിലയിൽ ഒന്നു പറയട്ടെ, ഈ ‘കൊറോണക്കാലത്ത് ‘ഞങ്ങൾ അനുഭവിയ്ക്കുന്ന സ്നേഹവും കരുതലും മുമ്പ് ഉണ്ടായിട്ടില്ലെന്നത് തീർച്ച.മനസ്സും വയറും നിറപ്പിയ്ക്കുന്ന നിഷ്ക്കളങ്ക സ്നേഹം!.
ബഹു: മുഖ്യമന്ത്രിയുടെ സ്നേഹ നിർദ്ദേശം ഇതിന് പുറകിലുണ്ടെന്നതും പറയാതെ വയ്യ. വെള്ളം, പഴങ്ങൾ, കരിക്ക്, ബിസ്ക്കറ്റ്…. സ്നേഹം ഇങ്ങനെ പല രൂപങ്ങളിലായി ഒഴുകി വരുന്നു. നിരസ്സിക്കാനും വിഷമമാണ്. കാരണം ( നാളെ തന്നില്ലെങ്കിലോ?) അതവരെ വിഷമിപ്പിച്ചാലോ? ഇന്നലെ വീട്ടിൽ വറുത്ത ചക്കയാ ,കുറച്ചേ ഉള്ളൂന്ന് പറഞ്ഞ് നീട്ടുമ്പോൾ എങ്ങിനെ നിരസിയ്ക്കാൻ ….. ഒരാൾ ചെയ്യുന്ന ദുഷ്ചെയ്തിയുടെ കുരിശ് ഞങ്ങളൊന്നിച്ച് ചുമക്കുമ്പോഴും, ഒരാൾ ചെയ്ത നന്മയുടെ പൂക്കൾ ഞങ്ങളിൽ കുളിർമഴയാവുമ്പോഴും ഒരേ വികാരത്തോടെ കാണാൻ മനസ്സിനെ പാകപ്പെടുത്താൻ പാടുപെടുന്ന ഞങ്ങൾ അറിയാതെ കൊതിച്ചു പോകുന്നതിത്രമാത്രം. ഈ സ്നേഹം നഷ്ടപെടാതിരുന്നെങ്കിൽ……
NB :മിക്കവാറും ഈ കൊറോണക്കാലാനന്തരം എക്സ്ട്രാ പി.ടി, എക്സ്ട്രാ പരേഡ് എന്നിവയ്ക്ക് സാദ്ധ്യത. ജാഗ്രതൈ!

by ജയ ഉദയൻ

 154 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo