വേദ “പാഠം”

ഇന്ന് നീ വേദപാഠത്തിനു പോകുന്നില്ലേ കുട്ടി ?
പോകുന്നില്ലമ്മേ !


അമ്മെ കഴിഞ്ഞയാഴ്ച നോഹയുടെ കാലത്തേ പ്രളയത്തിന്റെ കഥ ടീച്ചർ പഠിപ്പിച്ചു,
ഞാൻ സംശയം ചോദിച്ചപ്പോൾ ടീച്ചർ ധിക്കാരിയെന്നു വിളിച്ചു !!


നീയെന്താണ് ചോദിച്ചത് ?


ഭൂമി പ്രളയത്തിൽ മുങ്ങണമെങ്കിൽ സമുദ്രനിരപ്പിൽനിന്നും 8 km ഉത്തരത്തിൽ വെള്ളം പൊങ്ങണം എത്രയും മഴ പെയ്യാനുള്ള നീരാവി ഭൂമിയുടെ അന്തരീക്ഷത്തിലില്ല എന്തിനു ഈ സൗരയൂഥത്തിൽ പോലുമില്ല ?
ഭൂമിയിൽ 4 ലക്ഷം സ്പീഷീസ്‌ സസ്യങ്ങളും അത്രയും തന്നെ ജീവികളും ഉണ്ട് ഈ ജീവികളിൽ നിന്നെല്ലാം ഒരാണിനെയും ഒരു പെണ്ണിനേയും അവയ്ക്കുള്ള ഭക്ഷണവും ഒരു പെട്ടകത്തിൽ പോയിട്ടു പതിനായിരക്കണക്കിന് ടൺ കേവുഭാരമുള്ള 10 കപ്പലിൽ പോലും കൊള്ളില്ല പിന്നെങ്ങനാണ് നോഹ ഒരു പെട്ടകത്തിൽ കൊള്ളിച്ചത് ?
ഇത്രയും വെള്ളം വന്നാൽ സമുദ്രനിരപ്പും, എവറെസ്റ്റിലെ ജലനിരപ്പും ഒരുപോലെയാകും പിന്നെ എങ്ങോട്ടാണ് വെള്ളം ഇറങ്ങുന്നേ? ദ്രുവപ്രദേശത്തെ കിലോമീറ്ററുകൾ കനമുള്ള ഐസ് മുഴുവൻ ഉരുകും, സമുദ്രജലവും ശുദ്ധജലവും മിക്സ് ആയ്‌ ഉപ്പിന്റെ സാന്ദ്രത തകരും ജലജീവികളെല്ലാം ചത്തുപോകും കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് ദൈവം രൂപപ്പെടുത്തിയ ഈ മനോഹരമായ ഭൂമിയിലെ ആവാസ വ്യവസ്ഥ തകർന്നു തപ്പിപ്പണമാകും !!!
ഈ വെള്ളം കുറയണമെങ്കിൽ ആയിരകണക്കിന് വർഷങ്ങൾ മഴ പെയ്യാതെ വെയില് തെളിയണം, ഈ നീരാവിയെല്ലാം എവിടെ സംഭരിക്കപ്പെടുമോ ആവോ ?
പേടകത്തിൽ കയറ്റാനുള്ള ജീവികളിൽ നല്ലൊരു പങ്കും അതിന്റെ ആവാസവ്യവസ്ഥയിൽനിന്നും വെളിയിൽ വരുമ്പോഴേ ചത്തുപോകില്ലേ ?
വെച്ചൂർ പശുവിനെ വാങ്ങാൻ നോഹ വൈക്കത്തു വന്നായിരിക്കുമോ ?
ഞാനിത്രയും സംശയം ചോദിച്ചതിനാണ് ധിക്കാരിയെന്നു വിളിച്ചത്. !!


നീ വേറെന്താ ചോദിച്ചത് ?


മോശയെയും കൂട്ടരെയും കൊണ്ട് ദൈവം മരുഭൂമിയിലൂടെ 40 കൊല്ലംകൊണ്ട് നടന്നാണ് കാനൻ ദേശത്തു എത്തിച്ചത്,
ഒരു പായ്ക്കപ്പലിൽ ഭൂമി ഒന്ന് ചുറ്റി വരൻ പോലും 3 കൊല്ലം മതിയല്ലോ ദൈവം 40 കൊല്ലം എന്തിനാ ചുറ്റിച്ചത് ? ദൈവത്തിനു വഴി അറിയില്ലായിരുന്നോ എന്നും ചോദിച്ചു !!!

അമ്മ : എടാ വേദപാഠം പഠിപ്പിക്കാൻ ക്വാളിഫിക്കേഷൻ ഒന്നും വേണ്ട, നീ വലുതാകുമ്പോൾ നിന്റെ സംശയത്തിനെല്ലാം ഉത്തരം കിട്ടും, ടീച്ചർ ഇനി വലുതാകാൻ പോകുന്നില്ല അതുകൊണ്ടു ടീച്ചറോട് ഇനി ഒന്നും ചോദിക്കണ്ട !!!

 739 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു