ചത്തൊടുങ്ങിയ ദൈവങ്ങള്‍

ഇതൊരു ദൈവമായിരുന്നു എന്നുപറഞ്ഞാല്‍ പുതിയ തലമുറക്ക്‌ അവിശ്വസനീയമായി തോന്നാം. ഇന്നത്തെ ദൈവങ്ങളായ കൃഷ്‌ണഌം യഹോവയും അല്ലാഹുവിനേയും മാത്രം അറിയുന്നവർക്ക്‌, അവരേയുള്ളു എന്ന്‌ കരുതുന്നവർക്ക്‌ ചിത്രത്തിലെ ദൈവം ചിരിക്കുള്ള വകയുണ്ടാക്കും.

പക്ഷേ, അത്‌ വസ്‌തുതയാണ്‌. ഇത്‌ ഈജിപ്‌ഷ്യന്‍ നാഗരികതയിലെ ആദ്യകാല ദൈവമായ തോത്ത്‌ ആണ്‌. അയ്യായിരം വർഷം മുമ്പേ തന്നെ ഈ ദൈവാരാധന ഈജിപ്‌തില്‍ ആരംഭിക്കുന്നു. ഞാറപക്ഷിയുടെ തലയും മഌഷ്യന്റെ ഉടലുമുള്ള ഒരു ടോട്ടമിക്ക്‌ ദൈവമാണിത്‌. ഏതെങ്കിലും പക്ഷിയില്‍നിന്നോ മൃഗത്തില്‍നിന്നോ മറ്റ്‌ പ്രകൃതിപ്രതിഭാസങ്ങളില്‍നിന്നോ മഌഷ്യന്‍ ഉത്ഭവിച്ചു എന്ന വിശ്വാസമാണ്‌ ടോട്ടമിസം. അവയെ പ്രതിനിധീകരിക്കുന്നവയാണ്‌ ഇത്തരം ദൈവങ്ങള്‍. ഈജിപ്‌ഷ്യന്‍ ചരിത്രത്തിലെ ആദ്യകാലങ്ങളില്‍ ഇത്തരം ദൈവങ്ങളെ ധാരാളമായി കാണാം.

എന്തുകൊണ്ടാണ്‌ അന്ന്‌ കൃഷ്‌ണഌം യഹോവയും അല്ലാഹുവും ഉണ്ടാവാതിരുന്നത്‌?.

അതിഌള്ള ഉത്തരം വളരെ ലളിതമാണ്‌. എല്ലാ മതങ്ങളും ദൈവങ്ങളും മഌഷ്യന്റെ സൃഷ്‌ടികളാണ്‌. മഌഷ്യന്റെ വൈജ്ഞാനിക നിലവാരം വികസിക്കുന്നതിനഌസരിച്ച്‌, പരിഷ്‌ക്കരിക്കപ്പെടുന്നതിനഌസരിച്ച്‌ ദൈവങ്ങളേയും മെച്ചപ്പെടുത്തിയെടുത്തതിന്റെ ഫലമായാണ്‌ ഇന്നത്തെ കേമന്‍മാരായ ദൈവങ്ങള്‍ ഉണ്ടായത്‌. അതഌസരിച്ച്‌ അയ്യായിരം വർഷം മുമ്പത്തെ മഌഷ്യർക്ക്‌ ഉത്തരം ടോട്ടമിക്ക്‌ ദൈവങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന സാംസ്‌ക്കാരിക നിലവാരമേ ഉണ്ടായിരുന്നുള്ളു. അത്‌കൊണ്ടവർ ഇത്തരം ദൈവങ്ങളെ ഉല്‍പ്പാദിപ്പിച്ചു. ഇന്നത്തെ ഏകദൈവം എന്നത്‌, അവർക്ക്‌ സങ്കല്‍പ്പിക്കുവാന്‍ പോലും പറ്റാത്ത സംഗതിയായിരുന്നു എന്നത്‌ നാം മറക്കാന്‍ പാടില്ല.

മഌഷ്യന്റെ സാംസ്‌ക്കാരിക ചരിത്രം ഇത്തരം ചത്ത ദൈവങ്ങളുടെ ശവപറമ്പ്‌ കൂടിയാണ്‌. ഇത്‌ ജൈവപരിണാമത്തിലും സാംസ്‌ക്കാരിക പരിണാമത്തിലും ഒരുപോലെ കാണാം. നമ്മുടെ ഡിഎന്‍എയിലും ശരീരത്തിലും ഒരുകാലത്ത്‌ നമ്മുടെ പൂർവിക ജീവികള്‍ക്കാവശ്യമായിരുന്ന ജീഌകളും അവയവങ്ങളും, അവ ഇപ്പോള്‍ നമുക്കാവശ്യമില്ലാത്തതിനാല്‍ അവശിഷ്‌ടരൂപത്തില്‍ കാണുന്നത്‌പോലെ നാം സൃഷ്‌ടിച്ച സാംസ്‌ക്കാരിക ചരിത്രത്തിലും; നമ്മുടെ മുന്‍ഗാമികള്‍ക്കാവശ്യമുണ്ടായിരുന്ന പല ദൈവങ്ങളും ഇന്ന്‌ നമുക്ക്‌ ആവശ്യമില്ലാത്തതിനാല്‍ ചത്ത്‌ മലച്ച്‌ കിടക്കുന്നത്‌ കാണാം.

മറക്കാതെയിരിക്കുക, ഈ ടോട്ടമിക്ക്‌ ദൈവമായ തോത്തില്‍ നിന്ന്‌ ഇന്നത്ത പ്രപഞ്ചസൃഷ്‌ടാക്കളായ ദൈവങ്ങളിലേക്ക്‌ അവരെ പരിഷ്‌ക്കരിച്ചെടുത്തത്‌ നാം തന്നെ ആണെന്നുള്ള കാര്യം. എന്നാല്‍ ഇവിടുത്തെ സങ്കടകരമായ കാര്യം നാം ആരെന്നുള്ള കാര്യം നാം അറിയുന്നില്ല എന്നതാണ്‌.

രാജു വാടാനപ്പള്ളി

തോത്തിനെ കുറിച്ച് കൂടുതൽ അറിയാൻ.

 1,182 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു