വീണ്ടും ഫിൻലാൻഡ്

2021 ലെ ലോകത്തെ ഹാപ്പിനെസ് ഇന്ഡക്സിൽ വീണ്ടും യൂറോപ്യൻ രാജ്യങ്ങൾ അതിൽ ഒന്നാം സ്ഥാനം വീണ്ടും ഫിൻലൻഡിന്. തുടച്ചയായി 4 ആം തവണയാണ് അവർ ഈ നേട്ടം കൈവരിക്കുന്നത്. അതിനുശേഷം ഡെന്മാർക്ക്, സ്വിറ്റസർലാൻഡ്, ഐസ്ലാൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ ആണ്. ഇതിൽ ഇന്ത്യയുടെ സ്ഥാനം 139. ആകെയുള്ള 149 രാജ്യങ്ങളിലെ പഠനങ്ങളിൽ നിന്നുമാണ് ഇത് തയ്യാറാക്കിയത്.

ലോകത്ത്‌ ജനങ്ങൾ ഏറ്റവും സന്തോഷമായും, സമാധാനമായും ജീവിക്കുന്നതും ഉയർന്ന ജീവിത നിലവാരം കണക്കാക്കിയുമാണ് ഇത് തയ്യാറാക്കുന്നത്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. എവിടെ മതങ്ങളും ദൈവങ്ങളും ഉണ്ടോ അവിടെ മനുഷ്യന്റെ സമാധാനം കുറയും എന്നുള്ളതാണ് അതിന് ഉദാഹരണമാണ് ഇറാഖ് , ഇറാൻ, സിറിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്., ഇന്ത്യ തുടങ്ങിയ രാജങ്ങളുടെ നിലവാരം. യൂറോപ്പിലെ പകുതിയിലധികം ജനങ്ങളും മത രഹിത ജീവിതം നയിക്കുന്നു എന്ന് പഠനത്തിൽ പറയുന്നു. അവിടെ വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, കൊച്ചു കുട്ടികൾക്ക് പോലും അവരുടെ അവകാശം, ആയുർ ദൈർഖ്യം, ലിംഗ നീതി ഇതെല്ലം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഏറെ മുന്നിലാണ്.

മതത്തിനും ദൈവത്തിനും എവിടെ അമിത പ്രാധാന്യം കൊടുക്കുന്നുവോ അവിടെ സമാധനവും സന്തോഷവും ഒരിക്കലും ഉണ്ടാകില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ഇന്ത്യ ഈ പട്ടികയിൽ ഏറെ പിന്നിലാണെന്നുള്ളത് വളരെ ആശങ്കപെടുത്തുന്നു.

 262 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു