തുമ്പ് ചെത്തുന്നത് ഗുണകരമോ

അഗ്രചർമ്മം ഛേദിക്കപ്പെടുമ്പോൾ നഷ്ടമോ? പരിശോധിക്കാം;

അഗ്രചർമ്മം ഛേദിക്കപ്പെടാത്ത പുരുഷലിംഗം ഉദ്ധരിക്കുമ്പോൾ അഗ്രചർമ്മം പിന്നോട്ട് വലിയുകയും തൊപ്പിയുടെ വക്കിനു കീഴിൽ ചുരുണ്ടു കൂടുകയും ചെയ്യുന്നു. ലിംഗം മുഷ്ടിക്കകത്ത് (സ്വയംഭോഗത്തിൽ) വലിയുമ്പോഴും യോനിയിൽ കടത്തുമ്പോഴും (സംയോഗത്തിൽ) അഗ്രചർമ്മവും തൊപ്പിയുടെ വക്കും തമ്മിലുള്ള സമ്പർക്കം മൂലം ലൈംഗിക മൂർഛയുണ്ടാവുന്നു.

മനുഷ്യശരീര ചർമ്മങ്ങളിൽ ഏറ്റവും സെൻസിറ്റീവായ ഭാഗമാണ് അഗ്രചർമ്മം, അതുപോലെ അഗ്രചർമ്മത്തിനു ശേഷം ലിംഗത്തിൽ താരതമ്യേന അധികം സെൻസിറ്റീവായ ഭാഗമണ് തൊപ്പിയുടെ വക്കും. അതിനാൽ, ചേദിക്കപ്പെടാത്ത പുരുഷലിംഗത്തിൽ അവ രണ്ടും പരസ്പരം സമ്പർക്കത്തിൽ വരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ലൈംഗീകോദ്ധീപനം ചേദിക്കപ്പെട്ട ലിംഗത്തിൽ സാധ്യമാവുകയില്ല.

അഗ്രചർമ്മം ഛേദിക്കപ്പെട്ട ലിംഗത്തിൽ തൊപ്പിയുടെ വക്ക് യോനിയിലെ ഭിത്തിയുമായോ (സംയോഗത്തിൽ), സ്വയംഭോഗത്തിൽ മുഷ്ടിയിലെ പരപ്പുമായോ ഘർഷണത്തിലേർപ്പെട്ട് കൊണ്ട് മാത്രമേ ഉദ്ധീപനം നേടുന്നുള്ളൂ. ഇതിൽ പുരുഷൻ കൂടുതൽ സമ്മർദ്ദം ചെലുത്താനും കൃത്രിമമായ ലൂബ്രികൻ്റ്സ് (എണ്ണ, ജെല്ല്) ഉപയോഗിച്ച് വഴുവഴുപ്പ് സൃഷ്ടിക്കാനും ശ്രമിച്ചേക്കും. കാരണം ഏറ്റവും സെൻസിറ്റീവായ അഗ്രചർമ്മത്തിൻ്റെ അഭാവത്തിൽ സൃഷ്ടിക്കപ്പെടുന്ന രതിമൂർച്ച താരതമ്യേന കുറവായിരിക്കുമല്ലോ. അതിനാൽ ലിംഗാഗ്രചർമ്മ ചേദനം പുരുഷന് ലൈംഗികാനന്ദത്തിൽ കുറവ് വരുത്തുന്നു എന്നതാണ് സത്യം.

അഗ്രചർമ്മ ഛേദനത്തിന് മത താൽപര്യമല്ലാതെ ബലവത്തായ യാതൊരു വൈദ്യശാസ്ത്ര പിന്തുണയുമില്ല. വികസിത ലോക രാഷ്ട്രങ്ങളെല്ലാം ഈ മതകർമത്തെ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രവൃത്തി നിയമം കൊണ്ട് നിരോധിക്കപ്പെടണമെന്ന വാദം എനിക്കില്ലെങ്കിലും പക്ഷേ “ഇത് ബല്യ സംഭവമാണ്, ധാരാളം മെഡിക്കൽ അഡ്വൈൻ്റജ് ഉണ്ട് ” എന്നൊക്കെ വിശ്വാസികൾ തള്ളുന്നത് വിവരക്കേട് കൊണ്ട് മാത്രമാണെന്നേ പറയാനുള്ളൂ.

ചേലാകർമത്തെ അനുകൂലിക്കുന്നവർ പറയുന്ന ഗുണങ്ങൾ വളരെ അപൂർവ്വമായി വരുന്ന രോഗങ്ങൾ മുൻ നിർത്തിയാണ്. ചേലാകർമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് നഷ്ടപ്പെടുന്ന രതിമൂർച്ച സുഖത്തെയാണ്. അത്യപൂർവമായി വരുന്ന അത്തരം രോഗങ്ങൾ വരാതിരിക്കലല്ലെ രതിമൂർഛ സുഖത്തേക്കാൾ നല്ലത് എന്ന് വാദിക്കുന്നത് വിശ്വാസിയുടെ വിഡ്ഢിത്തമാണ്.
കാരണം,
മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തിനും അവയുടേതായ ദൗത്യങ്ങളുണ്ട്. ആ ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം ഈ അവയവങ്ങളിൽ നമ്മുടെ സൂക്ഷ്മതക്കുറവ് മൂലം രോഗം വരാനും അപൂർവ്വമായ സാധ്യതകളുമുണ്ട്. അതിൽ അഗ്രചർമമെന്നല്ല ശരീരത്തിലെ എല്ലാ അവയവങ്ങളും ഒരു പോലെയാണ്.

അഗ്രചർമത്തിൻ്റെ ദൗത്യം ലൈംഗിക ബന്ധത്തിൽ രതിമൂർഛ വരുത്തലാണ്. (അല്ലാതെ വല്ല കരിങ്കല്ലുയർത്തുന്ന പണിയൊന്നുമല്ല.) ആ ദൗത്യത്തെ മത-സാംസ്കാരികതയുടെ പേരിൽ നഷ്ടപ്പെടുത്തുന്നവർ വിമർശനം വരുമ്പോൾ, മെഡിക്കൽ വശങ്ങൾ ചൂണ്ടിക്കാണിച്ച് ന്യായീകരിക്കാൻ ശ്രമിക്കുന്നത് അപക്വതയാണ്. വങ്കത്തമാണ്.

മെഡിക്കൽ വശം ഉയർത്തിക്കാട്ടി സംസാരിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം ; ക്യാൻസർ ഭയന്ന് ബീഫ് ഉപേക്ഷിക്കാനും നിരോധിക്കാനും നിങ്ങൾ തയ്യാറാണെങ്കിൽ, ഫംഗസ് ബാധ ഭയന്ന് കാൽവിരൽ മുറിച്ചു മാറ്റി മുൻകൂർ ജാമ്യമെടുക്കുന്നവരാണ് നിങ്ങളെങ്കിൽ അഗ്രചർമ്മം മുറിച്ചുകളയുന്നതിനോട് ഒരു എതിർപ്പുമില്ല.

അൻവർ അലി

 39,889 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

One thought on “തുമ്പ് ചെത്തുന്നത് ഗുണകരമോ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു