ധാരണകൾ തെറ്റുമ്പോൾ : പച്ചിലമരുന്നുകൾ സുരക്ഷിതമോ ?

ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

പ്രമുഖ കരൾരോഗ വിദഗ്ദ്ധനും (Hepatologist), ഗവേഷകനും, മലയാളിയുമായ ഡോ. സിറിയക് അബി ഫിലിപ്പിന്റെ ഗവേഷണ രംഗത്തെ കഠിനാധ്വാനത്തിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ശാസ്ത്ര പ്രചാരകന്റെ റോളിൽ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലെത്തിക്കാനും, സമൂഹത്തിൽ അത് ചർച്ചയാക്കി മാറ്റാനും കഴിഞ്ഞതാണ് മറ്റ് ഡോക്ടർമാരിൽ നിന്നും, ഗവേഷകരിൽ നിന്നും ഡോ. അബി ഫിലിപ്പിനെ വ്യത്യസ്തനാക്കുന്നത്.

ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ശാസ്ത്ര വിരുദ്ധരുടേയും, പാരമ്പര്യവാദികളുടേയും, കപടശാസ്ത്രക്കാരുടേയും, കപടചികിത്സകരുടേയും ആക്ഷേപങ്ങൾക്കും, സൈബർ ആക്രമണങ്ങൾക്കും, ടൂൾകിറ്റിനും മറ്റും നിരന്തരം വിധേയനാകേണ്ടി വന്നെങ്കിലും അത് ഗൗനിക്കാതെ ഇന്ത്യൻ ഭരണഘടനയിലെ 51A (h) പ്രകാരമുള്ള തന്റെ കർത്തവ്യം നിർവ്വഹിക്കുക വഴി പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് പൗരൻമാരുടെ ആരോഗ്യവും, ജീവനും വച്ച് പന്താടുന്ന സാമൂഹ്യ വിപത്തിനെതിരെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ തെളിവാണ് ആയുഷ് പുറപ്പെടുവിച്ച ഉത്തരവ്.

അതു സംബന്ധിച്ച് ഡോ. അരുൺ എൻ.എം എഴുതുന്നു…

ആയുർവേദ മരുന്നകളിൽ ധാരാളം ഉപയോഗിക്കുന്ന ‘അശ്വഗന്ധ’യെ കുറിച്ച്‌ കൂടുതൽ പഠനങ്ങൾ വേണമെന്നും അത്‌ വരെ അത്‌ ഉപയോഗിക്കരുത്‌ എന്നും കേന്ദ്ര ആയുഷ്‌ വകുപ്പ്‌ !

Dr Cyriac Abby Philips -ന്റെ മാരക പാർശ്ശ്വഫലങ്ങളുള്ള ആയുഷ്‌ മരുന്നുകളെ കുറിച്ചുള്ള പഠനങ്ങളും, വീഡിയോകളും ഫലം കണ്ടു എന്ന് തോന്നുന്നു.

അശ്വഗന്ധ മാത്രമല്ല, എല്ലാ അയുഷ്‌ മരുന്നുകളും ആധുനിക മരുന്നുകളേ പോലെ ശാസ്ത്രത്തിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരീക്ഷണ നിരീക്ഷണത്തിനു വിധേയമാക്കി അതിൽ വിജയിച്ചാൽ മാത്രമെ ജനങ്ങൾക്ക്‌ കൊടുക്കാൻ അനുവദിക്കാവു.

ഈ വിഷയത്തെ കുറിച്ച്‌ 6 മാസം മുൻപ്‌ ഡോ അബിയുമായി നടത്തിയ സംവാദം ഈ വീഡിയോകളിൽ ഉണ്ട്‌

 2,024 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു