നിർത്തിയിട്ട കാറിൽ അനാശാസ്യമത്രേ…

ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

പോലീസിനോടും, നാട്ടാരോടും, ഊളത്തരം വർത്തയാക്കിയ മാധ്യമങ്ങളോടുമാണ്; ശുദ്ധ തോന്ന്യാസം മാത്രമല്ല, പക്കാ മാമാ സദാചാരമാണിത്.

ഈ അവസരത്തിൽ എന്റെ ചോദ്യം സിംപിളാണ് അതായത്
സ്ത്രീയുടെ #കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് ഇത്തരം സദാചാര പൊലീസുകാരെ
അധികാരപ്പെടുത്തിയത് ❓?

ഈ കേസിൽ ഉൾപ്പെട്ട വൈദികനും, സ്ത്രീയും പരസ്പര സമ്മതപ്രകാരം വാഹനത്തിനുള്ളിൽ വെച്ച് നടത്തിയ കുറ്റകരമല്ലാത്ത ലൈംഗിക ബന്ധത്തെ ഇമ്മാതിരി സദാചാരത്തിൽ പൊതിഞ്ഞു നടത്തുന്ന വേട്ടകൾക്ക് ഇതിലെ ഇരകൾ ആവശ്യപ്പെടുകയാണെങ്കിൽ എല്ലാവിധ നിയമസഹായങ്ങളും സൗജന്യമായി നൽകും..

തനിക്ക് കിട്ടാത്ത അവനു കിട്ടുമ്പോൾ സ്ഖലിച്ചവരോട് പറഞ്ഞുപോകാതെ വയ്യ .. !

പരസ്പര സമ്മതത്തോടെ സ്വന്തം കാറിൽ വെച്ച് മറ്റുള്ളവർക്ക് ശല്യമാകാതെ (public nuisance ) പ്രായപൂർത്തിയായവർ തമ്മിൽ നടക്കുന്ന ലൈംഗിക ബന്ധവും ഉമ്മവെക്കലും, കെട്ടിപിടിക്കലും, ഓറൽ സെക്‌സും എന്ത് വികാര പ്രകടനങ്ങളും കുറ്റകരമല്ല.

👉 എന്താണീ സദാചാര പോലീസിംഗ് ®

സദാചാര ഫണം വിടർത്തിയാടുന്ന ലിംഗമാണിവിടുത്തെ അഖില ലോക പ്രശ്‌നം ! സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിൾ ആണ്

ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ, മടിയിൽ തലവെച്ച് കിടന്നാൽ അല്ലെങ്കിൽ ഒന്ന് നോക്കിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ് എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.

തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെയും പിന്നീടത് സദാചാര പൊലീസിംഗായി പരിണമിക്കുന്നതിന്റെയും അടിസ്ഥാനം. സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു.

👉 എന്തൊക്കെയാണ് ഒരു സമൂഹത്തെ സദാചാര പോലീസിങ്ങിലേക്ക് നയിക്കുന്നത് ®

കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും, പൊതുജനങ്ങളെയും ഉൾപ്പെടെ കൊണ്ടുചെന്നെത്തിക്കുന്നത്.ഇന്നത്തെ ഈ സംഭവവും, കനകക്കുന്ന് കൊട്ടാരത്തിൽ മാസങ്ങൾക്ക് മുൻപ് നടന്ന സംഭവവും, ബീച്ചുകളിൽ നടക്കുന്ന സംഭവങ്ങളും അത് തന്നെയാണ്. നേരത്തെ പറഞ്ഞതുപോലെ അവനു കിട്ടുന്നത് തനിക്കു കിട്ടുന്നില്ലാലോ എന്ന മാനസികാവസ്ഥയിൽ നിന്നും ബയോളജിക്കലി നമ്മുടെ സദാചാര ബോധം ഉയർന്നു വരുന്നു. അത് പിന്നീട് ഒരുമിച്ചു നടക്കുന്നതോ ഇരിക്കുന്നതോ ഉമ്മ വയ്ക്കുന്നതു ആയ യുവതീ യുവാക്കളിലോ ദമ്പതിമാറിലോ സഹോദരീ സഹോദരിലോ ഒക്കെ പോലീസിംഗ് മോഡലിൽ എത്തിപ്പെടുന്നു.

👉 ആണിനും പെണ്ണിനും ഇഷ്ട്ടാനുസരണം പ്രണയിക്കാനും പരസപരം ഉമ്മവയ്ക്കാനും, കൈപിടിച്ച് നടക്കാനുമൊക്കെ നമ്മുടെ നാട്ടിൽ നിയമപരമായി അവകാശമുണ്ടോ ®

യെസ്, ഇതാണ് കാതലായ ചോദ്യം. അഭ്യസ്ഥ വിദ്യരായ ആളുകൾ പോലും ഇക്കാര്യങ്ങളിൽ അജ്ഞതയുള്ളവരാണ്. പലപ്പോഴും അതുകൊണ്ടാണ് വിദ്യാസമ്പന്നർ പോലും സദാചാര പോലീസിന്റെ ഇരകളാക്കപ്പെടുന്നത്.
ആണും പെണ്ണും അവർ കാമുകിയും കാമുകനും ആകട്ടെ, സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതോ, ഉമ്മവയ്ക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ, കൈകോർത്തു പിടിക്കുന്നതോ ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ?

അതല്ലെങ്കിൽ അവർ പൊതു ശല്യമുണ്ടാക്കുകയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, മറ്റാരുടെയെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുകയോ, നഗ്നതാ പ്രദർശനമോ നടത്തി പൊതുശല്യമാകുകയോ ചെയ്യണം എന്നാണു നിയമം പറയുന്നത്. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര ക്ളാസുകൾ നനൽകാൻ പോലീസിനെയും സെക്കൂരിറ്റി ഉദ്യോഗസ്ഥരെയും നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനായാലും അയാൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന “തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ” എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കും. ഇത്തരം സദാചാര പോലീസിങ്ങിനു യാതൊരു നിയമ പിന്ബലവുമില്ല എന്നത് മനസിലാക്കുക.

👉 മാസങ്ങൾക്ക് മുൻപ് കനകക്കുന്ന് കൊട്ടാരവളപ്പിൽ ഇരിക്കുകയായിരുന്നു യുവതീയുവാക്കളെ പിങ്ക് പോലീസ് സദാചാര പോലീസിങ്ങിനു വിധേയമാക്കിയിരുന്നല്ലോ ®

അതെ, ഏറ്റവും ഹീനമായൊരു സംഭവമായിരുന്നു അത്. പ്രായത്തിന്റെ ചതിക്കുഴികൾ എന്ന പേരിൽ ഒരു പുസ്തകം സർക്കാർ ചിലവിലിറക്കി സ്‌കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ പഠന വിഷയമാക്കി ലൈംഗിക വിദ്യാഭ്യാസം നൽകി ലൈംഗികാതിക്രമങ്ങൾ ചെറുക്കാം എന്നിരിക്കെ, നീലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഫാമിലി ചാനലുകൾക്കുവരെ അനുവാദം നൽകുകയും, കോടികൾ മുടക്കി പോൺ സ്റ്റാറുകളെ വേറെ സർക്കാർ അതിഥികളാക്കി സൽക്കരിച്ചു സെൽഫിയുമെടുത്തു വിടുന്ന ഭരണാധികാരികൾ പിങ്ക് പോലീസ് എന്ന പേരിൽ നടത്തുന്ന സദാചാര പോലീസിംഗ് ശുദ്ധ ചെറ്റത്തരവും തോന്ന്യാസവും ഭരണഘടനാ ലംഘനവുമായണെന്നു പറയാതെ വയ്യ. ആണും പെണ്ണ് ഒരുമിച്ചിരിക്കുമ്പോഴോ, നടക്കുമ്പോഴോ സദാചാര ക്ളാസുകൾക്കായി നിങ്ങളുടെ അടുത്തേക്ക് വരുന്ന പോലീസിനെ നല്ല പച്ചത്തെറി പറഞ്ഞു ഓടിക്കണം എന്നാണു എന്റെ മാന്യ സുഹൃത്തുക്കളോട് ഒരു അഭിഭാഷകൻ എന്ന നിലയിൽ നൽകാനുള്ള നിയമോപദേശം.

അങ്ങനെ ചെയ്യുന്ന വസരങ്ങളിൽ അദ്ദ്യോദിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന പേരിൽ നിങ്ങൾക്കെതിരെ നടപടികളെടുക്കാൻ സാധ്യതകളുണ്ട്. എന്നാൽ മനസിലാക്കുക ഒരുമിച്ചിരുന്നു സംസാരിച്ചു ചുംബിച്ചു എന്നതിന്ന്റെ പേരിൽ നിങ്ങളുടെ അരികിലേക്ക് സദാചാര റ്യുഷന്‌ വരുന്ന പൊലീസോ സെക്കൂരിറ്റിയോ അവിടെ നടത്തുന്നത് ഔദ്യോദിക കൃത്യ നിർവഹണമല്ല മറിച്ച് സദാചാര കുരുപൊട്ടിക്കലാണ്. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങളിൽ ഏതു പൊലീസായാലും, സെക്കൂരിറ്റിയായാലും നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ നല്ല ആട്ടു കൊടുത്ത് ഓടിച്ചു വിടുക.

👉 കേരളമനുഭവിക്കുന്ന ഞരമ്പുരോഗ പ്രതിസന്ധിയും, ലൈംഗിക ദാരിദ്ര്യവുമാണ് സദാചാര പോലീസിങ്ങിന്റെ കാരണങ്ങൾ എന്ന് പറഞ്ഞല്ലോ , അങ്ങനെയെങ്കിൽ ലൈംഗികതയും ഈ സദാചാരവുമൊക്കെ ആയി ബന്ധപ്പെട്ട നിയമങ്ങളെന്തൊക്കെയാ നാട്ടിലുള്ളത് ?®

പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ, പ്രണയിക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നതാണ് യാഥാർഥ്യം. പണമോ പാരിതോഷികങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നൽകി നടത്തുന്ന വാണിജ്യപരമായ ലൈംഗിക ബന്ധം മാത്രമാണ് The Immoral Traffic (Prevention) Act, 1956 പ്രകാരം രാജ്യത്തു കുറ്റകരമായിട്ടുള്ളത്. എന്നാൽ ഈ വസ്തുതകൾ മറച്ചു വെച്ചതാണ് നമ്മുടെ നാട്ടിലെ നിയമ പാലകരും, ഹോട്ടൽ ലോഡ്ജ് ഉടമകളും സദാചാര പോലീസിങ്ങിന്റെ കടക്കൽ വളം വെച്ചുകൊടുക്കുന്നതു എന്ന യാഥാർഥ്യം നാം മനസിലാക്കേണ്ടതുണ്ട്. ഇവ ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാമെന്നു കാണിക്കുന്നു ആണ് മാത്രമേ ഈ കപട സദാചാരത്തിന്റെ ചങ്ങലയിൽ നിന്നും നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.

👉 ഈസ് ഇറ്റ് ട്രൂ ? അതായത് പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും ഹോട്ടലിലോ ലോഡ്ജിലോ റൂം നൽകേണ്ടതാണോ ®

സംശയമേതുമില്ല. സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകുകയും, സുരക്ഷയുടെ ഭാഗമായ ഐഡന്റിറ്റി നൽകുകയും ചെയ്താൽ ലിംഗഭേദമന്യേ പറയപൂർത്തിയായ പുരുഷനും സ്ത്രീക്കും ഏതൊരു ഹോട്ടലിലും/ലോഡ്ജിങ് ഹൌസുകളിലും/ബോർഡിങ് ഹൌസുകളിലും താമസ സൗകര്യം നൽകേണ്ടതാണ്. അത്തരം സന്ദർഭങ്ങളിൽ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കപ്പുറം കല്യാണക്കുറിയോ, കല്യാണ സർട്ടിഫിക്കറ്റോ, താലിമാലയോ, വിവാഹിതരാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകളോ നൽകേണ്ടതായിട്ടില്ല. അത്തരത്തിൽ മേൽ സൂചിപ്പിച്ച രേഖകൾ ചോദിക്കാനുള്ള ഒരു അവകാശവും ഒരു ഹോട്ടൽ ജീവനക്കാരനുമില്ല.

👉 വിവാഹിതരാണെന്നു തെളിയിച്ചില്ലേൽ അക്കൊമൊഡേഷൻ തന്നില്ല എങ്കിൽ എന്ത് ചെയ്യാൻ സാധിക്കും ®

തീർച്ചയായും രാജ്യത്തു പ്രവർത്തിക്കുന്ന എല്ലാ ഹോട്ടൽ/ബോർഡിങ്/ലോഡ്ജിങ് സ്ഥാപനങ്ങളും അതാതു പ്രദേശത്തെ മുനിസിപ്പൽ നിയമങ്ങൾ പ്രകാരം ലൈസൻസ് അഥവാ അനുമതിപത്രത്തോടു കൂടിയായിരിക്കും സ്ഥാപനങ്ങൾ നടത്തുക. പ്രസ്തുത സ്ഥാപനങ്ങളുടെ ലൈസൻസുകൾ നടത്തുമ്പോൾ പാലിക്കേണ്ട കണ്ടിഷൻസ് വളരെ കൃത്യമായി ലൈസൻസിൽ വ്യക്തമാക്കിയിട്ടുണ്ടാകും. ആയതിനാൽ ഇപ്രകാരം സദാചാര പോലീസ് ചമഞ് നിങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ അക്കാര്യങ്ങൾ ചൂണ്ടികാണിച്ചു അടുത്തുള്ള പോലീസിന്റെ സഹായം തേടാവുന്നതും. പരാതി നല്കാവുന്നതുമാണ്. കൂടാതെ ലൈസൻസിങ് അതോറിറ്റിയായ മുൻസിപ്പൽ/പഞ്ചായത്/കോർപ്പറേഷൻ ഭരണകൂടത്തിന് പരാതി നൽകി ലൈസൻ റദ്ദ് ചെയ്യുന്നതിനും പിഴ ഈടാക്കുന്നതിനും സാധിക്കും. ജമ്മു കാശ്മീരിലെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന ചില മതപരമായ നിബന്ധനകൾ ഒഴിച്ച് നിർത്തിയാൽ രാജ്യത്തെവിടെയും ബാധകമായിട്ടുള്ള നിയമമാണിത്.

👉 അപ്പൊ നമ്മുടെ നാട്ടിൽ ശരിക്കും അത്തരം നിയമ ലംഘനങ്ങളല്ലേ നടക്കുന്നത് ®

അതെ അവിടെയാണ് നമ്മൾ മലയാളികളുടെ കപട സദാചാരത്തിന്റെ സ്കോപ്പ്. ശരാശരി പതിനഞ്ച് വയസ്സാകുന്നതോടെ സ്ത്രീക്കും പുരുഷനും അനുഭവപ്പെടുന്ന സ്വാഭാവിക ശാരീരിക ചോദനയാണ് ലൈംഗീകത. കോടതി എതിർലിംഗത്തോടുള്ള ആകർഷണവും. എന്നാൽ
ഇരുപത്തഞ്ചിനും മുപ്പത്തിനും ഇടക്ക് ശരാശരി വിവാഹ പ്രായം ഉള്ള അഭ്യസ്തവിദ്യരായ സ്ത്രീ പുരുഷന്മാര്‍ ഈ ഒരു ശാരീരിക ആവശ്യത്തെ പത്തും പതിനഞ്ചും കൊല്ലം പിടിച്ച് വെക്കേണ്ടതുണ്ടോ?
അങ്ങനെ പിടിച്ച് വെക്കാന്‍ കഴിയുമോ ?
ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കാന്‍ പോലും മലയാളിക്ക് പേടിയാണ്. ലൈംഗീകത എന്ന ‘പാപം’ ഒളിച്ചും പാര്‍ത്തും നല്ല പ്രായത്തില്‍ ആസ്വദിക്കാത്ത എത്ര സദാചാര വാദികള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് ?
ഈ പാപത്തെ പാപമല്ലാതാക്കാന്‍ വല്ല വഴിയുമുണ്ടോ? ലൈംഗീക ‘തിമിരം’ ബാധിച്ചവര്‍ക്കാണ് ഫ്ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവന്‍ ആണെന്ന് തോന്നുന്നത്. അതുകൊണ്ടു പരമാവധി പ്രശ്നങ്ങൾ ലൈംഗിക വിദ്യാഭ്യാസം ശരിയായി നൽകുന്നതിലൂടെ നമുക്ക് പരിഹരിക്കാം അല്ലാതെ സദാചാര പോലീസിങ്ങിലൂടെയല്ല. പെൺകുട്ടിക്കും ആണ്കുട്ടിക്കും സമൂഹം കല്പിച്ചിട്ടുള്ള കപട സദാചാര വേലിക്കെട്ട് ഇല്ലാതാക്കാൻ ആ വിദ്യാഭ്യാസ ബോധവത്കരണത്തിന് മാത്രമേ സാധിക്കൂ. ഒപ്പം ഇതെന്തോ വിലക്കപ്പെട്ട കനിയാണെന്നും , പാപമാണെന്നും ചെവിയിലോതി ഓതി കുട്ടികളിൽ ഒരു ജിജ്ഞാസ ചെറുപ്പം മുതലേ സൃഷ്ട്ടിക്കുന്ന മാതാപിതാക്കളും ഇക്കാര്യത്തിൽ കുറ്റക്കാരാണ്.
Please must take note on this Supreme Court Landmark judgement

In PUCL v. UOI which is popularly known as the wire-tapping case, the question before the court was whether wire-tapping was an infringement of a citizen’s right to privacy. The court held that an infringement on the right to privacy would depend on the facts and circumstances of a case. It observed that, “telephone conversation is an important facet of a man’s private life. Right to privacy would certainly include telephone-conversation in the privacy of one’s home or office. Telephone-tapping would, thus, infract Article 21 of the Constitution of India unless it is permitted under the procedure established by law.” It further observed that the right to privacy also derives from Article 19 for “when a person is talking on telephone, he is exercising his right to freedom of speech and expression.”

👉 അല്പം സംസാരിച്ചിരിക്കാൻ, അല്ലെങ്കിൽ ഉമ്മവയ്ക്കാൻ, പ്രണയിക്കാൻ ആലിംഗനം ചെയ്യാൻ പ്രായപൂർത്തിയായ ആണും പെണ്ണും ഉഭയസമ്മത പ്രകാരം ഒരു ഹോട്ടലിൽ റൂമെടുത്താൽ ഇമ്മോറൽ ട്രാഫിക്കിങ്ങിന്റെ പേരിൽ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമോ ®

ഇല്ല. ഭൂരിപക്ഷം ആളുകളുടെയും സംശയമാണിത്. അതായതു മുകളിൽ സൂചിപ്പിച്ച പ്രകാരം ഉഭയസമ്മത പ്രകാരം ആണിനും പെണ്ണിനും റൂമെടുക്കാനും ഒരുമിച്ചു താമസിക്കാനും അധികാരവും അവകാശവുമുണ്ട്. അങ്ങനെ ഇരുവരും മറ്റു പണമോ പാരിതോശോഷികമോ നൽകാതെ ഭീഷണിപ്പെടുത്തിയോ , ബലം പ്രയോഗിച്ചോ , ചതിയിലൂടെയോ അല്ല അത്തരമൊരു റൂമിൽ എത്തിയിട്ടുള്ളത് എങ്കിൽ അവരെ അറസറ്റ് ചെയ്യാൻ പോയിട്ട് ചോദ്യം ചെയ്യാൻ പോലുമുള്ള അധികാരം പോലീസിനോ മറ്റാർക്കെങ്കിലുമോ ഇല്ല. അങ്ങനെ സംഭവിച്ചാൽ ഇരകൾക്ക് സംഭവിക്കുന്ന മാന നഷ്ട്ടം തിരിച്ചെടുക്കാനാവാത്തതാണെന്നും അതുകൊണ്ടുതന്നെ അത്തരത്തിൽ നിയമവിരുദ്ധമായി ഇടപെടരുതെന്നും കോടതി വിധികൾ പോലുമുണ്ടങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം സദാചാര പോലീസിംഗ് നിരപാതം തുടരുകയാണ്. നമ്മുടെ ഇച്ഛാശക്തി കുറവും, നിയമത്തിലുള്ള അജ്ഞതയുമാണ് ഇതിനു പ്രധാന കാരണം.

ഒരു ആണും പെണ്ണും ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാല്‍ അവര്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ അല്ലെങ്കില്‍ ‘ഇമ്മോറല്‍ ട്രാഫ്ഫിക്ക്’ ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന ഇല്ലാത്ത നിയമം ഉള്ള നാടാണിത്.ഈ അപ്രഖ്യാപിത നിയമം ആണ് ആദ്യം മാറേണ്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാല്‍, ഇനി അവര്‍ ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതില്‍ എന്താണ് കാര്യം.സ്ത്രീയുടെ കന്യാചര്‍മ്മത്തിന് കാവല്‍ നില്ക്കാന്‍ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പോലീസിനെ അല്ലെങ്കിൽ സെക്കുരിട്ടിയെ അല്ലെങ്കിൽ നാട്ടുകാരെ അധികാരപ്പെടുത്തിയത്?ലൈംഗീകത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം.അതിന് കേരളീയന്‍റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരും.

👉 സദാചാരം ആ അർത്ഥത്തിൽ ഒരു ക്രൂര വിനോദം കൂടെയാണല്ലേ ®

അതെ,കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വെച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് ലോകത്തെ ഒരു സംസ്കാരവും മതവും അരുനിന്നിട്ടില്ല.പകരം ലൈംഗീകതയെ ആസ്വാദ്യവും നിയന്ത്രണ വിധേയവുമാക്കുകയാണ് ചെയ്തത്. സദാചാരത്തിന്‍റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കാട്ടെ.

ശ്രീ. സിവിക് ചന്ദ്രന്‍ തന്റെ ഒരു ലേഖനത്തില്‍ പറഞ്ഞത് ഓർമ്മ വരുന്നു. ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാന്‍ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത്‌ തോല്‍പിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. നമ്മുടെ നിയമങ്ങള്‍ പോളിചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉഭയ കക്ഷി സമ്മത പ്രകാരം സെക്സില്‍ എര്പെടുന്നതില്‍ തെറ്റില്ല. എന്നാല് 18 വയസ്സ് ‍ തികയാത്ത പെണ്‍കുട്ടികളുമായുള്ള മായുള്ള സെക്സ്, ബലാല്‍സംഗം എന്നിവ കുറ്റകരമാക്കുയും വേണം. അല്ലാതെ സദാചാര പോലീസ് കൈകാര്യം ചെയ്യേണ്ട കാര്യമല്ല.

സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം മലയാളിയെ വേട്ടയാടുകയാണ്.ഇത്രയും സദാചാര വാദികളായ മലയാളികളുടെ നാട്ടില്‍ എന്തുകൊണ്ടാണ് സൌമ്യമാര്യം ശാരി മാരും പെരുകുന്നത്?

ഒരു താലി ചരടിന്റെ പരിധിയില്‍ നിന്നുകൊണ്ട് എന്തും ചെയ്യാം. ഭാര്യക്കിഷടമില്ലെങ്ങില്‍ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്ക്കും കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്‌. ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്നം.മലയാളിയുടെ സദാചാര സംഗല്പ്പതിലെ പ്രകടമായ വൈരുധ്യങ്ങളില്‍ ഒന്നാണിത്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്..അത് എന്തിനെ പെരിലനെങ്ങിലും തികച്ചും പരിതാപകരമാണ്.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്… പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം….. സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്…

പത്രവാർത്ത

പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാതെയും ഒരുമിച്ച് താമസിക്കാമെന്ന സുപ്രീംകോടതി വിധി സദാചാരപോലീസിങ്ങിനേറ്റ ഏറ്റവും വലിയ തിരിച്ചടിയും നല്ല സൂചനയാണ്. വർഗ്ഗീയ വിഷം തുപ്പുന്ന കൂട്ടിക്കൊടുപ്പു സംഘടനകളായിരുന്നു ഇതുവരെ കപട സദാചാരത്തിന്റെ വക്താക്കളും പോരാളികളുമുണ് ആയിരുന്നതെങ്കിൽ ഇപ്പോൾ ആ ദൗത്യം സർക്കാർ ചിലവിൽ ശരിക്കും പോലീസിനെ വെച്ച് പിങ്ക് എന്നൊക്കെ വിളിപ്പേരിട്ടുനടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോൾ സുപ്രീംകോടതി വിധികൂടെ കടന്നു വരുന്നത്.

നിങ്ങളിലെ സദാചാര ഫണം വിടർത്തിയാടി നാളെ ഒരു മുഴം കയറിൽ ആ ജീവിതങ്ങൾ തൂങ്ങി ആടുന്നതു കാണാൻ കാത്തിരിക്കുന്ന രക്തദാഹികളായ സദാചാര മലർകളേ..

📁  അഡ്വ ശ്രീജിത്ത് പെരുമന

 5,717 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു