രാഷ്ട്രീയമില്ലന്നു പറഞ്ഞ‌തും രോഗികളെ രക്ഷിക്കാൻ – ഫിറോസ് കുന്നംപറമ്പിൽ

മുൻപ് രാഷ്ടീയമില്ലന്നു പറഞ്ഞത് ചാരിറ്റിയുടേയും രോഗികളുടേയും രക്ഷക്കാണ് എന്ന വാദവുമായി ഫിറോസ് കുന്നുംപറമ്പിൽ. രാഷ്ടീയത്തിലേക്ക് ഒരിക്കലുമില്ലന്നു പറഞ്ഞയാൾ മത്സരിക്കുന്നല്ലോ എന്ന് ചോദിച്ചപ്പോഴാണു് ഫിറോസിന്റെ ഈ മറുപടി

‘ഞാനൊരു ലീഗുകാരനാണെന്ന് മുമ്പ് പറഞ്ഞതിന്റെ പേരില്‍ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങളുണ്ടായി. എന്നെ അക്രമിക്കുന്നവരുടെ ലക്ഷ്യം ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നാണ്. ഫണ്ടുകള്‍ വരരുത്, രോഗികള്‍ ബുദ്ധിമുട്ടണം എന്ന ചിന്താഗതിക്കാരാണ് അക്രമത്തിന് പിന്നില്‍. ഈ ഘട്ടത്തില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല, നിഷ്പക്ഷനായി നില്‍ക്കുന്ന ആളാണെന്നൊക്കെ ഫേസ്ബുക്കിലൂടെ വന്ന പറയും. പാവപ്പെട്ട രോഗികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. എന്തുപറഞ്ഞാലും ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോവുന്നില്ല’, ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയിലെ ചാരിറ്റി പ്രവര്‍ത്തനം എത്രകാലം തുടരാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ല. ഫേസ്ബുക്കോ സര്‍ക്കാരോ ഇത്തരം അക്കൗണ്ടുകള്‍ വേണ്ടെന്ന് വച്ചാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും. അതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് പറയുന്നു.

എംഎല്‍എ ആകാനോ എംപി ആകാനോ ഉദ്ദേശിക്കുന്നില്ലെന്ന് മുമ്പ് പറഞ്ഞത് ഓര്‍മ്മിപ്പിച്ചപ്പോള്‍, അതെല്ലാം ഓരോ സാഹചര്യങ്ങളാണെന്നായിരുന്നു മറുപടി. അന്ന് പറഞ്ഞ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് ഫിറോസിന്റെ വാദം.

 186 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു