മാധ്യമം ഇസ്ലാമിസ്റ്റ് പത്രം ആണ്, വരിക്കാരും!

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

എന്റെ വീട്ടിൽ ഇപ്പോഴും മാതൃഭൂമി വാങ്ങാറില്ല..!, മിക്ക “മുസ്ലിം” വീടുകളിലും മാതൃഭൂമി വാങ്ങാറില്ല… കാരണം ഒരു ബഹിഷ്കരണ ആഹ്വനം ആണ്… മാതൃഭൂമി മുസ്ലിം വിരുദ്ധം ആണ് അത്രേ!

2016 ൽ നടന്ന ഒരു സംഭവം ആണ് ആധാരം…

മുഹമ്മദ് ചെയ്ത ഒരു പോക്കിരിത്തരം അതുപോലെ എഴുതിയത് ആണ് കാരണം… പോക്കിരിത്തരം എന്ന് വെച്ചാൽ, ഇന്ന് അത് ചെയ്താൽ പോക്സോ കേസിൽ അകത്ത് കിടക്കും… അത്ര തന്നെ..! ചെയ്തതിലും വലിയ തെറ്റാണത്രെ അതിനെ കുറിച്ച് എഴുതുന്നത്..!

ഏതായാലും, ഇന്നിപ്പോൾ അഫ്‌ഗാനിൽ നടക്കുന്ന ജനാതിപത്യ ധ്വംസനം… സ്ത്രീവിരുദ്ധത… നരനായാട്ട്… മനുഷ്യാവകാശ ലംഘനങ്ങൾ…

അത് കണ്ടില്ല എന്ന് നടിച്ചാലും പോട്ടെ എന്ന് വെക്കാമായിരുന്നു… എന്നാൽ മാധ്യമം എന്ന ഇസ്ലാമിസ്റ്റ് പത്രം അത് വിസ്മയം ആയും, സ്വാതന്ത്ര്യം ആയും ആണ് ചിത്രീകരിക്കുന്നത്… എന്നിട്ടോ, ഇവിടെ ഒരു പ്രതിഷേധവും ഇല്ല, ബഹിഷ്കരണവും ഇല്ല. മാധ്യമം ഇവിടെ സ്വീകരിക്കപ്പെടുന്നു.

അതുവഴി, മുസ്ലിങ്ങൾ മൊത്തത്തിൽ ഇത്തരം മതഭീകരതയെ ആശ്ലേഷിക്കുന്നതിനും, താലിബാൻ എന്ന ഇസ്ലാമിസ്റ്റ് സംഘത്തിന്റെ അതേ സ്വഭാവങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്ന നമ്മുടെ നാട്ടിലെ ഇസ്ലാമിസ്റ്റുകള്ക്ക് അവരുടെ ഭാവിയിൽ പ്രാവർത്തികം ആക്കാനുള്ള ചെയ്തികൾ സാമാന്യ വത്കരിക്കുന്നതിനും ഉള്ള ഗൂഢ ശ്രമവും ആണ് ഇതുവഴി മാധ്യമം ചെയ്യുന്നത്.

മാധ്യമത്തിന്റെ ഇത്തരം ചെയ്തികൾ മുസ്ലിംകളെ മൊത്തത്തിൽ അപകടത്തിൽ ആക്കുന്നതാണ്. ഈ പത്രത്തെ വരിക്കാരാക്കുന്ന മുസ്ലിങ്ങൾ, ജന്മഭൂമി പോലെ, ആ ആശയത്തോടും വരിക്കാരാകുന്നു എന്ന ഒരു ചിന്തയാണ് ഇവിടെ ഉണ്ടാക്കുന്നത്. അത് ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണം ആകുന്നതാണ്. അതുവഴി ഭൂരിപക്ഷ വർഗീയത വളർത്തുന്നതിലേക്കാണ് ഈ വാർത്തകൾ വഴിവെക്കുന്നത്.

ഇവിടത്തെ മുസ്ലിങ്ങൾ സംഘപരിവാറിനെ പേടിക്കുന്നുണ്ട് എങ്കിൽ, അവരെ വളരാൻ അനുവദിക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ, നിങ്ങൾ ആദ്യം ചെയ്യേണ്ടത് അവർക്ക് വെള്ളം കോരുന്നവരെ തിരിച്ചറിയുക എന്നാണ്. അവരെ ഒറ്റപ്പെടുത്തുക എന്നതാണ്.

മാധ്യമം ഇവിടെ സംഘപരിവാറിന് വെള്ളം കോരുകയാണ്. മുസ്ലിങ്ങളുടെ നിലനിൽപ്പ് ആണ് അപകടത്തിൽ ആകുന്നത്. ഉള്ളിൽ നിന്നുള്ള ഈ കൂട്ടിക്കൊടുപ്പ് തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുന്നില്ല.

ഹദീസിലും ഖുർആനിലും ഉള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്താലോ വിളിച്ചു പറഞ്ഞാലോ മാത്രം ഉടൻ അത് “മുസ്ലിങ്ങളുടെ” പ്രശ്നം ആക്കി മാറ്റുന്ന ഇസ്ലാമിസ്റ്റ് കുതന്ത്രം ഇനിയും അനുവദിച്ചു കൂടാ…

അല്ല, അനുവദിക്കും എന്നാണ് എങ്കിൽ, “മൈ നെയിം ഈസ് ഖാൻ, ഐ ആം നോട് എ ടെററിസ്റ്റ്” എന്ന് ആവർത്തിച്ച് പറഞ്ഞോണ്ടിരിക്കേണ്ട അവസ്ഥ നിങ്ങൾ തന്നെ ആണ് ഉണ്ടാക്കുന്നത് എന്നും തിരിച്ചറിയുക.

മാധ്യമം വാർത്ത മുസ്ലിങ്ങളുടെ വെറും ഒരു പ്രശ്നം അല്ല… മുസ്ലിങ്ങളെ ഭൂരിപക്ഷ വർഗീയതയ്ക്ക് ഇരയാക്കുന്ന, സംഘപരിവാറിനെ വളർത്തുന്ന, മുസ്ലിങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നം ആണ്.

പണ്ട് ഒരു ചെറിയ മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ, അത് “മുസ്ലിങ്ങളുടെ” പ്രശനം ആയി കണ്ടു നിങ്ങൾ കാലങ്ങളായി ആ പത്രം ബഹിഷ്കരിക്കാൻ തയാറായി എങ്കിൽ, ഈ യഥാർത്ഥ പ്രശ്നക്കാരനെ തിരിച്ചറിഞ്ഞു മാധ്യമവും ബഹിഷ്കരിക്കാൻ തയാറാവണം.

മാധ്യമം എന്ന പത്രം വിഷമാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ജന്മഭൂമി വാങ്ങി വായിക്കാൻ നിങ്ങൾക്ക് അറപ്പ് തോന്നാറുണ്ട് എങ്കിൽ, മാധ്യമം വായിക്കാനും ഇനി ആ അറപ്പ് തോന്നണം. രണ്ടും ചാണക ഉത്പന്നങ്ങൾ ആണ്.

ഒരു “യഥാർത്ഥ മുസ്ലിമീന്” മാത്രമേ താലിബാൻ സ്‌നേഹി ആകാൻ സാധിക്കൂ, മാധ്യമം വരിക്കാരൻ സാധിക്കുകയുള്ളു..! യഥാർത്ഥ മുസ്ലിം എന്നാൽ ഇസ്ലാമിസ്റ്റ്; നിങ്ങൾ ഒരു ഇസ്ലാമിസ്റ്റ് ആണെങ്കിൽ മാധ്യമം ബഹിഷ്കരിക്കേണ്ടതില്ല..! നിങ്ങൾക്ക് ഒഴിവ് തന്നിരിക്കുന്നു..!

ഇനി “മുസ്ലിങ്ങൾ” തീരുമാനിക്കുക, നിങ്ങൾ ഇസ്ലാമിസ്റ്റ് ആണോ അല്ലയോ എന്ന്..!


📁 ആരിഫ് ഹുസൈൻ തെരുവത്ത്‌
Ex-Muslim, Non Religious Citizens Organization
https://www.facebook.com/ArifHussainTheruvath

 756 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു