ബാങ്ക് ലയനം പൂർണതോതിൽ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊച്ചി ∙ പൊതു മേഖലയിലെ 10 ബാങ്കുകൾ ഉൾപ്പെടുന്ന മെഗാ ലയനം പ്രാബല്യത്തിൽ. ഇതോടെ ഇവയുടെ എണ്ണം നാലായി. ലയനത്തിനു വിധേയമായ ആറു ബാങ്കുകളും ബന്ധപ്പെട്ട ആങ്കർ ബാങ്കിന്റെ ഭാഗമായിട്ടായിരിക്കും ഇനി പ്രവർത്തിക്കുക. ലയനത്തിലൂടെ ആങ്കർ ബാങ്കുകളുടെ ഇടപാടുകാരാകുന്നവർക്കു പുതിയ അക്കൗണ്ട് നമ്പർ, എടിഎം / ഡെബിറ്റ് കാർഡ് തുടങ്ങിയവ ഇപ്പോഴത്തെ പരിമിതമായ സാഹചര്യം മൂലം സാവകാശത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ ബാങ്ക് ഇടപാടുകൾക്ക് പ്രയാസമില്ല. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനൽ ബാങ്കിലാണു ലയിച്ചത്. സിൻഡിക്കറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിച്ചു. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗമായി.

ലയനത്തോടെ കാനറ ബാങ്കിന് 10,391 ശാഖകളായെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ പ്രഭാകർ പറഞ്ഞു. കോർ ബാങ്കിങ് സംവിധാനത്തിന്റെ ഏകീകരണം വൈകാതെയുണ്ടാകും.

 260 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo