ഇസ്രയേൽ -ഫലസ്തീ പോരാട്ടം ഒരു ചരിത്രാന്വേഷണം


ഇസ്രയേൽ പലസ്തീൻ പോരാട്ടത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ഇസ്രയേൽ-അറബ് വംശീയ വിദ്വേഷത്തിന്റെ ആഴങ്ങളിലേയ്ക്കാണ് എന്നത് അധികമാരും ശ്രദ്ധിക്കാത്ത ഒരു സത്യമാണ്!
വംശീയതയിൽ തുടങ്ങി,മുഹമ്മദിന്റെ കാലഘട്ടത്തോടെ മതപരമായ തലങ്ങളിലേക്ക് മാറിയതാണ് ഈ കുടിപ്പക.
ഒരു പിതാവിന്റെ രണ്ടു ഭാര്യമാരുടെ മക്കളുടെ വംശങ്ങൾ തമ്മിലുള്ള പ്രശ്നമാണിത്.ഇസ്ലാം ആവിർഭവിച്ചതിന്നു ശേഷമാണ് ഇതിന്നു മതപരമായ മാനം കൈവന്നത്.
രണ്ടും സെമിറ്റിക് മതങ്ങൾ.രണ്ടു കൂട്ടരുടേയും ഗോത്ര പിതാവ് അബ്രഹാം.രണ്ടു കൂട്ടരുടേയും ഗോത്ര ദൈവം ഒന്ന്. ലഭ്യമായ ചരിത്ര വിവരങ്ങൾ പ്രകാരം അയ്യായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന അബ്രഹാമിന്റെ (ഇബ്രാഹീം)ആദ്യ ഭാര്യ സാറാ. സാറായുടെ അനുവാദത്തോടെയും ആവശ്യപ്രകാരവും ഒരു സന്താനത്തിനു വേണ്ടി, സാറായുടെ മിസ്രയീമി ദാസിയായ ഹാഗാറിനെ അബ്രഹാം വേൾക്കുന്നു.ഹാഗാറിൽ അബ്രഹാമിനു ജനിച്ച ഇശ്മായിലിന്റെ സന്താന പരമ്പരകളായ (ഇശ്മായിലിനു മുൻപും അറബികൾ ഉണ്ടായിരുന്നു,ഇശ്മായിലിന്റെ സന്താന പരമ്പരകളും അറബികളായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് ഒരു അറേബ്യൻ ഗോത്രത്തിൽ നിന്നു തന്നെയാണ്) അറബികളും, പിന്നീട് സാറായ്ക്ക് അബ്രഹാമിലുണ്ടായ സന്താനമായ ഇഷാക്കിന്റെ സന്താന പരമ്പരകളായ ഇസ്രയേലികളും തമ്മിലുള്ള കുടിപ്പകയാണ് ലോകസാമാധാനത്തിന് എന്നും ഭീഷണിയായി നിലനിൽക്കുന്ന ഇസ്രയേൽ-പലസ്തീൻ പോരിന്റെ മൗലീക സ്രോതസ്സ്.
ഇത് രണ്ടു വംശങ്ങൾ തമ്മിലുള്ള യുദ്ധമാണ്.പിതാവ് ഒരാളാണെങ്കിലും ഇസ്രയേലികളുടെ അമ്മയായ സാറാ ആഢ്യത്തമുള്ള കാനാൻ ദേശക്കാരിയും അറബികളുടെ അമ്മയായ ഹാഗാർ ഈജിപ്ഷ്യൻ വംശജയായ അടിമസ്ത്രീയായതുമായതാണ് കാതലായ പ്രശ്നം.


അറബികളുടെ നേതൃത്വം മുഹമ്മദിന് കൈവന്നതോടെയാണ് ഈ പോരാട്ടത്തിന് കൂടുതൽ തീവ്രതയും മതപരിവേഷവും കൈവന്നത്.
ഇസ്രയേലികൾ നിരവധി പീഠനാനുഭവങ്ങളിലൂടെ കടന്നുവന്നരാണ് എന്ന് പഴയ നിയമം പുസ്തകങ്ങളും ലഭ്യമായ ലോകചരിത്രവും പറയുന്നു.ഈജിപ്തിലെ സ്വേച്ഛാധിപതികളായ ഫറോവമാരുടെ അടിമത്തത്തിൽ അതിഭീകരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഒരു ജനതയാണവർ. മോഷെ(മൂസാ) എന്നു പേരുള്ള ഒരു നേതാവാണ്(അവരുടെ ഭാഷയിൽ പ്രവാചകൻ) അവരുടെ വിമോചകനായി അവരെ ഫറോവമാരിൽ നിന്നും രക്ഷിച്ചത്.
“അനന്തരം യോസേഫിനെ അറിയാത്ത പുതിയൊരു രാജാവ് മിസ്രയീമിൽ (ഈജിപ്ത്) ഉണ്ടായി.അവൻ തന്റെ ജനത്തോട്: യിസ്രായേൽ ജനം നമ്മേക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്ന് നമ്മോടു പൊരുതും.ഈ രാജ്യം വിട്ടു പോരുവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.അങ്ങിനെ കഠിന വേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്ന് അവരുടെ മേൽ ഊറിയ വിചിരന്മാരെയാക്കി ; അവർ പീഥോം,റയംസേസ് എന്നീ സംഭാര നഗരങ്ങളെ പണിതു.എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ട് അവർ ഇസ്രയേൽ മക്കൾ നിമിത്തം പേടിച്ചു. മിസ്രയേമ്യർ ഇസ്രയേൽ മക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിന പ്രവർത്തികൾ അവരെക്കൊണ്ട് കാഠിന്യത്തോടെ ചെയ്യിപ്പിച്ചു. സകല പ്രയത്നവും പ്രതാപവും മൂലം അവർ അവരുടെ ജീവിതത്തെ കയ്പ്പാക്കി.
എന്നാൽ മിസ്രയീം രാജാവ്(ഫറോവ എന്നാണ് ഇവർ അറിയപ്പെട്ടത്) നിത്യാ എന്നും പൂവാ എന്നു പേരുള്ള എബ്രായ സൂതികർമ്മിണികളോട് (പ്രസവ ശുശ്രൂഷ ചെയ്യുന്നവർ);എബ്രായ സ്ത്രീകളുടെ അടുക്കൽ നിങ്ങൾ നിങ്ങൾ സൂതികർമ്മത്തിനു ചെന്നു പ്രസവ ശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം;പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു”. പുറപ്പാട് 1:3-17)
എങ്കിലും നിരവധി ആൺകുട്ടികൾ രക്ഷപ്പെട്ടു. അതിലൊന്നിനെ ഫറോവയുടെ ഭാര്യമാരിലൊരാൾക്ക് ലഭിക്കുകയും ചെയ്തു.
ആ കുഞ്ഞ് ഫറോവയുടെ കൊട്ടാരത്തിൽ തന്നെ വളർന്നു. അവനാണ് പിന്നീട് ഇസ്രായേലികളുടെ വിമോചകനായി മാറിയ മോഷെ!.


ആയിരക്കണക്കിന് വർഷങ്ങൾ ഫറോവമാരുടെ അടിമകളായി ജീവിച്ച്,വിമോചനത്തെക്കുറിച്ച് സ്വപ്നം പോലും കിനാവ് കഴിയാതിരുന്ന ഒരു ജനതയ്ക്ക് മോഷെ സ്വാതന്ത്ര്യത്തിന്റേയും, വിമോചനത്തിന്റേയും സ്വപ്നം നങ്ങൾ നൽകി.അയാൾ ഇസ്രയേലികളെ സംസ്കരിച്ചു. അവരെ കരുത്തന്മാരാക്കി. ഫറോവമാരുടെയും ഈജിപ്തിലെ ജനങ്ങളുടേയും വിശ്വാസങ്ങൾക്കു വിരുദ്ധമായി അവരുടെ പിതാവായ അബ്രഹാമിന്റെ ഗോത്ര ദൈവമായ എലോഹിനെ മാത്രം ആരാധിക്കാൻ അവരെ പഠിപ്പിച്ചു.അടിമകളായി ചിതറിപ്പോയ ഒരു ജനപഥത്തെ അവരുടെ ഏകദൈവ വിശ്വാസത്തിൽ ഉറപ്പിച്ചു കൊണ്ട് അദ്ദേഹം അവരെ ഒരുമിപ്പിച്ചു .(ആയിരക്കണക്കിനു വർഷങ്ങളിലെ ഈജിപ്ഷ്യൻ ജീവിതത്തിലൂടെ ഇവർ അവരുടെ വിവിധ ഗോത്ര ദൈവങ്ങളെ ആരാധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭിന്നിച്ചു നിൽക്കുകയും ചെയ്തിരുന്നു).ഇവരുടെ ഗോത്ര ദൈവമായ യഹോവയുടെ നാമത്തിൽ അദ്ദേഹം അവരെ ഒരുമിച്ചുകൂട്ടി. സാമൂഹിക മര്യാദകളും, സദാചാരവും പഠിപ്പിച്ചു.
അങ്ങിനെ അവരെ അദ്ദേഹം വിമോചിപ്പിച്ച് കാനാൻ ദേശത്തേയ്ക്ക്(അബ്രഹാമിന്റെയും സാറായുടേയും ജന്മദേശം.ഇന്നത്തെ ഫലസ്തീൻ ഉൾപ്പെടെയുള്ള ഇസ്രയേൽ).
കാനാനിലേയ്ക്കുള്ള മടക്കയാത്രയിൽ സീനായ് മരുഭൂമിയിലെ നാല്പതു വർഷത്തെ ദുരിത ജീവിതം.ഒടുവിൽ അവർ അവരുടെ പിതൃഭൂമിയിൽ വാഗ്ദത്ത ഭൂമിയിലെത്തി.അവിടെ അവർ ഒരു കെട്ടുറപ്പുള്ള ജനതയായി വളർന്നു.അവരിൽ നിന്നും പ്രതാപികളായ രാജാക്കന്മാർ ഉണ്ടായി.അതിൽ ഏറ്റവും പ്രഗൽഭരായ രണ്ടാളുകളാണ് യഹൂദന്മാർ ഏറ്റവുമധികം ആദരിക്കുന്ന ശലമോനും അദ്ദേഹത്തിന്റെ പുത്രൻ ദാവീദും.ശലമോൻ രാജാവാണ് അവരുടെ ആദ്യത്തെ ആരാധനാലയം പണിതത്.അവരുടെ ഗോത്രപിതാവായ അബ്രഹാം തന്റെ പുത്രനായ ഇഷാക്കിനെ ഗോത്ര ദൈവമായ യഹോവയ്ക്ക് ബലി നൽകാൻ യാഗപീഠമൊരുക്കിയ പുണ്യസ്ഥലത്തിലാണ് ഈ ആലയം പണിതത്. അത് യഹൂദന്മാരെ സംബന്ധിച്ചിടത്തോളം വളരെ പാവനമായ ഒരു പുണ്യസ്ഥലമാണ്. അതാണ് ജെറുസലേമിലുള്ള ഇന്നത്തെ അൽ അഖ്സ പള്ളി.


ആയിരക്കണക്കിന് വർഷങ്ങൾ ഈജിപ്തിലെ ഫറോവമാരുടെ അടിമകളായി ദുരിതമനുഭവിച്ച ഒരു ജനത!.
പിന്നീട് ബാബിലോണിയൻ രാജാക്കന്മാരാൽ ആക്രമിക്കപ്പെട്ടു. അവരുടെ എല്ലാമെല്ലാമായ ശലമോന്റെ പള്ളി ബാബിലോണിയക്കാർ തകർത്തു. ഇസ്രയേലികളെ കൊടും പീഡനങ്ങൾക്ക് വിധേയരാക്കി.നിരവധി ഇസ്രയേലിനെ കൊല്ലപ്പെട്ടു.അവർ വീണ്ടും ചിതറിപ്പോയി.ബാബിലോണിയൻ ആധിപത്യം ക്ഷയിച്ചപ്പോൾ അവർ വീണ്ടും അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് തിരികെ വന്നു. വിണ്ടും സോളമൻ ടെമ്പിൾ പുതുക്കിപ്പണിതു. അധികകാലം വേണ്ടിവന്നില്ല വീണ്ടും പേർഷ്യക്കാരുടെ ആക്രമണം വന്നു. നിഷ്ഠൂര പീഡനങ്ങൾ.നിരവധി ഇസ്രയേലിൽ വധിക്കപ്പെട്ടു. സോളമൻ ക്ഷേത്രം തകർന്നു. അവർ ആട്ടിയോടിക്കപ്പെട്ടു. പേർഷ്യൻ സാമ്രാജ്യം ക്ഷയിച്ചു.അവർ വീണ്ടും അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് തിരികെ വന്നു. വീണ്ടും സോളമൻ ക്ഷേത്രത്തിന്റെ കേടുപാടുകൾ തീർത്തു. അതാ അടുത്ത ആക്രമണം വന്നു.ഇപ്പോൾ ഗ്രീക്കുപോരാളികളാണ്. സോളമൻ ക്ഷേത്രം തകർത്തു.നിരവധി ഇസ്രയേലികളെ കൊന്നു.അവർ വീണ്ടും ആട്ടിയോടിക്കപ്പെട്ടു.അവർ ചിതറി. കുറച്ചു കാലം കഴിഞ് അവർ വീണ്ടും പലഭാഗത്തു നിന്നുമായി അവരുടെ വാഗ്ദത്ത ഭൂമിയിലേയ്ക്ക് മടങ്ങിയെത്തി.അധികകാലം വേണ്ടിവന്നില്ല അതാ റോമാക്കാരുടെ ആക്രമണം. ആയിരക്കണക്കിന് ഇസ്രയേലിൽ വധിക്കപ്പെട്ടു.അവർ വീണ്ടും ചിതറി. വാഗ്ദത്ത ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ പിടി അയഞപ്പോൾ അവർ വിണ്ടും മടങ്ങിയെത്തി വീണ്ടും അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക്!.ഒന്നു സെറ്റിലാകുമ്പോഴേയ്ക്കും അതാ അടുത്ത ആക്രമണമെത്തി. ബൈസാൻറ്റൈൻ സാമ്രിജ്യത്തിന്റെ ക്രൂരമായ കടന്നാക്രമണത്തിൽ നിരവധി യഹൂദർ കൊല്ലപ്പെട്ടു.അവർ വീണ്ടും ചിതറി. ആട്ടിയോടിക്കപ്പെട്ടു. ബൈസാന്റൈൻ ആധിപത്യം ക്ഷയിച്ചപ്പോൾ വീണ്ടും അവർ പല ഭാഗങ്ങളിൽ നിന്നും തിരിച്ചെത്തി.ഒന്നു സെറ്റിലായി വരുമ്പോഴേക്കും അതാ അടുത്ത ആക്രമണം.ഇപ്രാവശ്യം അത് മുസ്ലീം പോരാളികളാണ്. ഖലീഫാ ഉമറിന്റെ സൈന്യം.ക്രിസ്ത്യാനികളുടെ ആധിപത്യത്തിലായിരുന്നു അന്ന് ജെറുസലേം. ഒരു പോരാട്ടത്തിനു പോലും നിൽക്കാതെ പാത്രിയാർക്കീസ് ജെറുസെലേമിനെ ഖലീഫാ ഉമറിനു സറണ്ടർ ചെയ്തു.ഉമർ പക്ഷെ അവരെ ആട്ടിയോടിച്ചില്ല. അവരെയും ക്രിസ്ത്യാനികളേയും അവിടെ തുടരാൻ അനുവദിച്ചു.ആ പ്രദേശങ്ങളിൽ മുസ്ലീം ജനസംഖ്യ വളർന്നു. ഇസ്ലാമിക ആധിപത്യത്തിൽ നിന്നും വീണ്ടും ജറുസെലേം കുരിശുയുദ്ധ സൈന്യം തിരിച്ചു പിടിച്ചു.ആയിരക്കണക്കിനു യഹൂദന്മാരും മുസ്ലീങ്ങളും വധിക്കപ്പെട്ടു. യഹൂദയ്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പാലായനം ചെയ്തു.അവർ അതാതു നാടുകളിൽ സെറ്റിലായി. പക്ഷെ ഓരോ യഹൂദന്റേയും ഹൃദയത്തിൽ
അവരുടെ പിതൃദേശത്തിലേയ്ക്ക്, മാതൃദേശത്തിലേയ്ക്ക്,അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക്,അവരുടെ ദൈവാലയം സ്ഥിതിചെയ്യുന്ന വിശുദ്ധ ഭൂമിയിലേക്ക് മടങ്ങിയെത്താനുള്ള അഗ്നി കെടാതെ സൂക്ഷിച്ചു.

ഈ കാലയളവിൽ ഇസ്രയേലിനു ചുറ്റുമുള്ള ജോർദ്ദാൻ, സിറിയ, ലെബനോൺ ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലോക്കെ ഇസ്ലാം ആഴത്തിൽ വേരുപിടിച്ചു.ഫലസ്തീൻ പൂർണ്ണമായും മുസ്ലീം പ്രദേശമായി മാറി.തുർക്കി കേന്ദ്രീകരിച്ചു പുനർജ്ജനിച്ച ഇസ്ലാമിക ഖിലാഫത്തിന്റെ പടയോട്ടത്തിൽ വീണ്ടും ക്രിസ്ത്യാനികളിൽ നിന്നും ജെറുസലേം മുസ്ലീങ്ങൾ പിടിച്ചെടുത്തു.പക്ഷെ അവർക്ക് അധികകാലം ജെറുസലേമിൽ ആധിപത്യം പുലർത്താൻ കഴിഞില്ല.ഖിലാഫത്ത് തകർന്നു. ഇസ്രയേലും ഫലസ്തീനുമൊക്കെ ഈജിപ്തുമൊക്കെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായി. ഇതിന്നിടയ്ക്ക് യഹൂദന്മാർ അവർ ചേക്കേറിയ നാടുകളിൽ ശക്തമായ സമൂഹങ്ങളായി വളർന്നു. ശാസ്ത്ര രംഗത്തും സാങ്കേതിക വിദ്യയിലും സാമ്പത്തിക മേഖലയിലും അവർ ആധിപത്യം പുലർത്തി. ജർമ്മനിയിൽ അവർ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ മാറുന്നതു കണ്ട ഹിറ്റ്ലർ,ചരിത്രത്തിൽ തുല്യതയില്ലാത്ത ഹോളോകാസ്റ്റിലൂടെ ലക്ഷക്കണക്കിന് യഹൂദന്മാരെ നിഷ്ഠൂരമായി വധിച്ചു.
പക്ഷെ അപ്പോഴും ഓരോ യഹൂദന്റേയും ഹൃദയത്തിൽ അവരുടെ പുണ്യഭൂമിയിലേയ്ക്കു മടങ്ങിപ്പോകാനുള്ള ആഗ്രഹത്തിന്റെ തീക്കനൽ അണയാതെ നിലനിൽക്കുന്നുണ്ടായിരുന്നു.ഈ കാലങ്ങളിലൊക്കെയും കുറച്ചു യഹൂദന്മാർ എല്ലാ പീഢനങ്ങളും യാതനകളും സഹിച്ച് അവരുടെ വാഗ്ദത്ത ഭൂമിയിൽത്തന്നെ ജീവിച്ചു!. ഒടുവിൽ അത് സംഭവിച്ചു.ബ്രിട്ടൻ ഇസ്രയേലികൾക്ക് അവരുടെ വാഗ്ദത്ത ഭൂമി തിരികെ നൽകി.മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളെ ഫലസ്തീനായും,യഹൂദന്മാർ താമസിക്കുന്ന പ്രദേശങ്ങളെ ഇസ്രയേലായും പകുത്തു നൽകി.ജറുസലേമിലും അൽ അഖ്സ പള്ളിയിലും തങ്ങൾക്കും അവകാശമുണ്ടെന്ന് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ വാദിച്ചു. ജറുസലേമിലാണ് യേശുവിന്റെ ജന്മനാടായ ബത്ലഹേം സ്ഥിതി ചെയ്യുന്നത്. പക്ഷെ മുസ്ലീങ്ങൾങ്ങളുടേയും ക്രിസ്ത്യാനികളുടേയും അവകാശവാദം പക്ഷെ ഇസ്രയേൽ അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. ബ്രിട്ടൻ പക്ഷെ മൂന്നു കൂട്ടരുടേയും ജറുസലേമിന്റെ മേലുള്ള അവകാശം അംഗീകരിച്ചു കൊടുത്തു. ഇവിടെ ഒരു അനീതിയാണ് യഥാർത്ഥത്തിൽ നടന്നത്.

മുസ്ലീംങ്ങൾക്ക് അവരുടെ മതകേന്ദ്രങ്ങളായ മക്കയിലെ മസ്ജിദുൽ ഹറാമും, മദീനയിലെ മസ്ജിദുന്നബവിയുമുണ്ട്. ഇസ്രയേലികളെ സംബന്ധിച്ചിടത്തോളം ജറുസലേമാണ് അവരുടെ കേന്ദ്രബിന്ദു.അത് അവരുടെ വാഗ്ദത്ത ഭൂമിയാണ്. പുണ്യഭൂമിയാണ്. പിതൃഭൂമിയാണ് മാതൃഭൂമിയാണ്. ഇസ്രയേലികൾക്ക് ആധിപത്യമില്ലാതിരുന്ന ഈ നീണ്ടകാലത്തിനിടയ്ക്ക് ഇസ്ലാം ആ മേഖലകളിൽ വ്യാപിക്കുകയും തദ്ദേശീയരിൽ ബഹുഭൂരിപക്ഷം മുസ്ലീങ്ങളാവുകയും അവർ പെറ്റുപെരുകുകയും ചെയ്തു. ഇസ്രയേൽ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട പിറ്റേന്നു തന്നെ ഈജിപ്തും ജോർദ്ദാനും ലെബനോണും സിറിയയും ചേർന്ന് ഇസ്രയേലിനെ ആക്രമിച്ചു. പക്ഷെ ഇസ്രയേൽ അവരെ പരാജയപ്പെത്തി!. ലോക യുദ്ധങ്ങളിൽ ഇന്നും ഈ യുദ്ധം ഒരു അത്ഭുതമായി നിലനിൽക്കുകയാണ്. അഞ്ച് രാഷ്ട്രങ്ങൾ ഒരുമിച്ചു ഇന്നലെ മാത്രം നിലവിൽ വന്ന ഈ കൊച്ചു രാഷ്ട്രത്തെ സർവ്വ സന്നാഹത്തോടും കൂടെ ആക്രമിക്കുന്നു. പക്ഷെ അക്രമികൾ ഈ കൊച്ചു രാഷ്ട്രത്തോടു പരാജയപ്പെടുകയാണ്. അന്നുമുതൽ ലോകത്തെ ഇസ്ലാമിക രാഷ്ട്രങ്ങൾ ഇസ്രയേലിനെ ഭയപ്പെട്ടു തുടങ്ങി. അമേരിക്കയും ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും യഹൂദന്മാർക്കുള്ള സ്വാധീനം അറബികളുടെ ഉറക്കം നഷ്ടപ്പടുത്ഥി.അറബ് ദേശീയതയുടെ താല്പര്യങ്ങൾക്കെതിരിൽ ഇസ്രയേലെങ്ങാനും ഒരു വെല്ലിവിളിയായി മാറുമോ എന്ന ഭീതിയാണ് അവരുടെ സമാധാനം ഇല്ലാതാക്കിയത്. ഈ രണ്ടു ശക്തികൾക്കുമിടയിൽ ഞെരിഞ്ഞമർന്ന് ജീവിക്കാൻ വിധിക്കപ്പെട്ട പാവം ഫലസ്തീനികൾക്ക് തോക്കുകളും മീസൈലുകളും നൽകി,ഫലസ്തീൻ മുസ്ലീങ്ങളിൽ മതത്തിന്റെ പേരിൽ ജൂതവിരോധം കുത്തിവച്ച്,അവരുടെ യുവാക്കളെ ആയുധമണിയിച്ച് അറബികൾ വംശീയ രാഷ്ട്രീയം കളിക്കാൻ തുടങ്ങി.
ഇത് മതപരമായ വിശുദ്ധമ പോരാട്ടമാണെന്നു വരുത്തിത്തീർക്കാൻ അവർക്ക് ഒരു കാരണമുണ്ട്.
മുഹമ്മദ് നബിയുടെ ഒരു സ്റ്റെയ്റ്റ്മന്റാണ് ജെറുസലേം ചിലെ സോളമന്റെ ആലയത്തിൽ അവകാശവാദമുക്കാൻ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നത്.
അദ്ദേഹം ഒരു രാത്രിയിൽ ബുറാക്ക് എന്ന ചിറകുള്ള കുതിരയിൽ കയറി മക്കയിൽ നിന്നും ജെറുസലേമിലെ യഹൂദന്മാരുടെ സോളമൻ പള്ളിയിലേക്ക് പറന്നു പോവുകയും, അവിടെഴവച്ച് മരിച്ചുപോയ എല്ലാ യഹൂദ പ്രവാചണ്മാരേയും കണ്ടുമുട്ടുകയും അവരോടൊപ്പം നിസ്കരിച്ചിട്ട് അവിടെ നിന്നും ആകാശയാത്ര ചെയ്ത് ഏഴാകാശങ്ങളും കടന്ന് സ്വർഗ്ഗവും നരകവും കണ്ടു അന്നു രാത്രിതന്നെ മക്കയിൽ തിരിച്ചെത്തി എന്നാണ് ആ സ്റ്റെയിറ്റ്മെന്റെ!.ഈ വിശ്വാസത്തിന്റെ പേരിലാണ് ഫലസ്തീൻ മുസ്ലീങ്ങളിൽ മതം കുത്തിവച്ച് ഇസ്രയേലികൾക്കെതിരിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഇതിൽ ഏറ്റവുമധികം ദുരന്തം സഹിക്കേണ്ടി വരുന്നത് വളരെ കുറച്ചുമാത്രം ജനസംഖ്യയുള്ള ഫലസ്ഥീനികളാണ് എന്നത് ഒരു സത്യം തന്നെയാണ്.


ഫലസ്തീനോട് ചേർന്നുകിടക്കുന്ന ഈജിപ്ത് വളരെ വലിയ ഒരു മുസ്ലിം രാഷ്ട്രമാണ്. സിറിയ ഒരു വലിയ മുസ്ലിം രാഷ്ട്രമാണ്.ജോർദ്ദാൻ വലിയ ഒരു മുസ്ലിം രാഷ്ട്രമാണ്. ഇവർക്കൊക്കെ ഇസ്‌ലാമിക സോഹദര്യത്തിന്റെ പേരിൽ ഫലിസ്തീനികളോട് ആത്മാർത്ഥമായ സ്നേഹമുണ്ടായിരുന്നുവെങ്കിൽ ഇവരെല്ലാം കുറേശ്ശെ ഭൂമി ഫലസ്തീനികൾക്ക് വിട്ടുകൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ ഫലസ്തീനികളുടെ പ്രശ്നം.അതല്ലല്ലോ യഥാർത്ഥ പ്രശ്നം!. യഥാർത്ഥ പ്രശ്നം വംശീയതയിൽ അധിഷ്ഠിതമായ അറബ് ദേശീയതയുടേതാണ്.ഫലസ്തീനികൾ അറബികളുടെ ഒരു ആയുധം മാത്രമാണ്.അത് തിരിച്ചറിയാനുള്ള വിവേകം ഫലസ്തീനികൾകക്ക് ഇല്ലാതെ പോയി.
ലോകത്തെ വൻശക്തിയായ ഇസ്രയേൽ ഒരു രാഷ്ട്രത്തിന്റേയും അതിർത്തികളിലേയ്ക്ക് ആക്രമിച്ചു കയറിയിട്ടില്ല.
1948ൽ അഞ്ച് അറബ് രാഷ്ട്രങ്ങളാണ് അവരെ സംയുക്തമായി ആക്രമിച്ച് ആ കൊച്ചു രാജ്യത്തിന്റെ പ്രദേശങ്ങൾ കൈവശപ്പെടുത്തി അവിടങ്ങളിൽ ഫലസ്തീനികളെ കുടിയിരുത്തിയത്.
പാവം ഫലസ്തീനികൾ അവർ എവിടേനിന്നെങ്കിലും കടന്നുകയറി വന്നവരല്ല. അവർ അവിടെ ജനിച്ചു വളർന്നവരവാണ്.
എന്നാൽ ഗാസാ മുനമ്പും,വെസ്റ്റ് ബാങ്കും,ഗോലാൻ കുന്നുകളുമൊക്കെ ഇസ്രയേലിന്റെ ഭാഗമായ പ്രദേശങ്ങളുമാണ്.
പരിഹാരം അറബ് മുസ്ലീങ്ങളുടെ കയ്യിലുണ്ട്. പക്ഷെ പരിഹാരവും സമാധാനവും അവർ ആഗ്രഹിക്കുന്നില്ല. ഇസ്രയേലിനോട് ആജന്മ ശത്രുത വച്ചുപുലർത്തുന്ന ഇറാനാണ് ഫലസ്തീനിലെ യുവാക്കളെ ഇസ്രയേലിന്നെതി രിൽ ആയുധമണിയിച്ച് ചാവേറുകളാക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത്.
യഹൂദർ ദൈവത്താൽ ശപിക്കപ്പെട്ടവരും വിശ്വാസികളുടെ ശത്രുക്കളുമാണെന്ന് എഴുതിവച്ച ഒരു ഗ്രന്ഥവും,യഹൂദനെ കൊല്ലുന്നത് പുണ്യമാണെന്നു പ്രചരിപ്പിക്കുന്ന നബിവചനങ്ങളെന്ന് പറയപ്പെടുന്ന കെട്ടുകഥകളും ഒരു വലിയ ജനത ഭക്തിയോടെ വായിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം ഇതൊന്നും പരിഹരിക്കപ്പെടുകയില്ല.
ലോകത്ത് സാമാധനവും ഉണ്ടായിരിക്കില്ല.
അവനവന്റെ സമാധാനം അവനവന്റെ അകത്തെ ആഴങ്ങളിൽ കണ്ടെത്തുക

(അക്ബർ സ്നേഹക്കൂട്).

 150 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു