പാൽ വിപണനത്തിലെ കുറവ് പരിഹരിക്കാൻ മിൽമ; പാൽ ഇനി നേരിട്ട് വീട്ടിലെത്തിക്കും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊച്ചി,തൃശൂര്‍ എന്നിവിടങ്ങളില്‍ മില്‍മ പാല്‍ നേരിട്ടെത്തിച്ചു തുടങ്ങി.

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ പാല്‍  വിപണനത്തിലുണ്ടായ കുറവ് പരിഹരിക്കാന്‍ മില്‍മ.  പാല്‍  ഇനി മിൽമ നേരിട്ട് വീട്ടിലെത്തിക്കും. കൊച്ചിയിലും തൃശൂരിലുമാണ് പദ്ധതി നടപ്പാക്കുന്നത്

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ മില്‍മയുടെ പാല്‍ വില്‍പനത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. ക്ഷീര കര്‍ഷകര്‍ പാലക്കാട് പാല്‍ ഒഴിച്ചുകളയുന്ന സ്ഥിതി വരെയുണ്ടായി. ഈ സാഹചര്യത്തിലാണ് മില്‍മയുടെ നടപടി. കൊച്ചി,തൃശൂര്‍ എന്നിവിടങ്ങളില്‍ മില്‍മ പാല്‍ നേരിട്ടെത്തി ച്ചു തുടങ്ങി.

ഘടകത്തില്‍ മൂന്നുലക്ഷത്തിലധികം ലിറ്റര്‍ പാലാണ് പ്രതിദിനം സംഭരിക്കുന്നത്. ഇവയില്‍ രണ്ട് ലക്ഷത്തിഎഴുപതിനായിരം ലിറ്റര്‍ പാല്‍ വില്‍പന നടത്തും. ബാക്കി വരുന്നവ തമിഴ്നാട്ടിലെത്തിച്ച് പാല്‍പ്പൊടിയാക്കും.

 252 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo