ക്രിമിനൽ പശ്ചാത്തലം ഉള്ളയാൾ സംഘടയിൽ നുഴഞ്ഞു കയറി ഇൻസ്റ്റ അക്കൗണ്ട് കൈവശപ്പെടുത്തി – മുഖ്യമന്ത്രിക്ക് പരാതി നൽകി ഭാരവാഹികൾ

തികഞ്ഞ ക്രിമിനൽ പശ്ചാത്തലവും കുറ്റകൃത്യവാസനയുമുള്ള തിരുവനന്തപുരം സ്വദേശി യുവാവ്, പുരോഗമന ആശയങ്ങളുടെ സംഘടനകളുടെ സമൂഹമാധ്യമ ഇടങ്ങളിൽ സജീവമാകുകയും അവിടെയുള്ള പ്രശസ്തരും അല്ലാത്തവരുമായ വ്യക്തികളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ വിശ്വാസം നേടിയെടുത്തതിനു ശേഷം ഒരു സംഘനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ തട്ടിയെടുക്കുകയും ചെയ്തു.

തുടർന്ന് അത് ദുരുപയോഗം ചെയ്യാനും, സ്വന്തമായി ആരംഭിച്ച ഓൺലൈൻ ന്യൂസ് വെബ്‌സൈറ്റിൽ സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പണം പരിക്കാനുമുള്ള ശ്രമവും ആരംഭിച്ചു.

കഥയെഴുത്തു മത്സരം സംഘടിപ്പിച്ചാണ് തുടക്കം. എൻട്രി ഫീസായി നിശ്ചയിച്ച തുകയുടെ വലുപ്പം കണ്ട് വായനക്കാർ ഞെട്ടി. രണ്ടായിരം രൂപയായിരുന്നു സാഹിത്യമത്സരത്തിനു പ്രവേശന ഫീസ്. ഇത് വ്യാപകമായി പരാതിയായി വന്നപ്പോൾ മത്സരം തന്നെ പിൻവലിച്ചു. മത്സരാർഥികളിൽ നിന്നു പിരിച്ച 16,000 രൂപ തിരിച്ചു നൽകി എന്നാണ് ‘ടി യുക്തിവാദി’ സമൂഹമാധ്യമ കൂട്ടായ്മയിലുള്ളവരോടു പറഞ്ഞത്. മറ്റുപരാതികൾ ഉയർന്നു വരാത്തതിനാൽ കൂടുതൽ അന്വേഷണം നടന്നില്ല.

തട്ടിയെടുക്കപ്പെട്ട ഇൻസ്റ്റ അക്കൗണ്ട് ഇപ്പോൾ, ഇതേപേരിലും ലോഗോയിലും തെറ്റിധരിപ്പിക്കുന്ന മറ്റു സാമൂഹ്യമാധ്യമങ്ങളിലേക്കുള്ള ലിങ്കു നൽകിയിരിക്കുന്നു.

ഈ അടുത്ത ദിവസമായി അദ്ദേഹം സ്വന്തം വെബ്‌സൈറ്റ് ന്യൂസ്‌പോർട്ടലിനു വേണ്ടി പണം പിരിവു നടത്തുകയും ചെയ്തു. പ്രശ്‌നത്തിലുള്ള ഇൻസ്റ്റ അക്കൗണ്ടിലൂടെ യുക്തിവാദി ലോഗോ ഉപയോഗിച്ച് പലതരത്തിലുള്ള ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ്, ക്ലബ്ഹൗസ് അക്കൗണ്ട് ഇവ തുടങ്ങി ‘സ്വന്തം നിലയിൽ’ സംഘടനാ പ്രവർത്തനം നടത്തിയതു കണ്ട് സംഘടനാ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

പരാതിയുടെ പൂർണരൂപം വായിക്കാം :

സാമൂഹിക മാധ്യമത്തിലെ യുക്തിവാദി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിനെ സംബന്ധിച്ചും ക്രിമിനൽ പശ്ചാത്തലമുള്ള സ്വകാര്യവ്യക്തി യഥാർഥ ഉടമയിൽ നിന്നും തന്ത്രപൂർവം കൈക്കലാക്കിയ ശേഷം വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും

സർ,

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി സാമൂഹിക മാധ്യമത്തിലൂടെയും അല്ലാതെയും യുക്തിവാദം, സ്വതന്ത്രചിന്ത, മാനവികത, മതനിരപേക്ഷത എന്നീ ആശയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും തീവ്രവലതുപക്ഷചിന്തകളെ പ്രതിരോധിക്കാനുമായി പ്രവർത്തിക്കുന്ന ഒരു എളിയ പ്രവർത്തകനാണ് ഞാൻ.

ഇന്ത്യയിലെ ആദ്യകാല യുക്തിവാദി സംഘടനായ റാഷണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (RAI) യുടെ ജോയിന്റ് സെക്രട്ടറിയായി കഴിഞ്ഞ 4 വർഷമായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയതല ഉദ്യേശലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള മറ്റൊരു സംഘടനയുടെ സ്ഥാപക പ്രസിഡന്റുകൂടിയാണ് ഞാൻ.

അങ്ങയോട് എനിക്കു നൽകാനുള്ള പരാതി സവിനയം താഴെ ചേർക്കുന്നു.

ഞാൻ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ‘യുക്തിവാദി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് 13 ജൂലൈ 2020ൽ വിഷ്ണു അനിൽ കുമാർ എന്ന് സാമൂഹിക മാധ്യത്തിൽ പേരുള്ള, സംഘടയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന വ്യക്തിക്കു സംഘടനാപരമായ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കുവാനായി കൈമാറുകയുണ്ടായി. അത്തരം അക്കൗണ്ടുകൾ പലതും സൃഷ്ടിക്കുകയും പ്രചാരം അവയ്ക്കു ഉണ്ടാകുന്നതിനു മുറയ്ക്ക് പുതുതലമുറയിലെ യുവാക്കൾക്കു കൈമാറുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തികൾ ഇതിനു മുമ്പും ഞാൻ ചെയ്തിട്ടുള്ളതാണ് എന്ന് ഈ അവസരത്തിൽ സൂചിപ്പിച്ചു കൊള്ളട്ടെ.

പിന്നേട് വിഷ്ണു അനിൽകുമാർ ഈ ‘യുക്തിവാദി’ ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്വന്തം നിലയിൽ പ്രയോജനപ്പെടുത്തുന്നതും പൊതുജനങ്ങളിൽ നിന്നും പണം ആവശ്യപ്പെടുന്നതിനായി ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടു.  സംഘടനയിലും ഇത്തരം കൂട്ടായ്മയിലും ഉള്ള എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഇതുമായി ബന്ധപ്പെട്ട് പരാതിപറയുകയും, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിനാൽ അതു തിരിച്ചുവാങ്ങണമെന്നും ആവശ്യപ്പെടുകയുമുണ്ടായി. ‘യുക്തിവാദി’ എന്ന പ്രത്യേക ലോഗോ സൃഷ്ടിച്ചത് ഞാനാണ്. മലായളത്തിൽ ‘യുക്തിവാദി’ എന്നതിന്റെയും ഇംഗ്ലീഷിൽ സമാന അർഥമുള്ള ‘റാഷണലിസ്റ്റ്’ എന്നതിന്റെയും ആദ്യ ഇംഗ്ലീഷ് അക്ഷരങ്ങളായ വൈ (Y) യും ആറും (R) സമന്വയിപ്പിച്ച ഒരു മുദ്രയായിരുന്നു അത്. ഈ മുദ്ര വർഷങ്ങളോളം സമൂഹമാധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പൊതുക്കൂട്ടായ്മയിൽ ഈ ലോഗോയുടെ ബാനറിൽ 2019ൽ ആലപ്പുഴയിൽ വെച്ചു പൊതു പരിപാടിയും സംഘടിപ്പിക്കപെടുകയുണ്ടായി, 2020ൽ തിരുവനന്തപുരത്തും അങ്ങനെ സംഘടിപ്പിച്ചിട്ടുണ്ട്.

ആയതിനാൽ തന്നെ ഈ ലോഗോ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. വിഷ്ണു അനിൽകുമാർ എന്ന വ്യക്തി ക്രിമിനൽ പശ്ചാത്തലത്തിൽ ഉള്ളയാണ്. കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് എന്ന് ചില കേന്ദ്രങ്ങളിൽ നിന്നും അറിയാനും കഴിഞ്ഞു. വീട്ടിൽ ചാരായം വാറ്റി ആ ഫോട്ടോ സമൂഹമാധ്യമത്തിൽ പരസ്യമായി ഇട്ടയാളാണ്. എന്റെ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം പലരിൽ നിന്നായി പണം പിരിച്ചതായും അറിയാൻ കഴിഞ്ഞു. ഞങ്ങളുടെ സംഘടയിൽ നിന്ന് പണം വാങ്ങിയിട്ട് തിരികെ തരുവാനും ഉണ്ട്. ആവശ്യപ്പെടുമ്പോൾ പിന്നെ തരാം എന്ന മറുപടിയാണ് മാസങ്ങളായി നൽകുന്നത്. സംഘടനയിലും കൂട്ടായ്മയിലും ഉള്ള വനിതാ അംഗങ്ങളോട് അപമാനകരമായ രീതിയിൽ സംസാരിച്ചിട്ടും ഉണ്ട്.

ടി ഇൻസ്റ്റഗ്രാം വിലാസം – https://www.instagram.com/yukthivaadi/

ആയതിൽ ഈ പരാതിയിൽ മേൽ ഉചിതമായ നടപടി എടുക്കുവാനും  എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ ലഭ്യമാക്കുവാനും ടി ലോഗോയുടെ ദുരുപയോഗം തടയുവാനും വേണ്ട അനുഭാവപൂർണമായ നിർദേശ നടപടി ചെയ്യുവാനും എത്രയും താഴ്മയായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,
K.S.

 2,143 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു