ഖുർആനിലെ മുപ്പതോളം ശാസ്ത്ര വിഡ്ഢിത്തങ്ങൾ

മാനവരാശിയുടെ വഴികാട്ടി (?) ഖുർആനിൽ എഴുന്നള്ളിക്കപ്പെട്ട ശാസ്ത്ര വിഡ്ഢിത്തങ്ങൾ പരിശോധിച്ചാൽ ചിന്തിക്കാൻ ശേഷിയുള്ള ഒരാൾക്കും അത് തലയിൽ ചുമക്കേണ്ടി വരില്ല. ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ഒരാളുടെ ജൽപനങ്ങൾ എന്നതിലുപരി പ്രപഞ്ച സ്രഷ്ടാവായ ഒരാളുടെ പേരിൽ ചുമത്താൻ ഒരു അർഹതയുമില്ലാത്ത പ്രസ്താവനകളാണ് ദൈവത്തിൻ്റെ പേരിൽ കെട്ടിയിറക്കിയ ഈ ഗ്രന്ഥത്തിലുള്ളത്…..

ഖുർആൻ ഒരു മഹാത്ഭുതമാണെന്ന് ആരെങ്കിലും അവകാശപ്പെടുകയാണെങ്കിൽ അവരോട് ഞാൻ യോജിക്കുന്നു. കാരണം, ചിന്തിക്കുംതോറും കൂടുതൽ ചിരിപ്പിക്കുന്ന മഹാത്ഭുതം തന്നെയാണ് ഖുർആൻ എന്ന കാര്യം ലോകം അംഗീകരിക്കേണ്ട വസ്തുതയാണ്.
താഴെ കൊടുക്കുന്ന ഖുർആനിലെ ശാസ്ത്ര വിഡ്ഢിത്തങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കത് ബോധ്യമായിക്കൊള്ളും….

ആധുനിക ശാസ്ത്ര കാഴ്ച്ചപ്പാടുകളോടും ചരിത്ര സത്യങ്ങളോടും മുഖം തിരിച്ച് നിൽക്കുന്ന ഗ്രന്ഥമാണ് ഖുർആൻ എന്ന് തിരിച്ചറിയാൻ സാമാന്യബോധവും അൽപം ചിന്താശേഷിയും മാത്രം മതി….
ഇനി വായിക്കു്.


ആദ്യം പ്രപഞ്ച ശാസ്ത്രവുമായി ബന്ധപ്പെട്ട ഖുർആനിക മണ്ടത്തരങ്ങൾ നോക്കാം ;

 1. സൂര്യനും ചന്ദ്രനും കറങ്ങുന്ന കാര്യം പലാവൃത്തി പറയുന്ന അല്ലാഹു ഒരിടത്തും ഭൂമി സ്വയം കറങ്ങുന്ന കാര്യമോ ഭൂമി സൂര്യനെ വലയം വെക്കുന്ന കാര്യമോ പറയുന്നില്ല. അതായത് പഴയ ഭൂകേന്ദ്രീകൃത സിദ്ധാന്തത്തിൽ (Geocentrism) ഊന്നുകയാണ് ഖുർആൻ. ഭൂമി സ്ഥായിയായ പ്രതലമാണെന്നും സൂര്യനും ചന്ദ്രനുമെല്ലാം ഭൂമിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും. — وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ……﴿٣٨﴾

സൂര്യൻ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു…..

— لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ ﴿٤٠﴾

സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല, രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ( സൂര്യനും ചന്ദ്രനും ) ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
(Qur’an 36: 38, 40)

— وَالشَّمْسِ وَضُحَاهَا ﴿١﴾ وَالْقَمَرِ إِذَا تَلَاهَا ﴿٢﴾

സൂര്യനും അതിൻ്റെ പ്രഭയും തന്നെയാണെ സത്യം. സൂര്യനെ പിന്തുടരുന്ന ചന്ദ്രൻ തന്നെയാണെ സത്യം.
(Qur’an 91:1-2-1)

— وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ كُلٌّ فِي فَلَكٍ يَسْبَحُونَ ﴿٣٣﴾

അവനാണ് രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
(Qur’an 21:33)

— وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾

സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു.
(Qur’an 14:33)

— أَلَمْ تَرَ أَنَّ اللَّـهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَىٰ أَجَلٍ مُّسَمًّى وَأَنَّ اللَّـهَ بِمَا تَعْمَلُونَ خَبِيرٌ ﴿٢٩﴾

അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ ?
അവൻ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിർണ്ണിതമായ ഒരവധി വരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു….
(Quran 31: 29)

 1. ഭൂമി പരന്നതാണെന്ന കാര്യം ഖുർആൻ അസന്ദിഗ്ധമായി ഉറപ്പിക്കുന്നുണ്ട്. നിരവധി സൂക്തങ്ങളാണ് ഭൂമിയെ പരത്തിയ/ നിരപ്പാക്കിയ ദൈവത്തെ സ്തുതിക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഒരിടത്ത് പോലും ഉരുണ്ട ഭൂമി എന്ന പരാമർശമില്ല.
  ഭൂമിയെ കിടക്ക/മെത്ത ആക്കിയിരിക്കുന്നുവെന്നും ഭൂമി വിരിപ്പാണെന്നും പരവതാനിയാണെന്നും അല്ലാഹു തുടരെത്തുടരെ മൊഴിയുന്നു….
  ദുൽഖർനൈൻ രാജാവ് ഭൂമിയിൽ സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ സന്ദർശിച്ചതായും പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഉരുണ്ട ഭൂമിയിൽ പ്രത്യേകമായ ഉദയാസ്തമയ സ്ഥലങ്ങൾ ഇല്ല എന്നതാണ് വാസ്തവം. പരന്ന ഭൂമിയിലേ അത് സാധ്യമാകൂ.

— حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ …….﴿٨٦﴾

അങ്ങനെ അദ്ദേഹം സൂര്യാസ്തമന സ്ഥാനത്തെത്തിയപ്പോൾ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു…..
(Qur’an 18:86)

— حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠﴾

അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോൾ, അത് ഒരു ജനതയുടെ മേൽ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി…..
(Qur’an 18:90)

— وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ ﴿١٩﴾

ഭൂമിയെ നാം വിശാലമാക്കുകയും അതിൽ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങൾ സ്ഥാപിക്കുകയും…….ചെയ്തിരിക്കുന്നു.
(Quran 15:19)

— وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾

പർവ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും (അന്ത്യനാളിൽ), തെളിഞ്ഞു നിരപ്പായ നിലയിൽ ഭൂമി മുഴുക്കെ നീ കാണുകയും തുടർന്ന് ഒരാളും വിട്ടു കളയാത്ത വിധം നാം മനുഷ്യരെ മുഴുവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു)
(Quran 18:47)

— الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا……….﴿٥٣﴾

നിങ്ങൾക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങൾക്ക് അതിൽ വഴികൾ ഏർപ്പെടുത്തിത്തരികയും ചെയ്തവനാണവൻ…..
(Quran 20:53)

— وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾ فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾

പർവ്വതങ്ങളെ സംബന്ധിച്ച് അവർ നിന്നോട് ചോദിക്കുന്നു. അഭിപ്രായപ്പെടുന്നു ::; എൻ്റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്.
എന്നിട്ട് അവൻ അതിനെ സമനിരപ്പാക്കി വിടുന്നതാണ്.
ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.
(Quran 20:105-107)

— وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ ﴿٤٨﴾

ഭൂമിയാകട്ടെ, നാം അതിനെ വിരിപ്പാക്കിയിരിക്കുന്നു….
(Quran 51:48)

رَّبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَـٰهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا ﴿٩﴾

ഉദയസ്ഥാനത്തിൻ്റെയും അസ്തമനസ്ഥാനത്തിൻ്റെയും രക്ഷിതാവാകുന്നു അവൻ.
(Qur’an 73:9)

— أَلَمْ نَجْعَلِ الْأَرْضَ مِهَادًا ﴿٦﴾ وَالْجِبَالَ أَوْتَادًا ﴿٧﴾

ഭൂമിയെ ഒരു വിരിപ്പും പർവ്വതങ്ങളെ ആ വിരിപ്പ് തറപ്പിച്ചു വെച്ച ആണികളുമാക്കിത്തന്നില്ലേ.
(ഇത് അസന്ദിഗ്ധമായി ഭൂമി പരന്നതാണെന്ന് ഉറപ്പിക്കുന്നു)
(Quran 78:6-7)

— وَإِلَى الْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾

ഭൂമിയിലേക്ക് (അവൻ നോക്കുന്നില്ലേ? ) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്.
(Quran 88:20)

: ഈ സൂക്തത്തിന് മുസ്ലിംകളുടെ പ്രധാന ഖുർആൻ വ്യാഖ്യാനമായ തഫ്സീർ ജലാലൈനി നൽകുന്ന വ്യാഖ്യാനം കാണുക;

And the earth, how it was laid out flat?,
As for His words sutihat, ‘laid out flat’, this on a literal reading suggests that the earth is flat, which is the opinion of most of the scholars of the [revealed] Law, and not a sphere as astronomers (ahl al-hay’a) have it, even if this [latter] does not contradict any of the pillars of the Law.
(Tafsir al-Jalalayn for verse 88:20)

— الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً……﴿٢٢﴾

ഭൂമിയെ വിരിപ്പായും ആകാശത്തെ മേല്‍ക്കൂരയായും നിങ്ങള്‍ക്കു സൃഷ്ടിച്ചുതന്ന അല്ലാഹു……
(Quran 2:22)

: ഈ സൂക്തത്തിനു സുപ്രധാന ഖുർആൻ വ്യാഖ്യാനമായ തഫ്സീർ ഇബ്നു കസീർ നൽകുന്ന വ്യാഖ്യാനം കാണുക

who has made the earth as flat and comfortable as a bed and placed upon it mountains standing firm… (Tafsir Ibn Kathir (Part 1)

 1. നക്ഷത്രങ്ങൾ പിശാചുക്കളെ ഓടിക്കാനുള്ള മിസൈലുകളാണെന്ന് അല്ലാഹു. സത്യത്തിൽ നക്ഷത്രങ്ങളും ഉൽക്കകളും ഒന്നാണെന്ന് ദൈവം കരുതി. ഉൽക്കകൾ ഭൂമിയിൽ പതിക്കുമ്പോൾ പഴയ ഗോത്രക്കാർ അതിനെ നക്ഷത്രങ്ങൾ താഴെ വീഴുന്നതായി കരുതിയിരുന്നു. എന്നാൽ അല്ലാഹുവിന് അത് പിശാചുക്കളെ ഓടിക്കാനുള്ള മിസൈൽ കൂടിയാണ്.

وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ ﴿١٦﴾ وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ ﴿١٧﴾ إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ ﴿١٨﴾

ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ സൃഷ്ടിക്കുകയും നിരീക്ഷിക്കുന്നവര്‍ക്കവ കൗതുകകരമാക്കുകയും ചെയ്തിരിക്കുന്നു. ശപിക്കപ്പെട്ട സര്‍വപിശാചുക്കളിലും നിന്ന് അവയെ നാം സംരക്ഷിച്ചു. എന്നാല്‍ കട്ടുകേൾക്കാൻ വരുന്ന പിശാചുക്കൾ ജ്വലിക്കുന്ന അഗ്നിസ്ഫുലിംഗങ്ങളാൽ ആട്ടിയോടിക്കപ്പെടുന്നതാണ്.
(15:16,18)

— إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾

നിശ്ചയം താഴെയുള്ള ആകാശത്തെ നാം നക്ഷത്രങ്ങളാൽ അലങ്കരിക്കുകയും ധിക്കാരികളായ സര്‍വ ചെകുത്താന്മാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.(6, 7)

— إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ ﴿١٠﴾

(അങ്ങനെ, ആകാശ ലോകത്തേക്ക് ചെവികൊടുത്ത് കട്ട് കേള്‍ക്കാന്‍ ചെകുത്താൻമാർക്കാവില്ല, എല്ലാ ദിശയില്‍ നിന്നും അവർ എറിഞ്ഞോടിക്കപ്പെടും -8. അവര്‍ക്ക് ശാശ്വത ശിക്ഷയുണ്ട് -9.)
എന്നാല്‍ അവരാരെങ്കിലും എന്തെങ്കിലും (വാർത്ത) റാഞ്ചുകയാണെങ്കിൽ (കട്ടു കേൾക്കുകയാണെങ്കില്‍) തുളച്ചു കയറുന്ന തീജ്വാല അവരെ പിന്തുടരുന്നതാണ്. -10
(Qur’an 37: 6-10)

— وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ ﴿٥﴾

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവ പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ളവയുമാകുന്നു. അവർക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
(Qur’an 67:5)

 1. ചന്ദ്രൻ സൂര്യനെ പോലെ ജ്വലിക്കുന്ന ഒരു പ്രകാശ (നൂർ) ഗോളമായാണ് അല്ലാഹു കരുതുന്നത്. സത്യത്തിൽ സൂര്യപ്രകാശത്താൽ പ്രകാശിക്കുക മാത്രമാണ് ചെയ്യുന്നത്. നൂർ എന്നാൽ സ്വയം പ്രകാശിക്കുന്ന ഒന്നാണ്. കാരണം അല്ലാഹുവിനെ നൂർ ആണെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്.

— وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا﴿١٦﴾

‘And made the moon a light in their midst, and made the sun as a (Glorious) Lamp

അവക്കിടയില്‍ ചന്ദ്രനെ അവൻ ഒരു പ്രകാശവും സൂര്യനെ ഒരു വിളക്കും ആക്കിയത് എങ്ങനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ?
(Qur’an 71: 16)

: ഭൂമിയിൽ നിന്നുള്ള നോട്ടത്തിൽ സൂര്യൻ കത്തിക്കാളുന്നതായി കാണുന്നതിനാലായിരിക്കാം പടച്ചോൻ സൂര്യനെ വിളക്കിനോട് ഉപമിച്ചത്. പക്ഷേ ചന്ദ്രനെ പ്രകാശിക്കുന്ന ഒന്നായി കണ്ടത് വിഡ്ഢിത്തമായിപ്പോയി.

 1. നക്ഷത്രങ്ങൾ ഭൂമിയോട് വളരെ അടുത്ത് (അതായത് സമീപവാനത്തിൽ) കിടക്കുന്നവയാണെന്നാണ് അല്ലാഹുവിൻ്റെ ധാരണ. മാത്രമല്ല, ചന്ദ്രൻ അവക്കിടയിലുള്ള പ്രകാശമാണെന്നും കരുതുന്നു.
  സത്യത്തിൽ ചന്ദ്രൻ ഭൂമിയോട് അടുത്തും ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാൾ 100 മില്യൺ മടങ്ങ് അകലെയുമാണ് സൗരയൂഥത്തോട് തൊട്ടടുത്ത് കിടക്കുന്ന നക്ഷത്രങ്ങളുടെ സ്ഥാനം പോലും.

— إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾

നിശ്ചയം സമീപവാനത്തെ (താഴെയുള്ള ആകാശത്തെ) നാം നക്ഷത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.
(Qur’an 37:6)

— وَجَعَلَ الْقَمَرَ فِيهِنَّ نُورًا…….﴿١٦﴾

‘And made the moon a light in their midst,…..
അവക്കിടയില്‍ ചന്ദ്രനെ അവൻ ഒരു പ്രകാശമാക്കിയിരിക്കുന്നു…..
(Qur’an 71:15-16)

 1. ചന്ദ്രനും സൂര്യനും ഭൂമിയിലെ പ്രത്യക്ഷ നോട്ടത്തിൽ ഏകദേശം ഒരേ വലിപ്പമായതു കൊണ്ട് അവ രണ്ടും യഥാർത്ഥത്തിൽ അങ്ങനെയാണെന്നാണ് അല്ലാഹുവിൻ്റെ ധാരണ. അപ്രകാരം അന്ത്യനാളിൽ അവ രണ്ടും കൂട്ടിച്ചേർക്കപ്പെടുമെന്ന് പടച്ചോന് പറയേണ്ടി വന്നു.

— يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ ﴿٦﴾ فَإِذَا بَرِقَ الْبَصَرُ ﴿٧﴾ وَخَسَفَ الْقَمَرُ ﴿٨﴾ وَجُمِعَ الشَّمْسُ وَالْقَمَرُ ﴿٩﴾

……And the moon darkens And the sun and the moon are joined,

അന്ത്യനാള്‍ എപ്പോഴാണ് എന്നാണവരുടെ പരിഹാസച്ചോദ്യം. എന്നാല്‍, കണ്ണുകള്‍ തള്ളിപ്പോവുകയും ചന്ദ്രന്‍ ഗ്രഹണബാധിതമാവുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍….
(75: 6-9)

: സത്യത്തിൽ സൂര്യന് 6.4 കോടി ചന്ദ്രന്മാരെ ഉൾക്കൊള്ളാനുള്ള വലിപ്പമുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ 400 മടങ്ങ് ദൂരം സൂര്യനിലേക്കുണ്ട്.
ഏഴാം നൂറ്റാണ്ടിൽ ഇതൊന്നും കണ്ടെത്തിയിട്ടില്ലാത്തതു കൊണ്ടായിരിക്കാം ദൈവത്തിന് ഹിമാലയൻ വിഡ്ഢിത്തം പറയേണ്ടി വന്നത്.

 1. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകത്തിൻ്റെ വിവിധ നാഗരികതകളിൽ നിന്നുള്ള ഗോളശാസ്ത്രജ്ഞർ ആരും തന്നെ രേഖപ്പെടുത്താത്ത പച്ച നുണയായ ചന്ദ്രൻ്റെ പിളർപ്പ് ഖുർആൻ ഏറ്റു പറയുന്നു. ഇന്ന് വരെ ഒരു ശാസ്ത്ര തെളിവും ലഭിക്കാത്ത കാര്യമാണത്.

— اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ ﴿١﴾ وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ ﴿٢﴾…….

അന്ത്യനാള്‍ സമീപസ്ഥമാവുകയും ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം കാണുകയാണെങ്കിലും അവര്‍ അവഗണിക്കുകയും ഇത് സുസ്ഥിരമായ ജാലവിദ്യയാണെന്നു തട്ടിവിടുകയും ചെയ്യും…..
(54:1-2)

 1. ഏഴാകാശങ്ങളും ഏഴ് ഭൂമികളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ഇതുവരെ പിടികിട്ടിയിട്ടില്ല. ബില്യൺ കണക്കിനു നക്ഷത്ര ഗോളങ്ങളും ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്ന പ്രപഞ്ചത്തിൽ ഏഴ് കൊണ്ട് അളക്കാൻ ആകാശം/പാളികൾ/അന്തരീക്ഷങ്ങൾ/സൗരയൂഥങ്ങൾ…. ഇങ്ങനെ ഒന്നും തന്നെയില്ല.
  പക്ഷേ, പണ്ടുകാലത്തെ അറേബ്യൻ കഥകളിലെ സങ്കൽപമായിരുന്നു ഏഴു ആകാശം/ദേവലോകം എന്നത്. അത് ഖുർആൻ അപ്പടി ഏറ്റെടുക്കുകയായിരുന്നു.

— اللَّـهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ………﴿١٢﴾

ഏഴ് ആകാശങ്ങളും തത്തുല്യമായി ഭൂമിയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവയ്ക്കിടയില്‍ ദൈവശാസനമിറങ്ങുന്നു…

Allah is He Who created seven Firmaments and of the earth a similar number. Through the midst of them (all) descends His Command:…….
(Qur’an 65:12)

— أَلَمْ تَرَوْا كَيْفَ خَلَقَ اللَّـهُ سَبْعَ سَمَاوَاتٍ طِبَاقًا ﴿١٥﴾

അവന്‍ സപ്തവാനങ്ങളെ തട്ടുകളായി പടച്ചുണ്ടാക്കിയതും എങ്ങനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ?

See ye not how Allah has created the seven heavens one above another
(Quran 71:15)

 1. ആറു ദിവസം കൊണ്ടാണ് ആകാശഭൂമികളും അതിനിടക്കുള്ളതും സൃഷ്ടിക്കപ്പെട്ടത് എന്ന് ഖുർആൻ. അതായത് ഇന്ന് കാണുന്ന പ്രപഞ്ചം 6 ദിവസങ്ങൾ കൊണ്ട് ഉണ്ടായതാണെന്നാണ് അല്ലാഹുവിൻ്റെ വാദം.
  അല്ലാഹുവിന് പ്രപഞ്ചമെന്നാൽ ഭൂമി + ആകാശം + അതിനിടക്കുള്ളവ (മലകളും, ഭൂമിയിലെ അന്നപാനീയങ്ങളും) ചേർന്നതാണ്.
  ഭൂമിയെ രണ്ടു ദിവസം കൊണ്ടും, അടുത്ത രണ്ട് ദിവസങ്ങളിൽ മലകളും, ഭൂമിയിലെ അന്നപാനീയങ്ങളും, (സൂര്യപ്രകാശം കൂടാതെ ???!!!!)
  അടുത്ത രണ്ട് ദിവസങ്ങളിൽ ആകാശങ്ങളും ( സൂര്യനും ചന്ദനും നക്ഷത്രങ്ങളുമെല്ലാം ) സൃഷ്ടിച്ചു എന്നാണ് അല്ലാഹുവിൻ്റെ വാദം.
  ഈ മഹാ ശുദ്ധമണ്ടത്തരങ്ങൾ അറേബ്യയിൽ അന്ന് പ്രചാരത്തിലുണ്ടായ ബൈബിൾ കഥയിൽ നിന്ന് ഖുർആൻ ഏറ്റെടുക്കുകയായിരുന്നു. ഭൂമിയെ കേന്ദ്രമാക്കിയുള്ള പ്രപഞ്ച കാഴ്ചപ്പാട് കൂടിയാണിത്.
  ശാസ്ത്ര അനുമാനത്തിൽ ബിഗ്ബാംഗിനു ശേഷം 9 ബില്യൺ വർഷമെടുത്താണ് ഭൂമി ഉണ്ടായത്. ഭൂമി പ്രപഞ്ചത്തിലെ എണ്ണമറ്റ ഗ്രഹങ്ങളിൽ ഒന്ന് മാത്രം.

— وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ ﴿٣٨﴾

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നു.
(Qur’an 50:38)

— قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَندَادًا ۚ ذَٰلِكَ رَبُّ الْعَالَمِينَ ﴿٩﴾

രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനെ നിങ്ങള്‍ നിഷേധിക്കുകയും അവനു പങ്കാളികളെ സ്ഥാപിക്കുകയുമാണോ? സര്‍വലോക സംരക്ഷകനാണവന്‍.

— وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِّلسَّائِلِينَ ﴿١٠﴾

നാലുനാളുകള്‍ക്കകം അതിന്റെ ഉപരിതലത്തില്‍ ഉറച്ച മലകളുണ്ടാക്കുകയും അതിലനുഗ്രഹം ചൊരിയുകയും അന്നപാനാദികള്‍ വ്യവസ്ഥപ്പെടുത്തുകയുമുണ്ടായി- അന്വേഷകര്‍ക്ക് ശരിയായി അറിയാനാണിപ്പറയുന്നത്.

— ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾ فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ﴿١٢﴾

തുടര്‍ന്ന്, ആകാശ സൃഷ്ടിക്ക് അവനുദ്ദേശിച്ചു. അതൊരു പുകയായിരുന്നു.
അങ്ങനെ അതിനോടും ഭൂമിയോടുമായി അവൻ പറഞ്ഞു ;
നിങ്ങളിരുവരും അനുസരണയോടെയോ നിര്‍ബന്ധിതമായോ വരിക.
അവ പ്രതികരിച്ചു: അനുസരണയോടെ തന്നെ ഞങ്ങളിതാ സമാഗതരായിരിക്കുന്നു!
അങ്ങനെ രണ്ടു ദിവസങ്ങളിലായി അവയെ അവൻ ഏഴാകാശമാക്കി പടച്ചു. ഓരോന്നിലും വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു. ഏറ്റം സമീപസ്ഥ വാനം ചില വിളക്കുകളാല്‍ (നക്ഷത്രങ്ങൾ) നാം അലങ്കരിച്ചു, സുരക്ഷയേര്‍പ്പെടുത്തി.
(Quran 41:9-12 )

 1. നക്ഷത്രങ്ങൾക്കു മുമ്പ് ഭൂമിയെ സൃഷ്ടിച്ചു എന്ന് അല്ലാഹു. ആറു ദിവസങ്ങളിൽ ആദ്യത്തെ രണ്ട് ദിവസങ്ങളിലാണ് ഭൂമിയുടെ സൃഷ്ടിയെന്നും ഒടുവിലെ രണ്ട് ദിവസങ്ങളിലാണ് ആകാശങ്ങളും നക്ഷത്രങ്ങളും സൃഷ്ടിക്കപ്പെട്ടത് എന്നും പടച്ചോൻ്റെ വിഡ്ഢിത്തം.
  യഥാർത്ഥത്തിൽ നക്ഷത്രങ്ങളാണ് ആദ്യം ഉണ്ടായത്. ഭൂമിയുടെ ഘടകങ്ങൾ ന്യൂക്ലിയോ സിൻതസിസ് വഴി നക്ഷത്രങ്ങളിലാണ് ആദ്യം രൂപപ്പെട്ടത്.
  നക്ഷത്രങ്ങൾ സൂപ്പർനോവകളായി പൊട്ടിത്തെറിച്ചപ്പോഴാണ് ആ ഘടകങ്ങളിൽ നിന്ന് ഭൂമി പോലുള്ള ഗ്രഹങ്ങൾ രൂപപ്പെടുന്നത്.
  ബിഗ്ബാംഗിനു ശേഷം 9 ബില്യൺ (900 കോടി) വർഷമെടുത്താണ് ഭൂമി ഉണ്ടായത്, പക്ഷേ 40 കോടി വർഷങ്ങൾ കൊണ്ട് പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രം രൂപം കൊണ്ടിരുന്നു.

— هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَىٰ إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ ۚ وَهُوَ بِكُلِّ شَيْءٍ عَلِيمٌ ﴿٢٩﴾

അവനാണ് നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പിന്നീട് അവൻ ഏഴ് ആകാശങ്ങളെയും സൃഷ്ടിച്ചു.
(Quran 2:29)

قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ…….﴿٩﴾ وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا…….فِي أَرْبَعَةِ أَيَّامٍ سَوَاءً لِّلسَّائِلِينَ ﴿١٠﴾ ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ……﴿١١﴾فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ ……. ﴿١٢﴾

രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനെ നിങ്ങള്‍ നിഷേധിക്കുകയും അവനു പങ്കാളികളെ സ്ഥാപിക്കുകയുമാണോ?……..നാലുനാളുകള്‍ക്കകം അതിന്റെ ഉപരിതലത്തില്‍ ഉറച്ച മലകളുണ്ടാക്കുകയും അതിലനുഗ്രഹം ചൊരിയുകയും……..തുടര്‍ന്ന്, ആകാശ സൃഷ്ടിക്ക് അവനുദ്ദേശിച്ചു. അതൊരു പുകയായിരുന്നു……അങ്ങനെ രണ്ടു ദിവസങ്ങളിലായി അവ ഏഴാകാശമാക്കി പടച്ചു.
(Quran 41:9-12 )

 1. ഖുർആൻ പ്രകാരം പ്രപഞ്ചമെന്നാൽ 7 ആകാശം + ഭൂമിയും അതിനിടക്കുളളതും ചേർന്നതാണല്ലോ. പ്രപഞ്ചം ഇന്ന് കാണുന്ന വിധത്തിൽ രൂപപ്പെട്ടത് ഒട്ടിച്ചേർന്നിരുന്ന ആകാശഭൂമികൾ പരസ്പരം വേർപ്പെട്ട് കൊണ്ടാണെന്ന് ഖുർആൻ പറയുന്നു.
  ഇത് ബിഗ്ബാംഗിനു തെളിവായി ബിഗ്ബാംഗിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവർ വ്യാഖ്യാനം നടത്തുന്നതായി കാണാം. ബിഗ്ബാംഗ് പ്രകാരം പ്രപഞ്ചം ഒരു പോയിൻ്റിൽ നിന്ന് വികസിച്ച് വന്നതാണ്. 13.7 ബില്യൺ വർഷങ്ങൾ പ്രപഞ്ചത്തിനു കണക്കാക്കുമ്പോൾ 4.9 ബില്യൺ വർഷങ്ങളാണ് ഭൂമിയുടെ ജന്മത്തിന് കണക്കാക്കുന്നത്. ഭൂമി പ്രപഞ്ചത്തിലെ കാക്കത്തൊള്ളായിരം ഗ്രഹങ്ങളിൽ ഒന്നു മാത്രം.
  എന്നാൽ,
  ഖുർആൻ പ്രകാരം പ്രപഞ്ചമെന്നാൽ ആകാശം + ഭൂമിയും അതിനിടക്കുള്ളതുമായതിനാൽ 6 ദിവസം കൊണ്ടുണ്ടായ ഭൂമിയും ആകാശവും എങ്ങനെ രൂപപ്പെട്ടു എന്ന കഥയാണ് പറയുന്നത്.
  വലിയൊരു മുട്ടാകൃതിയുള്ള ഗോളം രണ്ടു കഷണങ്ങളായി വേർപ്പെട്ട് കീഴ്ഭാഗം ഭൂമിയാവുകയും മുകൾ ഭാഗം ആകാശമാവുകയും ചെയ്തു എന്ന വളരെ പുരാതനമായ ഐതിഹ്യത്തിൻ്റെ ചുവടുപിടിച്ച് ഖുർആൻ ഭൂമിയും ആകാശവും ഒട്ടിച്ചേർന്നതായിരുന്നു അതിനെ നാം വേർപ്പെടുത്തി എന്ന വിഡ്ഢിത്തം വിളംബുകയാണ്.

— أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا…….﴿٣٠﴾

സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ലേ?-ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും; എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയായിരുന്നുവെന്നും.

Do not the Unbelievers see that the heavens and the earth were joined together (as one unit of creation), before we clove them asunder?
(Quran 21:30)

 1. തന്നെ ആരാധിക്കാൻ തൻ്റെ അടിമകൾക്ക് കൃത്യമായ സമയം നിശ്ചയിച്ച് കൊടുത്ത് രാപ്പകലുകളെ കൃത്യമായ രേഖയിൽ സൃഷ്ടിച്ചവനാണ് താൻ എന്നൊക്കെ ഗീർവാണമടിക്കുന്ന പടച്ചോന് ഋതുഭേദങ്ങളോ ധ്രുവപ്രദേശങ്ങളിൽ പകലും രാവും വ്യതിയാനപ്പെടുന്ന കാര്യമോ 6 മാസം പകലും 6 മാസം രാത്രിയും ഭൂമിയിൽ ഉണ്ടെന്ന വസ്തുതയോ ഒട്ടും തന്നെ അറിയില്ല. അറേബ്യൻ നാടുകൾക്കപ്പുറം വലിയ ലോകമുണ്ടെന്ന ബോധമില്ലാത്ത ഒരു പടച്ചോൻ.(!!!)

— لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ ﴿٤٠﴾

സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല, രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ( സൂര്യനും ചന്ദ്രനും ) ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
(Quran 36:40)

— …… ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ……. ﴿١٨٧﴾

പിന്നീട് രാത്രിയാകുന്നതുവരെ പൂര്‍ണവ്രതമനുഷ്ഠിക്കുക.
(Quran 2:187)

— أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا ﴿٧٨﴾

സൂര്യന്‍ ആകാശമദ്ധ്യത്തില്‍ നിന്ന് തെന്നിമാറുന്നതു മുതല്‍ രാത്രി ഇരുള്‍മുറ്റുന്നതുവരെ നിര്‍ണിത വേളകളില്‍ താങ്കള്‍ നമസ്‌കാരം മുറപോലെയനുഷ്ഠിക്കണം;
(Quran 17:78)

: എങ്ങനെയാണ് ധ്രുവപ്രദേശക്കാർ നോമ്പ് നോൽക്കുക…..? എങ്ങനെയാകും കൃത്യമായ ഇടവേളകളിലെ നമസ്ക്കാരങ്ങൾ അനുഷ്ഠിക്കുക…..? ഇതിനൊന്നും അറേബ്യയിലെ പടച്ചോനിൽ ഉത്തരമില്ല.

 1. ആകാശം മേലാപ്പാണെന്നും കുംഭഗോപുരമാണെന്നും കൂടാരമാണെന്നുമുള്ള എത്രയോ വിഡ്ഢിത്തങ്ങൾ ഖുർആനിൽ കാണാം….
  ആകാശമെന്നത് മൂർത്തമായ വസ്തുവാണെന്ന ചിരപുരാതന ധാരണയിലാണ് ഖുർആനിൽ അത്തരം മണ്ടത്തരങ്ങൾ ഉണ്ടായത്. യഥാർത്ഥത്തിൽ നാം ആകാശമെന്നു പറയുന്നത് വായുമണ്ഡലത്തെയാണ്. അല്ലാതെ ഭൂമി പോലെ ഒരു പ്രതലമല്ല.

— الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً…..﴿٢٢﴾

ഭൂമിയെ വിരിപ്പായും ആകാശത്തെ മേല്‍ക്കൂരയായും നിങ്ങള്‍ക്കു സൃഷ്ടിച്ചുതന്ന നാഥൻ…..
Who has made the earth your couch, and the heavens your canopy
(Quran 2:22)

— اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ……﴿٢﴾

അവൻ ഒരു തൂണും കൂടാതെ ആകാശങ്ങളെ ഉയർത്തി നിർത്തിയവനാണ്.
(Quran 13:2)

— وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًا ۖ ……﴿٣٢﴾

ആകാശത്തെ നാം സംരക്ഷിതമായ ഒരു മേൽപ്പുരയാക്കിയിട്ടുമുണ്ട്.
(Quran 21:32)

— أَفَلَمْ يَرَوْا إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ السَّمَاءِ وَالْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ الْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ السَّمَاءِ…..﴿٩﴾ ۞

തങ്ങളുടെ മുന്നിലും പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍ നോക്കിയിട്ടില്ലേ? നാം വിചാരിച്ചാല്‍ അവരെ ഭൂമിയിലാഴ്ത്തുകയോ ആകാശത്തുനിന്ന് ചില കഷ്ണങ്ങള്‍ അവര്‍ക്കുമേല്‍ വീഴ്ത്തുകയോ ചെയ്യുമായിരുന്നു!
(Quran 34:9)

— وَإِن يَرَوْا كِسْفًا مِّنَ السَّمَاءِ سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ ﴿٤٤﴾

ആകാശത്ത് നിന്ന് ഒരു കഷ്ണം വീഴുന്നതായി കാണുകയാണെങ്കിലും സത്യനിഷേകൾ പറയും: അത് അടുക്കടുക്കായ മേഘമാണെന്ന്…
(Quran 52:44)

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ﴿١٢﴾

നിങ്ങൾക്കു മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങൾ നാം നിർമിക്കുകയും ചെയ്തു.
(Quran 78:12)

— وَإِذَا السَّمَاءُ كُشِطَتْ ﴿١١﴾

ആകാശം ഉന്മൂലനം ചെയ്യപ്പെടുന്ന/ നീക്കപ്പെടുന്ന സമയമായാൽ….
And when the sky is stripped away
(Quran 81:11)

ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ഖുർആനിക മണ്ടത്തരങ്ങൾ നോക്കാം ;

 1. കളിമണ്ണിൽ നിന്ന് ആദ്യ മനുഷ്യനെ സൃഷ്ടിച്ചു എന്ന് അല്ലാഹു. ആ മനുഷ്യൻ്റെ സന്തതിയാണ് ലോകത്തെ സകല മനുഷ്യർ എന്നും. പക്ഷേ DNA, ഫോസിൽ തെളിവുകൾ പ്രകാരം ആധുനിക മനുഷ്യൻ (ഹോമോസാപ്പിയൻ) അവൻ്റെ പൂർവ്വഗാമിയിൽ (pre-homosapien species – Neandarthal) നിന്ന് പരിണമിച്ചുണ്ടായതാണ്.

— خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ ﴿٥٩﴾

അദ്ദേഹത്തെയവന്‍ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും പിന്നീട് ഉണ്ടാവൂ എന്ന് കല്‍പിച്ചപ്പോള്‍ അങ്ങനെ സംഭവിക്കുകയും ചെയ്തു.
(3:59)

— وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٦﴾

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാകുന്ന കളിമൺ രൂപത്തിൽ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു.
(15:26)

— …… ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ ﴿٧﴾ ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاءٍ مَّهِينٍ ﴿٨﴾ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ ۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴿٩﴾

മാനവന്റെ സൃഷ്ടിപ്പ് അവന്‍ കളിമണ്ണില്‍ നിന്ന് ആരംഭിക്കുകയും പിന്നീട് അവന്റെ സന്തതിയെ ഒരു നിസ്സാര ദ്രവത്തിന്റെ സത്തയില്‍ നിന്ന് പടക്കുകയും പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ വകയായുള്ള ആത്മാവ് അവനിൽ ഊതുകയുമുണ്ടായി. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും സൃഷ്ടിച്ചു തന്നു. വളരെ തുച്ഛമായേ നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നുള്ളൂ.
(32: 7-9)

إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ ﴿١١﴾

നിശ്ചയം, അവരെ നാം പടച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.
(37: 11)

 1. വാരിയെല്ലിൻ്റെയും നട്ടെല്ലിൻ്റെയും ഇടയിൽ നിന്ന് ശുക്ലം പുറപ്പെടുന്നു എന്നാണ് പടച്ചോൻ്റെ കണ്ടുപിടിത്തം.

— خُلِقَ مِن مَّاءٍ دَافِقٍ ﴿٦﴾ يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ ﴿٧﴾

മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് തെറിച്ചുപുറത്തുവരുന്ന ഒരു ദ്രവത്തില്‍ നിന്നാണ് അവന്‍ പടച്ചുണ്ടാക്കപ്പെട്ടിട്ടുള്ളത്
(Quran 86:6-7)

 1. ഭ്രൂണം പുരുഷ ബീജത്തിൽ നിന്ന് രൂപപ്പെടുന്നു എന്ന് പറയുന്ന ദൈവം സ്ത്രീയുടെ അണ്ഡത്തെ കുറിച്ച് ഖുർആനിൽ എവിടെയും പറയുന്നില്ല. അണ്ഡം പുറത്ത് കാണാൻ കഴിയില്ലല്ലോ. കാണാത്ത കാര്യങ്ങൾ വിളിച്ചു പറയാൻ പടച്ചോൻ അമാനുഷിക സംഭവമൊന്നുമല്ലല്ലോ….(മുഹമ്മദല്ലേ ഈ പടച്ചോൻ)

أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴿٧٧﴾
മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌?
(Quran 36:77)

 1. ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ നിർണയം നടക്കുന്നത് അണ്ഡ ബീജസങ്കലന സമയത്താണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. പക്ഷേ ഖുർആനിൽ അത് പിണ്ഡമായതിനു ശേഷം മാത്രമാണ്. അക്കാര്യം നബിക്കറിയില്ലായിരുന്നു എന്നത് തന്നെയാണ് അയാൾ കള്ളപ്രവാചകനാണെന്നതിന് തെളിവ്.

— أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ﴿٣٧﴾ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ﴿٣٨﴾ فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ﴿٣٩﴾
സ്രവിക്കപ്പെടുന്ന ശുക്ലത്തിൻ്റെ ഒരു കണിക ആയിരുന്നില്ലേ അവന്‍? എന്നിട്ട് അതൊരു ഭ്രൂണമായി. പിന്നെ അല്ലാഹു അവനെ സൃഷ്ടിച്ച് സംവിധാനിക്കുകയും അതില്‍ നിന്ന് പുരുഷനും സ്ത്രീയുമാകുന്ന രണ്ട് ഇണകളെ അല്ലാഹു ഉണ്ടാക്കുകയും ചെയ്തു.

Was he not a drop of fluid which gushed forth? Then he became a clot; then (Allah) shaped and fashioned And made of him a pair, the male and female.
(Quran 75: 37-39)

ബുഖാരി ഹദീസിൽ കിതാബുൽ ഹൈളിൽ കാണാം ശിശു മാംസപിണ്ഡമായിരിക്കുന്ന സമയത്ത് മാലാഖ ദൈവ സമ്മതത്തോടെ ഗർഭപാത്രത്തിൽ കയറിച്ചെന്ന് കുട്ടിയുടെ തലയിലെഴുത്ത് നടത്തും. അതിൽ ആണോ പെണ്ണോ എന്ന തീരുമാനമുണ്ടാകും.

أَنَّهُ قَالَ ‏ “‏ إِنَّ اللَّهَ عَزَّ وَجَلَّ قَدْ وَكَّلَ بِالرَّحِمِ مَلَكًا فَيَقُولُ أَىْ رَبِّ نُطْفَةٌ أَىْ رَبِّ عَلَقَةٌ أَىْ رَبِّ مُضْغَةٌ ‏.‏ فَإِذَا أَرَادَ اللَّهُ أَنْ يَقْضِيَ خَلْقًا – قَالَ – قَالَ الْمَلَكُ أَىْ رَبِّ ذَكَرٌ أَوْ أُنْثَى شَقِيٌّ أَوْ سَعِيدٌ فَمَا الرِّزْقُ فَمَا الأَجَلُ فَيُكْتَبُ كَذَلِكَ فِي بَطْنِ أُمِّهِ ‏
Narrated Anas bin Malik:
The Prophet (peace be upon him) said, “At every womb Allah appoints an angel who says, ‘O Lord! A drop of semen, O Lord! A clot. O Lord! A little lump of flesh.” Then if Allah wishes (to complete) its creation, the angel asks, (O Lord!) Will it be a male or female, a wretched or a blessed, and how much will his provision be? And what will his age be?’ So all that is written while the child is still in the mother’s womb.”
(Sahih Bukhari 1:6:315)

കിതാബുൽ ഖദർ എന്ന ഭാഗത്ത് സഹീഹ് മുസ്ലിമിലും ഈ വിഡ്ഢിത്തരം ഉണ്ട്. ഈ ഹദീസും മുതഫക്കുൻ അലൈഹി ആണെന്ന് റിയാലുസ്സാലിഹീനിൽ നവവി പറയുന്നുണ്ട്.

يَدْخُلُ الْمَلَكُ عَلَى النُّطْفَةِ بَعْدَ مَا تَسْتَقِرُّ فِي الرَّحِمِ بِأَرْبَعِينَ أَوْ خَمْسَةٍ وَأَرْبَعِينَ لَيْلَةً فَيَقُولُ يَا رَبِّ أَشَقِيٌّ أَوْ سَعِيدٌ فَيُكْتَبَانِ فَيَقُولُ أَىْ رَبِّ أَذَكَرٌ أَوْ أُنْثَى فَيُكْتَبَانِ وَيُكْتَبُ عَمَلُهُ وَأَثَرُهُ وَأَجَلُهُ وَرِزْقُهُ ثُمَّ تُطْوَى الصُّحُفُ فَلاَ يُزَادُ فِيهَا وَلاَ يُنْقَصُ ‏”‏ ‏.‏

ബീജം നാല്പത് ദിവസം ഗർഭാശയത്തിനുള്ളിൽ താമസിച്ചതിന് ശേഷമാണ് ലിംഗനിർണയവും ഭാവി ജീവിതത്തിൽ മരണം വരേ എന്തൊക്കെ ചെയ്യുമെന്നുള്ള മുഴുവൻ കാര്യങ്ങളും എഴുതി വെക്കുന്നതെന്നുമുള്ള നബി വചനം.

 1. ഗർഭസ്ഥ ശിശുവിന് അസ്ഥികൾ രൂപപ്പെട്ട ശേഷം മാംസം കൊണ്ട് പൊതിയുകയാണെന്ന് ഖുർആൻ. ഇത് വലിയൊരു വിഡ്ഢിത്തമാണ്. മാംസം രൂപപ്പെട്ട ശേഷം അവക്കകത്ത് അസ്ഥികൾ രൂപപ്പെടുകയാണ് ചെയ്യുന്നത്. അല്ലാതെ അസ്ഥികളുണ്ടായ ശേഷം മാംസം അവയെ പൊതിയുന്നതല്ല.

— ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا……﴿١٤﴾

Then We made the sperm into a clot of congealed blood; then of that clot We made a (foetus) lump; then we made out of that lump bones then (not and) clothed the bones with flesh;……

പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു……
(Quran 23:14)

 1. ലോകത്തെ സകല കാര്യങ്ങളെയും ഇണകളായി സൃഷ്ടിച്ചിരിക്കുന്നു എന്ന് ഖുർആൻ. പക്ഷേ തെക്കെ അമേരിക്ക, മെക്സിക്കോ തുടങ്ങിയ നാടുകളിൽ കാണപ്പെടുന്ന whiptail lizard, സൂക്ഷ്മ ജീവികളായ ബാക്ടീരിയ, വൈറസ് തുടങ്ങിയവയെല്ലാം ഇണകളെ കൂടാതെ വർഗോൽപാദനം നടത്തുന്നുണ്ട്. ഇണയുമായ് ചേർന്നും അല്ലാതെയും ഫംഗസ് പ്രത്യുൽപാദനം നടത്തും. പല ചെടികൾക്കും അത്തരം കഴിവുകളുണ്ട്.

— وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ﴿٤٩﴾

എല്ലാ വസ്തുക്കളിൽ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു….
(Quran 51:49)

— سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ ﴿٣٦﴾

ഭൂമി ഉൽപാദിപ്പിക്കുന്ന സകലതിലും മനുഷ്യ വർഗങ്ങളിലും മനുഷ്യരറിയാത്ത എല്ലാ കാര്യങ്ങളിലും എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ.
(Quran 36:36)

 1. ഖുർആൻ മസ്തിഷ്കത്തിനു പകരം ഹൃദയത്തെയാണ് ചിന്താ കേന്ദ്രമാക്കുന്നത്. മസ്തിഷ്കമാണ് മനുഷ്യ ബോധത്തിൻ്റെ പ്രവർത്തനതലം എന്ന് ദൈവം അറിയുന്നില്ല.

— وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْا عَلَىٰ أَدْبَارِهِمْ نُفُورًا ﴿٤٦﴾

അവർ അക്കാര്യം ഗ്രഹിക്കുന്നതിന് തടസ്സമായി അവരുടെ ഹൃദയങ്ങളിൻമേൽ ?

കൂടുതൽ അറിയാൻ

yerdu logo