ട്വന്റി 20, ട്വന്റി 20 യിൽ ഭിന്നതകൾ രൂക്ഷം.

ആഭിപ്രായ വ്യത്യാസം മൂലം മുന്നോട്ടുപോകാൻ ആകാതെ ട്വന്റി 20, ട്വന്റി 20 എന്നത് താത്കാലിക പ്രതിഭാസം മാത്രം.

ട്വന്റി20യുടെ കോഡിനേറ്റെർ സാബു ജേക്കബ്,സംഘടനയുമായി മെല്ലെ നടന്ന് കയറുന്നത് രാഷ്ട്രീയ തട്ടകത്തിലേക്ക്.

കോഡിനേറ്ററുടെ മൃദു ബിജെപി സ്നേഹം സംഘടനക്കുള്ളിൽ അസ്വാരസ്യങ്ങൾക്ക് വഴിവക്കുന്നു.സംഘടനക്കുള്ളിൽ സമുദായ വിഭാഗീയതയും ആളികത്തുന്നു..

20.20 ഭരണം പിടിച്ച കിഴക്കമ്പലം, കുന്നത്തുനാട്,ഐക്കരനാട്,മഴുവന്നൂർ പഞ്ചായത്തിലാണ് വിഭാഗീയതയും,തർക്കവും അരങ്ങേറുന്നത്.ഭരണം കിട്ടിയ പഞ്ചായത്തുകളിൽ കിറ്റെക്സ് ഉടമയുടെ സ്വജന പക്ഷപാതവും,ബിജെപി സ്നേഹവുമാണ്‌ അരങ്ങേറുന്നത്. ഒരു വിഭാഗത്തിന് മാത്രം ഭരണ സമിതിയിൽ ഒരു സ്ഥാനവും നൽകാത്തതെന്ന് ആരോപണവും ഉയർന്നതും,കൂടെ ജില്ലാ പഞ്ചായത്ത് മെമ്പർ കിറ്റെക്സ് ഉടമയുമായി ഉടക്കിയതും സംഘടനയിൽ സ്വരചേർച്ചക്ക് ആക്കംകൂടി.

മുസ്ലീം,ഹിന്ദു വിഭാഗങ്ങൾ ആരോപിക്കുന്നത് കിറ്റെക്സ് മുതലാളിക്ക് സ്വജന പക്ഷപാതം കൂടുതൽ ആണെന്ന്,ഐക്കരനാട്,
മഴുവന്നൂർ,കുന്നത്തുനാട്,വെങ്ങോല,കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലെ ആളുകൾ ആരോപിക്കുന്നത്.ഓരോ വാർഡ് കേന്ദ്രീകരിച്ച് നിൽക്കുന്ന സൂപ്പർവൈസർമാർ,മറ്റു ആളുകൾ എല്ലാം സ്വജനങ്ങളാണെന്നും,
മറ്റുള്ള വിഭാഗക്കാരെ ഇവർ അധികം അടുപ്പിക്കുന്നില്ലായെന്നുമുള്ള വർത്തമാനങ്ങൾ സംഘടനിയിൽ രൂക്ഷമായി തുടരുന്നു.നിയമസഭാ ഇലക്ഷൻ അടുത്തതോടെ,പ്രവർത്തിക്കാൻ ആളുകൾ ഇറങ്ങാത്തതിനാലും, പല സ്ഥലത്തും രാത്രി നേരിട്ടെത്തി കിറ്റെക്സ് മുതലാളി പ്രശ്‌നം പരിഹരിക്കാൻ നോക്കിയിട്ടും വലിയ ഫലം ഉണ്ടായില്ല.കാശ് കൊടുത്താണ് ഇപ്പോൾ കിറ്റെക്സ് പാർട്ടി മണ്ഡലങ്ങളിൽ ആളെ ഇറക്കുന്നത്.

ബി ജെ പിയോടുള്ള മൃദുസമീപനം ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ ഇഷ്ടകുറവ് ഉണ്ടാക്കിയിരുന്നു.ഒരു കൂട്ടർ മാത്രമാണ് സ്വജനപക്ഷപാതമാണെന്ന ആരോപണം ഉയർത്തിയതെന്നും ,ഒരു വിഭാഗം
സംഘടനക്കകത്തു വാദവും ഉന്നയിച്ചിരുന്നു.
ഇതോടെ സംഘടനയിൽ വിഭാഗീയ ധ്രുവീകരണത്തിനും ഇടയാക്കി.
സംഘടനയുള്ള 5 പഞ്ചായത്തുകളിൽ ആളുകളുടെ കൊഴിഞ്ഞുപ്പോക്ക് പരസ്യമായ
രഹസ്യമാണ്.ചേർന്ന ആളുകൾ കൊഴിഞ്ഞു പോയത് കൊണ്ടാണ് 14 സ്ഥലത്ത് സ്ഥാനാർഥികളെ തീരുമാനിച്ചിട്ടു 8 സ്ഥലത്ത് നിർത്തിയതും.അങ്കമാലി,ആലുവയിൽ തീരുമാനിച്ചിരുന്ന സ്ഥാനാർത്ഥികൾ പിന്മാറിയതും സംഘടനക്ക് വലിയ തിരിച്ചടിയായി.ഇത് 20.20 യുടെ ഓരോ പഞ്ചായത്തിൽ നിയോഗിച്ച കമ്മിറ്റിയിലും ചേരിതിരിഞ്ഞ് വാക്കേറ്റത്തിന് കാരണമായി.

മറ്റുള്ള വിഭാഗക്കാർക്ക് സഘടനക്കകത്തു
ഒരു വിലയും ഇല്ലെന്നും, സ്വജനങ്ങൾക്കാണ്
എല്ലാകാര്യവും ചെയ്യാനുള്ള അധികാരമെന്നും,
അവരാണ് വാർഡ് കേന്ദ്രീകരിച്ച് മുകളിൽ ഇരിക്കുന്നത് എന്നും,പ്രവർത്തന ഫണ്ട് അവർതന്നെ എടുക്കുകയാണെന്നും കൊഴിഞ്ഞു പോയ പ്രവർത്തകർ പറയുന്നു.മുതലാളിയുടെ ബിജെപി
പ്രണയവും,ബിജെപിയെ താൽപര്യമില്ലാത്ത മുസ്ലിം,ക്രിസ്ത്യൻ വിഭാഗങ്ങളെ സംഘടനയിൽ നിന്നും അകറ്റാനുംകാരണമയി.
കോർഡിനേറ്ററുടെ സ്വജനപക്ഷപാതവും,
ബിജെപി യോടുള്ള ചായ്‌വും മനസിലാക്കിയ കുറച്ച് ഹിന്ദു വിഭാഗങ്ങൾക്കിടയിലും മനസ്സ് മാറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്.ഇതൊരു വലിയ വിഷയം ആകാതെയിരിക്കാൻ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ,
ഓരോ പഞ്ചായത്തിലും വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിട്ടും ഫലമുണ്ടായില്ല.
കാശു കൊടുത് ആളുകളെ കൂടെ നിർത്താൻ ശ്രമിച്ചതായി സംഘടന വിട്ടുപോന്നവർ സാക്ഷ്യപ്പെടുത്തുന്നു.

പൗരത്വ ഭേദഗതി ബില്ല്,സംവരണ ബില്ല്, കർഷക സമരം,പാചക വാതകങ്ങളുടെ വിലകൂടുന്നത്,ഒരു ന്യൂസ് ചാനലിൽ അവതാരകൻ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിന് മൗനം വെടിഞ്ഞതും നിലപാടില്ലാത്തതും,,നിയമസഭയിൽ പ്രതിനിധികൾ പോയാൽ എന്താ കാര്യമെന്നും ആളുകൾ ചോദ്യം ചെയ്തു..മെമ്പർമാർക്ക് നൽകുന്ന സാലറി ജനങൾ പാർട്ടിക്ക് കൊടുക്കുന്ന ഫണ്ടിൽ നിന്നുമാണെന്ന് നുണ പറഞ്ഞതിനെതിരേയും,കമ്പനിയുടെ കണക്കിൽ ഇല്ലാത്ത പണം വെളുപ്പിക്കൽ അല്ലേയെന്നും സംഘടനയിൽ ശക്തമായി ചോദ്യം ഉയർത്തിയതിനെതിരെ,,
പഞ്ചായത്തുകളിലെ വാർഡ് സൂപ്പർവൈസർമാരുടെ യോഗത്തിൽ കിറ്റെക്സ് ഉടമ ചീത്ത പറഞ്ഞതായും,പല വാർഡ് സൂപ്പർവൈർസമാർ കിറ്റെക്‌സ് മുതലാളിക്കെതിരെ ശബ്ദമുയർത്തിയതും, ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിലാണ് കലാശിച്ചത്.കോർഡിനേറ്റർ മോശം വാക്കുകൾ ഉപയോഗിച്ചു കയർത്തു പറഞ്ഞതും സഘടനയിൽ നിന്നും ആളുകൾ കൊഴിഞ്ഞുപോകാൻ ഇടയായി..

വിവരാവകാശം വഴി ഒരു വ്യക്തി കമ്പനിയെ പറ്റി ചോദിച്ച കാര്യങ്ങൾക്ക്, കിറ്റെക്സ് ഉടമ സെക്രട്ടറിയോട് പറഞ്ഞു മറുപടി കൊടുക്കാത്തതും ,മഴുവന്നൂർ പഞ്ചായത്തിൽ പോലീസിനെ വിലക്കെടുത്തു ജനാധിപത്യ പരമായി നടത്തിയ സമരം അടിച്ചമർത്തി,നിരവധിപേർക്ക് പരിക്ക് പറ്റിയതും, സമാധാന അന്തരീക്ഷം നിലനിൽകുന്ന കുന്നത്തുന്നത് നാട്ടിൽ കേന്ദ്ര സേനയെ കൊണ്ടുവന്ന് നാടിനെ കരിവാരി തേക്കാൻ നോക്കിയതും സംഘടനക്ക് ഉള്ളിലെ പ്രവർതകരിൽ മനസ്സ് മാറ്റത്തിന് വഴിയൊരുക്കി.സാധനങ്ങൾ വിലക്കുറച്ഛ് കിട്ടുന്നത് ഓർത്താണ് പലരും ഇതിൽ ചേർന്നതെന്നും,ഏതുനേരവും രാഷ്ട്രീയക്കാരെ കുറ്റം പറയുന്ന 20.20 കോഡിനേറ്റർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് കമ്പനിക്ക് കച്ചവട നേട്ടമുണ്ടാക്കാൻ എന്നും നേതൃത്വത്തിലുള്ളവരും,സംഘടന വിട്ടുപോയവരും പറഞ്ഞു നടക്കുന്നത് അങ്ങാടി പാട്ടാണ്.

സമുദായങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ
സംഘടനയെ പിളർപ്പിയിലേക്ക് ആണ് നായിക്കുന്നതെന്ന് സംഘടനാ നേതൃത്വത്തിൽ തന്നെ പലരും പറയുന്നു.മുസ്ലിം,ക്രിസ്ത്യൻ വിഭാഗങ്ങൾ കൊഴിഞ്ഞു പോയാലും ബാക്കി വോട്ട് , നിയമസഭ സീറ്റിൽ കിട്ടുമെന്നും കിറ്റെക്സ് മുതലാളി കണക്കുകൂട്ടുന്നതായി സംഘടന വിട്ടുപോന്നവർ പറയുന്നു.മറ്റു രാഷ്ട്രീയ പാർട്ടിയിൽ നിന്നും
സംഘടനയിലേക്ക് വന്നവർ,തിരിച്ചു പാർട്ടിയിലേക്ക് പോകുന്നത്,സംഘടന പിളർപ്പിലേക്കെന്ന വലിയ സൂചനയാണ് നൽകുന്നത്.

വരും കാലങ്ങളിൽ ജനങ്ങളെ വിഢ്ഡി കളാക്കി പോകുന്ന 20.20യെന്ന അരാഷ്ട്രീയ സംഘടന ഉണ്ടാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം..

 548 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു