ഹിന്ദുമതത്തിലെ സ്ത്രീ

(സാമവേദകല്പം ).

”പെണ്‍കുട്ടിയെ ഋതുമതിയാകുന്നതിന് മുമ്പുതന്നെ വിവാഹം ചെയ്യിപ്പിച്ചിരിക്കണം. ഇങ്ങനെ ചെയ്യാതിരിക്കുന്ന പിതാവ് ദോഷവാന്‍ ആണ്.” (2.9.21,22).

” വസ്ത്രം ധരിച്ചുതുടങ്ങുന്ന പ്രായത്തിന് മുമ്പേ തന്നെ പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കണം.” (2.9.23).

” സ്ത്രീധര്‍മ്മങ്ങള്‍ പറയുന്നു : വൈദികധര്‍മ്മത്തില്‍ സ്ത്രീക്ക് സ്വാതന്ത്ര്യം വിധിച്ചിട്ടില്ല (അസ്വതന്ത്രാ ധര്‍മ്മേ സ്ത്രീ).
ഭര്‍ത്താവിന്റെ അനുമതിയോടെ വ്രതം, ഉപവാസം എന്നിവ ചെയ്യുന്നതൊഴിച്ച് മറ്റൊന്നിലും സ്ത്രീക്ക് സ്വതന്ത്രാധികാരം ഇല്ല.
ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതാണ് സ്ത്രീയുടെ ഏറ്റവും വലിയ ധര്‍മ്മം. വീട്ടുകാര്യങ്ങളില്‍ ആയാല്‍പ്പോലും സ്ത്രീ സ്വന്തം സ്വാതന്ത്ര്യത്തോടെ ഒന്നും ചെയ്യാന്‍ പാടില്ല.” (2.9.1).

”സ്വന്തം ഭര്‍ത്താവൊഴിച്ച് മറ്റൊരു പുരുഷനെ കുറിച്ച് മനസുകൊണ്ട് പോലും ചിന്തിക്കരുത്. (ഭര്‍ത്താരം ന അതിക്രാമേത്. ഭര്‍ത്തുരന്യം മനസാ അപി ന ചിന്തയേത്). (2.9.2).
[ NB – ഈ നിയമം സ്ത്രീക്ക് മാത്രമാണ് ബാധകം. പുരുഷന് ഇങ്ങനെയൊരു നിയമം ഇല്ല. ]

” സ്ത്രീ തന്റെ സംസാരവും കണ്ണുകളും പ്രവൃത്തിയും നിയന്ത്രിക്കണം. ആവശ്യത്തിലധികം സംസാരിക്കരുത്. തന്നെ നോക്കുന്നവരെയെല്ലാം തിരിച്ചു നോക്കരുത്. വീട്ടുകാര്യങ്ങളൊഴിച്ച് മറ്റൊന്നും ചെയ്യരുത്.”
(2.9.3 ).

”താഴ്‌ന്ന വര്‍ണത്തിലുള്ള (ജാതിയിലുള്ള) പുരുഷനുമായി സംഭോഗത്തില്‍ ഏര്‍പ്പെട്ട സ്ത്രീയെ നായകളെവിട്ട് കടിപ്പിച്ച് കൊല്ലണം.
ബ്രാഹ്മണസ്ത്രീ ആണെങ്കില്‍ പൂര്‍ണ്ണനഗ്നയാക്കി, തലമൊട്ടയടിച്ച്, കഴുതപ്പുറത്തിരുത്തി, പ്രധാനതെരുവിലൂടെ നടത്തണം എന്നും വിധി (optional) ഉണ്ട്. (അല്ലെങ്കില്‍ നായയെക്കൊണ്ട് കൊല്ലിക്കുകയും ആവാം.). മേല്‍വര്‍ണത്തിലുള്ള സ്ത്രീയുമായി സംഭോഗത്തിലേര്‍പ്പെടുന്ന ശൂദ്രനെ വൈക്കോല്‍ പൊതിഞ്ഞ് ജീവനോടെ ചുട്ടുകൊല്ലണം.
(3.5.14 ).
[ സാമവേദകല്പം -ഗൗതധര്‍മ്മസൂത്രം].

ഭര്‍ത്താവിനെ ക്ഷേത്രീ (കൃഷിക്കാരന്‍) എന്നും ഭാര്യയെ ക്ഷേത്രം (കൃഷിയിടം) എന്നുമാണ് ഹൈന്ദവഗ്രന്ഥങ്ങളില്‍ പറയാറുള്ളത്. ബീജം വളരുന്ന വിളനിലം മാത്രമാണ് സ്ത്രീ. അതായത് പുരുഷബീജത്തിലൂടെ മാത്രമാണ് ആത്മാവ് സഞ്ചരിക്കുന്നത്. കുട്ടിയെ വളര്‍ത്തിയെടുക്കുന്ന വെറും സ്ഥലം മാത്രമാണ് സ്ത്രീയുടെ ഗര്‍ഭപാത്രം. അതുകൊണ്ടുതന്നെ കുട്ടിയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് പുരുഷബീജം ആണ്. സ്ത്രീക്ക് ആ കാര്യത്തില്‍ യാതൊരു സ്ഥാനവുമില്ല. അതിനാല്‍ അച്ഛന്റെ ജാതി നോക്കിയാണ് കുട്ടിയുടെ ജാതി നിശ്ചയിക്കപ്പടുന്നത്. ഉപനിഷത്തിലെ ഋഷി ”നിന്റെ ജാതി ഏതാണ്?” എന്ന് ഒരു വിദ്യാര്‍ത്ഥിയോട് ചോദിക്കുന്നുണ്ട്. ആ വിദ്യാര്‍ത്ഥിയുടെ അമ്മക്ക് അവന്റെ അച്ഛന്‍ ആരാണെന്ന് അറിയാത്തതുകൊണ്ട് അവന്റെ ജാതിയും അറിയില്ല എന്ന് പറയുന്നുണ്ട്. ഈ വിഷയം മനുസ്മൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

 542 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു