സംഘപരിവാർ: കാക്കികളസമിട്ട ഭാരതീയ താലിബാൻ.

ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

ആധുനിക ലോക സമൂഹത്തിൻറെ ഏറ്റവും വലിയ ശത്രു എന്നു പറയുന്നത് തീവ്രവാദം ആണ്.

അതിനു കാരണമാകുന്ന രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ, ദേശീയതയും മതവുമാണ്.

സംഘപരിവാർ ദേശീയതയിൽ മുട്ടി നിൽക്കുന്നതു കൊണ്ട് മാത്രമാണ് അത് ആഗോള പ്രശ്നമായി അനുഭവപ്പെടാത്തത്.

ഇസ്ലാമിന് ആകട്ടെ ദേശീയത ഇല്ല മറിച്ച് ലോകം മുഴുവൻ ഇസ്‌ലാമിനു കീഴിൽ കൊണ്ടുവരിക എന്നതാണ്. പിന്നെ പരലോകമേ “ദുനിയാവ്” എന്ന സ്വപ്നവും!

എന്നാൽ ഇവ രണ്ടും, പരസ്പരം കൊണ്ടും കൊടുത്തും വളരുന്നു എന്നതാണ് വസ്തുത. ഒരു കൂട്ടർക്ക് നിലനിൽക്കണമെങ്കിൽ മറു കൂട്ടർ എന്നും ശത്രുപക്ഷത്ത് ഉണ്ടാകണം.

ജനിച്ചുവീഴുന്ന ഓരോ മുസ്ലിമും ശത്രുവായി പരിഗണിക്കപ്പെടണം എന്നതാണ് ആണ് ഹൈന്ദവ വിശ്വാസത്തിൽ അടിസ്ഥാനപ്പെടുത്തിയ, അഖണ്ഡ ഭാരതം സ്വപ്നം കാണുന്ന സംഘപരിവാറിൻറെ കേന്ദ്ര ആശയം.

എന്നാല് ഇവിടുത്തെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിനും ഈ ആശയത്തോട് യോജിപ്പില്ല.

അമുസ്ലിമായ ഓരോ വ്യക്തിയും മുസ്ലിം ആകണം എന്നതാണ് ഇസ്ലാമിൻറെ ആശയം. അതുവരെ ജിഹാദ് ചെയ്യണമെന്നും.

എന്നാൽ ഇവിടുത്തെ ഭൂരിഭാഗം മുസ്ലിങ്ങൾക്കും അത്തരം ആശയം ഇല്ല.

എന്നാലോ, ഇത്തരം തീവ്ര നിലപാടുകൾ കൊണ്ട് നടക്കുന്ന ഈ രണ്ടു ചെന്നായി കൂട്ടങ്ങളുടെയും കടിപിടിയിൽ പരിക്കേൽക്കുന്നത് സാധാരണക്കാർക്ക് ആണ്.

ചവിട്ടെൽക്കുന്നത്, സാധാരണ മനുഷ്യന്മാർക്കാണ്…

പിടഞ്ഞുവീണ് മരിക്കേണ്ടി വരുന്നത്, നിരപരാധികളായവർക്ക് ആണ്…

ഇതിനുള്ള പോംവഴി എന്താണ്…

മതകീയമായ ആശയങ്ങളെ കുപ്പയിൽ എറിയുക എന്നതുതന്നെ…

മതവും ദേശീയതയും രണ്ടും പിന്തിരിപ്പൻ ആശയങ്ങൾ ആണ്… ഒരേ വണ്ടിയിൽ കെട്ടാവുന്ന ലക്ഷണമൊത്ത കാളകൾ.. ഒട്ടകങ്ങൾ…

ഒന്നിനെ മാത്രം എതിർത്തു കൊണ്ടിരുന്നാൽ, ഇവിടെ മാറ്റം സംഭവിക്കില്ല…

നിങ്ങൾ ഒന്നിനെ എതിർക്കാൻ തയ്യാറാകുന്നു എന്നുണ്ടെങ്കിൽ, ആദ്യം നിങ്ങളിലെ ജീർണതയെ എതിർക്കുക…

അല്ലാതെ, താടിവച്ച സംഘികൾ ആയതുകൊണ്ടോ, കാക്കി കളസം ഇട്ട താലിബാനികൾ ആയതുകൊണ്ടോ, നിങ്ങൾക്ക് നിലനിൽക്കാനാകില്ല…

തവിടു തിന്നുകൊണ്ട് പുല്ലാങ്കുഴൽ ഊതാൻ ആകില്ല എന്ന്…

ഏതാനും മാസങ്ങൾക്കുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഭവവികാസങ്ങൾ…

വ്യക്തികൾ എന്ന രീതിയിലും ഒരു സമൂഹമെന്ന രീതിയിലും നമുക്ക് സ്വയം പരിവർത്തനം ചെയ്യപ്പെടാനുള്ള അവസരങ്ങളാണ്…

ഇനിയെങ്കിലും ഇത്തരം സാഹചര്യങ്ങളും അനുഭവങ്ങളും പൊതുനന്മയ്ക്കായി ഉപയോഗിക്കുവാൻ തയ്യാറായില്ലെങ്കിൽ, ചരിത്രം നമ്മളെ പഴിക്കും…

ഓർമ്മ ഉണ്ടാകട്ടെ…📁 ആരിഫ് ഹുസൈൻ തെരുവത്ത്
ExMuslim, NRC- Non Religious Citizens

 418 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു