പെസഹയും, ദുഖ: വെള്ളിയും, ഈസ്റ്ററും പിന്നെ ക്രിസ്തുമതവും

ക്രിസ്തുമസും, ഓശാനയും ഒക്കെ പോലെ തന്നെ ക്രിസ്ത്യാനികൾ അടിച്ചുമാറ്റി തങ്ങളുടേതാക്കിയ ആഘോഷങ്ങളാണ് പെസഹ വ്യാഴവും, ദു:ഖവെള്ളിയും, ഇസ്റ്ററും എന്നതാണ് ചരിത്രം. പെസഹ വ്യാഴം യഹൂദമതക്കാരുടേയും, ദുഃഖവെള്ളി മാനികേയൻ മതക്കാരുടേയും, ഈസ്റ്റർ ഇസ്താർ ദേവിയുടേയും ആഘോഷങ്ങളായിരുന്നു.. ഇതിനൊന്നും ക്രിസ്തുമതവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

യഹൂദമതക്കാരുടെ പ്രധാനപ്പെട്ട ആഘോഷമായിരുന്നു പെസഹ. ഹൂദമതക്കാരായ ഇസ്രയേല്യരെ ദുരിതപൂർണ്ണമായ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ദൈവം പല ബാധകളെ ഒന്നൊന്നായി മിസ്രയീം ദേശത്തേക്ക് അയച്ചു. എന്നാൽ ഭരണാധികാരിയായ ഫറവോ മനസ്സുമാറി ഇസ്രയേല്യരെ മോചിപ്പിക്കുവാൻ തയ്യാറായില്ല. അതിനാൽ പത്താമത്തേതും ഏറ്റവും ഭയാനകവുമായ ശിക്ഷയായി സംഹാരദൂതനെ അയച്ച് മിസ്രയീമ്യരുടെ ആദ്യ ജാതന്മാരെ നിഗ്രഹിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ ഇസ്രയേല്യരുടെ ഭവനങ്ങളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുവാനായി കുഞ്ഞാടിന്റെ രക്തമെടുത്ത് വാതിൽപ്പടിയിൽ അടയാളമായി തളിക്കപ്പെടണമെന്നും നിർദ്ദേശിക്കപ്പെട്ടു. അപ്രകാരം സംഹാരദൂതൻ ഇസ്രയേല്യരുടെ വീടുകളെ കടന്നു പോവുകയും മിസ്രയീമ്യരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തു. ഈ ‘കടന്നു പോക്കിൽ’ നിന്നാണ് കടന്നു പോക്ക് (pass over) എന്നർത്ഥമുള്ള പെസഹാ എന്ന പേരു ഈ പെരുന്നാളിനു ലഭിച്ചെതെന്ന് ഒരു അഭിപ്രായമുണ്ട്. ഭയാകുലനായ ഫറവോ ഇസ്രയേല്യരെ പോകുവാൻ അനുവദിക്കുകയും ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. തിടുക്കത്തിൽ തങ്ങളുടെ ഭവനങ്ങൾ വിടേണ്ടി വന്നതിനാൽ മാവു പുളിച്ച് അപ്പമാക്കിയെടുക്കുവാൻ അവർക്ക് സാധിച്ചില്ല. ഇതിന്റെ സ്മരണക്കായി പെസഹക്കാലത്ത് അവർ പുളിപ്പുള്ള അപ്പം ഭക്ഷിക്കാറില്ല. അതിനാൽ പെസഹാപുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ(The Festival of the Unleavened Bread) എന്ന പേരിലും അറിയപ്പെടുന്നു. മട്സാ എന്ന പുളിപ്പില്ലാത്ത അപ്പം പെസഹയുടെ ഒരു പ്രതീകം തന്നെയാണ്. പിന്നീട് ക്രിസ്തുമതം ക്രിസ്തു എന്ന സാങ്കൽപ്പിക കഥാപാത്രവുമായി ഈ കഥയെ കൂട്ടിക്കെട്ടി പ്രചരിപ്പിച്ചതാണ് ഇന്നു് ആഘോഷിക്കപ്പെടുന്ന പെസഹ വ്യാഴം ആഘോഷം.

ദുഖ: വെളളി എന്നതും, ക്രിസ്തുവിന്റെ കുരിശുമരണം എന്നതും ഇതേ പോലെ തന്നെ വച്ച് കെട്ടിയ മറ്റൊരു കള്ളക്കഥയാണ്. യേശുവിന്റെ ജനനകഥയ്ക്കും. ജീവിതത്തിനും മരണത്തിനും ബാബിലോണിയൻ ദൈവമായ മാനിയുമായാണ് സാമ്യം ഉള്ളത്. കുരിശ് മരണവും. ദുഖ: വെള്ളിയും ഈ കഥയിൽ നിന്നും മോഷ്ടിക്കപ്പെട്ടതാണ്. മാനിയുടെ കഥ ചുരുക്കി വിവരിക്കാം..

സസേനിയ സാമ്രാജ്യത്തിൽ അസൂരിസ്ഥാൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ബാബിലോണിനു സമീപമുള്ള മർദ്ദീനിൽ, സി.ഇ.216- ഏപ്രിൽ 14-ലാണ്‌ തെക്കൻ മെസൊപ്പോട്ടോമിയയിലെ പുരോഹിതകുടുംബത്തിലായിരുന്നു ജനനം. അച്ഛന്റെ പേര്‌ പത്താക്ക് എന്നും അമ്മയുടെ പേര്‌ മറിയം എന്നുമായിരുന്നു. കന്യകയായ അമ്മയുടെ നെഞ്ചു പിളർന്നാണ്‌ മാനി ജനിച്ചതെന്ന് മനിക്കേയർ ( മതം ) വിശ്വസിക്കുന്നതായി പറയപ്പെടുന്നു.

യൗവനത്തിൽ മാനി തനിക്ക് ഒരു അരൂപിയിൽ നിന്ന് വെളിപാടു കിട്ടിയതായി അവകാശപ്പെട്ടു. ആ അരൂപിയെ പിന്നീടദ്ദേഹം തന്റെ ഇരട്ട, തന്റെ സിസിഗോസ്, തന്റെ പകർപ്പ്, കാവൽമാലാഖ ,ദൈവാത്മാവ്, പരമാത്മാവ്, പിതാവ്, എന്നൊക്കെ വിളിച്ചു. ആ അരൂപിയിൽ നിന്നു പഠിച്ചതായി മാനി അവകാശപ്പെട്ട സത്യങ്ങളാണ്‌ പിന്നീട് മനിക്കേയവാദമായി വികസിച്ചത്. ആ സത്യങ്ങൾ നൽകിയ ആത്മജ്ഞാനം മാനിയെ ദൈവികമായ അറിവും മുക്തിദായകമായ ഉൾക്കാഴ്ചയും ഉള്ള ജ്ഞാനി(gnosticus) ആക്കി മാറ്റി. ഒരു അവധൂതനെപ്പോല ജീവിച്ച അദ്ദേഹത്തെ വിശ്വാസി സമൂഹം ദൈവപുത്രനായും ദൈവമായും കണ്ട് ആരാധിച്ചു.

ഭരണാധികാരികളുടെ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ട മാനി സൊറാസ്ട്രിയ പൗരോഹിത്യത്തിന്റെ എതിർപ്പിന് പാത്രമായി.. പേർഷ്യൻ രാജാവായ ബഹ്രാം ഒന്നാമന്റെ കാലത്ത്, മാനിയെ സി.ഇ.276–277-നടുത്ത് കുരിശിൽ തറച്ചുകൊന്നതായി കരുതപ്പെടുന്നു. മാനിയെ കുരിശിൽ തറച്ചു കൊന്നതിന്റെ ആചരണമെന്നോണം മാനിക്കേയൻമാർ ആചരിച്ചിരുന്നതാണ് ദു:ഖവെള്ളി ..

ഈസ്റ്റർ എന്നാൽ മറ്റൊരു ബാബിലോണിയൻ ആഘോഷമാണ്.ബാബിലോണിയയിൽ പരക്കെ ആരാധിച്ചിരുന്ന പ്രമുഖ ദേവീ സങ്കൽപ്പമായിരുന്നു.ഇസ്താർ ദേവി അഥവാ സെമിറാമി ദേവി .ബാബിലോണിയൻ മതത്തിലെ അതിപുരാതന ദേവി ഇന്ന്
കത്തോലിക്കക്കാർ.മാതാവ് ,എന്നു വിശേഷിപ്പിക്കുന്ന കൽപിത കഥയിലെ പേഗൻ ദേവി ,ഈസ്റ്ററിനു കാരണക്കാരിയായ ഇസ്താർ ദേവി എന്ന ബാബിലോണിയൻ മതത്തിലെ ദേവിയാണ് ഇപ്പോൾ കാത്തോലിക്കരുടെ എല്ലാമായ കന്യാമറിയം.

ബാബിലോണിയയിൽ ആരാധിക്കപ്പെട്ടിരുന്ന ഇനാന്ന ദേവി ക്രമേണ മെസപ്പൊട്ടേമിയയിലും, ഗ്രീസിലുമൊക്കെ ഇസ്താർ എന്നും, ആശേര എന്നും, ആസ്തർ എന്നുമൊക്കെ വിളിയ്ക്കപ്പെട്ടു. പ്രേമം, യുദ്ധം, ഊർവരത, സമൃദ്ധി മുതലായവയുടെയൊക്കെ അധിദേവതയായി ഇസ്താർ ദേവി ആരാധിയ്ക്കപ്പെട്ടു.

നല്ല ഭാര്യയും അമ്മയുമായി കരുതി ഈജിപ്‌തുകാര്‍ ആരാധിച്ചുപോന്ന ദേവതയാണവര്‍. ലോകത്തിലെല്ലാ യിടത്തും ഉര്‍വരതയുടെയും ഉല്‌പാദനത്തിന്റെയും അധിദേവതമാരായി സ്‌ത്രീദൈവങ്ങളെയാണ്‌ കരുതിയിരുന്നത്‌. ഈജിപ്‌തിലെ ഐസിസും ബാബിലോണിലെ ഇഷ്ടാറും ഗ്രീസിലെ ഗേയയും ഭാരതത്തിലെ ഭൂമിദേവതയും ഇത്തരത്തിലുള്ള ഈശ്വരിമാർ ഇവരിൽ നിന്നും ഉരുത്തിരിഞ്ഞതു തന്നെ ഈ ദേവതമാര്‍ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയ്‌ക്കും സസ്യജന്തുജാലങ്ങളുടെ വളര്‍ച്ചയ്‌ക്കും കാരണമെന്ന്‌ വിശ്വസിക്കപ്പെട്ടിരുന്നു. ഈ ദേവതയെയാണ് യേശുവിന്റെ അമ്മ എന്നും കന്യാമറിയം എന്നും ഒക്കെ ക്രിസ്ത്യാനികൾ ആരാധിക്കുന്നത്.ഈ ദേവതയുമായി ബന്ധപ്പെട്ട് ബാബിലോണിയയിൽ നടന്നിരുന്ന ആഘോഷങ്ങളെയാണ് പുതിയ കഥകൾ ചമച്ച് ക്രിസ്ത്യാനികൾ തങ്ങളുടേതാക്കി മാറ്റിയത്.

ചുരുക്കത്തിൽ ക്രിസ്തീയ വിശ്വാസങ്ങളും ആഘോഷങ്ങളും ഇതുപോലുള്ള കോപ്പിയടികളും ഏച്ചുകെട്ടലുമാണന്നതിന് സംശയമില്ല..

 146 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു